കോർപ്പറേറ്റ് പിരിച്ചുവിടലുകൾ വർദ്ധിക്കുന്നു, ജോലിക്കാരിൽ നാലിൽ ഒന്ന് ഇന്ത്യക്കാർ പ്രതിസന്ധിയിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി മാർച്ച് 24 മുതൽ രാജ്യത്തൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൌൺ കാരണം ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 20 ശതമാനത്തിലധികം ഉയർന്നു. ഇതോടെ രാജ്യത്തെ സാമ്പത്തിക ആഘാതം കനത്തു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സിഎംഐഇ) യുടെ കണക്കനുസരിച്ച് മെയ് 24 ന് അവസാനിച്ച ആഴ്ചയിൽ തൊഴിലില്ലായ്മ നിരക്ക് 24.3 ശതമാനമായിരുന്നു.

തൊഴിലില്ലായ്മ നിരക്ക്
 

തൊഴിലില്ലായ്മ നിരക്ക്

ഏപ്രിൽ 20 മുതലുള്ള ലോക്ക്ഡൌണിലെ ഇളവുകൾ ഇപ്പോഴും തൊഴിലില്ലായ്മ നിരക്കിനെ ഗുണകരമായി ബാധിച്ചിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വാസ്തവത്തിൽ, നഗര തൊഴിലില്ലായ്മാ നിരക്ക് മെയ് 17 ന് അവസാനിച്ച ആഴ്ചയിൽ ഏകദേശം 27% ആയിരുന്നു. ഇത് ഗ്രാമീണ തൊഴിലില്ലായ്മാ നിരക്കിനേക്കാൾ കൂടുതലാണ്. ഇതിനർത്ഥം, നഗരത്തിലെ തൊഴിൽ ചെയ്യുന്നവരിൽ 25% ൽ താഴെ ആളുകൾ മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.

പിരിച്ചുവിടൽ

പിരിച്ചുവിടൽ

ലോക്ക്ഡൗൺ കാരണം നിലവിലുള്ള തൊഴിൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും പ്രവർത്തന ചെലവ് നിലനിർത്തുന്നതിന് ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നുണ്ട്. വർദ്ധിച്ചുവരുന്ന നഷ്ടം മറികടക്കാൻ അടുത്തിടെ വസ്ത്ര നിർമാതാക്കളായ റെയ്മണ്ട് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഒല, ഊബർ, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ സ്റ്റാർട്ടപ്പുകളും ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി.

ഊബറിൽ ഈ മാസം രണ്ടാം തവണയും പിരിച്ചുവിടൽ; 3000 പേർക്ക് പണി പോകും, ഓഫീസുകൾ അടച്ചുപൂട്ടും

നിയമനങ്ങൾ ഇല്ല

നിയമനങ്ങൾ ഇല്ല

വരുമാനം കുറഞ്ഞതിനെത്തുടർന്ന് ഒലയും സ്വിഗ്ഗിയും യഥാക്രമം 1100, 1,400 ജീവനക്കാരെ വീതം ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സൊമാറ്റോ 13% തൊഴിലാളികളെ പിരിച്ചുവിട്ടു. ഇതിനുപുറമെ, പ്രധാന സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) എന്നിവിടങ്ങളിലെ പുതിയ ബിരുദധാരികൾക്ക് നൽകുന്ന തൊഴിൽ ഓഫറുകൾ പോലും ഊബർ, ഗാർട്ട്നർ തുടങ്ങിയ കമ്പനികൾ റദ്ദാക്കിയിട്ടുണ്ട്.

സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയിലും കൂട്ടപിരിച്ചുവിടൽ; 1,100 പേർക്ക് ജോലി നഷ്ടപ്പെടും

സാമ്പത്തിക മാന്ദ്യം

സാമ്പത്തിക മാന്ദ്യം

2020-21 മൂന്നാം പാദത്തിൽ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വഴുതി വീഴാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. അത്രമാത്രം മഹാമാരി പ്രതിസന്ധി രൂക്ഷമാണ്. തൊഴിൽ നഷ്ടവും ശമ്പള വെട്ടിക്കുറവും മഹാമാരിയ്ക്ക് ശേഷമുള്ള വീണ്ടെടുക്കൽ മന്ദഗതിയിലാക്കുമെന്നും നിരീക്ഷകർ പറയുന്നു.

ഇന്ത്യയിലെ നഗരങ്ങളിൽ 10ൽ എട്ട് പേർക്കും ജോലി നഷ്ടപ്പെട്ടു: സർവേ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

English summary

Corporate layoffs are on the rise, One in four Indians are in crisis | കോർപ്പറേറ്റ് പിരിച്ചുവിടലുകൾ വർദ്ധിക്കുന്നു, ജോലിക്കാരിൽ നാലിൽ ഒന്ന് ഇന്ത്യക്കാർ പ്രതിസന്ധിയിൽ

The unemployment rate in India has risen by more than 20 per cent due to a nationwide lockdown announced from March 24. Read in malayalam.
Story first published: Tuesday, May 26, 2020, 17:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X