കൊവിഡ് 19: ഇന്ത്യ, ഫിലിപ്പീന്‍സ് രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് കോഗ്‌നിസന്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ഐടി കമ്പനിയായ കോഗ്‌നിസന്റ് ഏപ്രില്‍ മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം അധികമായി നല്‍കുമെന്ന് അറിയിച്ചു. കമ്പനിയുടെ ഇന്ത്യയിലെയും ഫിലിപ്പീന്‍സിലെയും അസോസിയേറ്റ് തലത്തിലുള്ള ജീവനക്കാര്‍ക്കായിരിക്കും ഇത് ലഭിക്കുകയെന്ന് കോഗ്‌നിസന്റ് സിഇഒ ബ്രയാന്‍ ഹംഫ്രീസ് ജീവനക്കാര്‍ക്കയച്ച് കുറിപ്പില്‍ പറയുന്നു. ഇന്ത്യയിലെ 1,30,000 കോഗ്‌നിസന്റ് ജീവനക്കാര്‍ക്ക് ഈ നിക്കം പ്രയോജനം ചെയ്യും. ഏപ്രില്‍ മാസത്തെ ശമ്പളത്തിലാവും വര്‍ദ്ധനവ് നല്‍കുകയെന്നും ആവശ്യമെങ്കില്‍ തുടര്‍മാസങ്ങളില്‍ അവലോകനം ചെയ്ത് വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും യുഎസ് ആസ്ഥാനമായുള്ള കോഗ്‌നിസന്റ് അറിയിച്ചു.

 

എടിഎമ്മിൽ പോകുന്നവർ സൂക്ഷിക്കുക; പണം പിൻവലിക്കുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് എന്ത്?

ജീവനക്കാരെയും അവരുടെ കുടുംബത്തെയും ബാധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്ന വേളയിലും കമ്പനിയുടെ ക്ലയന്റുകള്‍ക്ക് നല്‍കുന്ന സേവനത്തില്‍ ജീവനക്കാര്‍ പുലര്‍ത്തുന്ന അര്‍പ്പണബോധത്തെ അദ്ദേഹം പ്രശംസിച്ചു. വൈറസ് പൊട്ടിപ്പുറപ്പെട്ടത് വ്യവസായിക ഡിമാന്‍ഡിനെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ കമ്പനിയുടെ ഓഫ്‌ഷോര്‍ ഡെലിവറി ടീമുകളില്‍ ഭൂരിഭാഗത്തിനും പുതിയ ലാപ്‌ടോപ്പുകള്‍ നല്‍കി, ഡെസ്‌ക്ടോപ്പുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അവ ജീവനക്കാരുടെ വീടുകളിലേക്കും മാറ്റുകയുണ്ടായി.

കൊറോണ കാലത്തും സുരക്ഷിതത്വം നല്‍കുന്ന നിക്ഷേപങ്ങളെ കുറിച്ചറിയാം

കൊവിഡ് 19: ഇന്ത്യ, ഫിലിപ്പീന്‍സ് രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് കോഗ്‌നിസന്റ്

എല്ലാ ക്ലയന്റ് അനുമതികളും സുരക്ഷാ പ്രോട്ടോക്കോളുകളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് അധിക ബാന്‍ഡ്വിഡ്ത്ത് കണക്റ്റിവിറ്റിയും എയര്‍ കാര്‍ഡുകള്‍ ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയെന്നും ഹംഫ്രീസ് വ്യക്തമാക്കി. കൊവിഡ് 19 ഭീതി നിലനില്‍ക്കുന്നതിനാല്‍, കമ്പനിയ്ക്ക് വിദൂരമായി പ്രവര്‍ത്തിക്കാനും കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഫിലിപ്പീന്‍സാകട്ടെ ദേശീയ അടിയന്തരാവസ്ഥയിലാണ്. ഈ ശ്രമങ്ങളെയെല്ലാം കമ്പനി പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ബിഐയിൽ ഫിക്സഡ് ഡിപ്പോസിറ്റുണ്ടോ? പലിശ നിരക്കുകൾ കുത്തനെ കുറച്ചു, പുതിയ നിരക്കുകൾ അറിയാം

ഐടി വമ്പനായ കോഗ്‌നിസന്റിന് ഇന്ത്യയില്‍ രണ്ട് ലക്ഷത്തിലധികം ജീവനക്കാരുണ്ട്. അവരില്‍ മൂന്നില്‍ രണ്ട് വിഭാഗവും (1,30,000) പുതിയ നീക്കത്തിന്റെ ഗുണം പ്രതീക്ഷിക്കുന്നു. ഈ വിഷമഘട്ടത്തില്‍ സമൂഹത്തെ നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുന്നത് തുടരുന്നതിന് കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പ്രതിബദ്ധത ഔപചാരികമാക്കുകയാണെന്നും കമ്പനി പരാമര്‍ശിച്ചു.

Read more about: coronavirus cognizant
English summary

കൊവിഡ് 19: ഇന്ത്യ, ഫിലിപ്പീന്‍സ് രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് കോഗ്‌നിസന്റ് | covid19: cognizant announces 25 extra base pay for staff in india philippines

covid19: cognizant announces 25 extra base pay for staff in india philippines
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X