പെൻഷൻകാർ അറിഞ്ഞോ? മൂന്ന് മാസത്തെ പെൻഷൻ മുൻകൂട്ടി ലഭിക്കും, എന്ന് മുതൽ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്രസർക്കാർ പെൻഷൻകാർക്ക് മൂന്ന് മാസത്തെ പെൻഷൻ മുൻകൂട്ടി നൽകും. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കും ഏപ്രിൽ ആദ്യ വാരം മൂന്ന് മാസത്തെ പെൻഷൻ മുൻകൂർ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിൽ കൊറോണ വൈറസ് പ്രതിസന്ധികളെ ചെറുക്കാൻ സർക്കാർ നിർദ്ദേശിച്ച ദുരിതാശ്വാസ നടപടികളുടെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ദേശീയ സാമൂഹിക സഹായ പദ്ധതി പ്രകാരം പുതിയ പദ്ധതിയുടെ ഗുണഭോക്താക്കളിൽ 2.98 കോടി പെൻഷൻകാർ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

 

പെൻഷൻ സർക്കാർ ജോലിക്കാർക്ക് മാത്രമുള്ളതല്ല, സർക്കാരിന്റെ 5000 രൂപ പെൻഷൻ നിങ്ങൾക്കും നേടാം

പെൻഷൻ തുക

പെൻഷൻ തുക

എൻ‌എസ്‌എപി അനുസരിച്ച്, 60നും 79നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 200 രൂപയും 80 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്ക് പ്രതിമാസം 500 രൂപയുമാണ് പെൻഷൻ ലഭിക്കുക. 40നും 79നും ഇടയിൽ പ്രായമുള്ള വിധവകൾക്ക് 500 രൂപയും 80 വയസ്സിനും അതിനുമുകളിലും പ്രായമുള്ള വിധവകൾക്ക് പ്രതിമാസം 300 രൂപയും വീതം ലഭിക്കും. ഭിന്നശേഷിക്കാർക്ക്, 79 വയസ്സ് വരെ പ്രായമുള്ളവർക്ക് പ്രതിമാസം 300 രൂപയും 80 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്ക് 500 രൂപയുമാണ് പെൻഷൻ നിശ്ചയിച്ചിരിക്കുന്നത്.

സാമ്പത്തിക പാക്കേജ്

സാമ്പത്തിക പാക്കേജ്

2020 മാർച്ച് 25 മുതൽ 21 ദിവസത്തേക്ക് പ്രാബല്യത്തിൽ വന്ന ലോക്ക്ഡൌൺ ബാധിച്ച പാവപ്പെട്ടവർക്കായി 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. വൈറസ് ബാധ മൂലമുണ്ടായ സാമ്പത്തിക നാശനഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നതിനും ദശലക്ഷക്കണക്കിന് ദരിദ്രരുടെ ഉപജീവനമാർഗ്ഗം പരിഹരിക്കുന്നതിനുമുള്ള മാർഗങ്ങളുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 1% വരുന്ന ദുരിതാശ്വാസ പാക്കേജ് പുറത്തിറക്കിയത്.

അർഹതയുള്ളവർക്ക്

അർഹതയുള്ളവർക്ക്

സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കായി പണം കൈമാറ്റം ചെയ്യുന്നതിന് നിരവധി പ്രഖ്യാപനങ്ങൾ നടത്തിയ സീതാരാമൻ, യോഗ്യരായ മുതിർന്ന പൗരന്മാർ, വിധവകൾ, വികലാംഗർ എന്നിവർക്ക് എക്സ് ഗ്രേഷ്യ തുകയായി 1000 രൂപ വീതം ലഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഉജ്വല യോജനയ്ക്ക് കീഴിൽ സ്ത്രീകൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് സൌജന്യ പാചകവാക സിലിണ്ടറുകൾ നൽകാനും സർക്കാർ തീരുമാനിച്ചു. 8.3 കോടി ബിപിഎൽ കുടുംബങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

എംപ്ലോയീസ് പെൻഷൻ സ്‌കീം

എംപ്ലോയീസ് പെൻഷൻ സ്‌കീം

കോവിഡ്-19 ഭീതിയിൽ രാജ്യം സമ്പൂർണ്ണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ എംപ്ലോയീസ് പെൻഷൻ സ്‌കീം പ്രകാരം മാർച്ചിൽ പെൻഷൻ ലഭിക്കുമോ എന്ന ആശങ്കയിലാണ് ചിലർ. എന്നാൽ 2020 മാർച്ച് മാസത്തിൽ കൃത്യസമയത്ത് പെൻഷൻ ലഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. പെൻഷൻകാരുടെ വിശദാംശങ്ങളും പെൻഷൻ തുക സ്റ്റേറ്റ്‌മെന്റുകളും മുൻകൂട്ടി ബാങ്കുകൾക്ക് കൈമാറണമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) എല്ലാ ഫീൽഡ് ഓഫീസുകൾക്കും സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ നിർദ്ദേശം നൽകിയതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Read more about: pension പെൻഷൻ
English summary

Corornavirus: get 3-month pension in advance | പെൻഷൻകാർ അറിഞ്ഞോ? മൂന്ന് മാസത്തെ പെൻഷൻ മുൻകൂട്ടി ലഭിക്കും, എന്ന് മുതൽ?

The central government will give pensioners three months pension in advance. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X