അറിഞ്ഞിരിക്കുക; ഇക്കാരണങ്ങളാൽ നിങ്ങളുടെ കോവിഡ് ഇൻഷുറൻസ് തുക നിരസിക്കപ്പെട്ടേക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വ്യാപനം തുടരുന്ന ഈ കാലത്ത് ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ നമ്മുടെ സാമ്പത്തിക മേഖലയെയും കാര്യമായി തന്നെയാണ് ബാധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിവിധങ്ങളായ ആശുപത്രി ആവശ്യങ്ങൾ എന്തെങ്കിലും വരുമ്പോഴാണ് നമ്മൾ വലിയ പ്രതിസന്ധി നേരിടുന്നത്. എന്നാൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ഇതിനെ മറികടക്കാൻ സാധിക്കും.

 
അറിഞ്ഞിരിക്കുക; ഇക്കാരണങ്ങളാൽ നിങ്ങളുടെ കോവിഡ് ഇൻഷുറൻസ് തുക നിരസിക്കപ്പെട്ടേക്കാം

കോവിഡ് ചികിത്സയും വിവിധ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ വരുന്നതാണ്. ഇതിനുപുറമെ കോവിഡ് കവർ പോലുള്ള പ്രത്യേക ഇൻഷുറൻസുമുണ്ട്. എന്നിരുന്നാലും ചിലപ്പോഴൊക്കെ പൂർണമായും നിങ്ങൾക്ക് പരിരക്ഷ ലഭിക്കണമെന്നില്ല. എല്ലാ മെഡിക്കൽ ഇൻഷുറൻസിലും പരിരക്ഷ ഉണ്ട്. ഇൻഷുറൻസ് നിരസിക്കാനുള്ള പരമാവധി സാഹചര്യങ്ങൾ ഒഴിവാക്കാൻ കമ്പനികൾ നയത്തിലടക്കം സർക്കാർ ഇടപ്പെടലിനെ തുടർന്ന് മാറ്റം വരുത്തിയിട്ടുണ്ട്. എന്നിട്ടും നിങ്ങൾക്ക് ക്ലെയിം ലഭിക്കാതിരിക്കാൻ കാരണമായ സാഹചര്യങ്ങളുമുണ്ട്. അത് ഏതൊക്കെയെന്ന് നോക്കം.

ടെലിമെഡിസിൻ വഴി ചികിത്സ തേടുന്ന സാഹചര്യമാണ് ആദ്യത്തേത്. കോവിഡിന്റെ ഒന്നാം തരംഗത്തിൽ പോസിറ്റിവ് ആകുന്നവരെയെല്ലാം ആശുപത്രിയിലും കോവിഡ് ചികിത്സ കേന്ദ്രങ്ങളിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ ഇതിൽ മാറ്റം വരുകയും വീട്ടിൽ തന്നെ ക്വാറന്റൈനും ചികിത്സയും ഏർപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിലുള്ള ഗാർഹിക ചികിത്സയ്ക്ക് ക്ലെയിം ലഭിക്കുമെങ്കിലും ടെലിമെഡിസിൻ വഴിയോ ഓൺലൈൻ വഴിയോയാണ് നിങ്ങൾ വൈദ്യസഹായം തേടുന്നതെങ്കിൽ ചിലപ്പോൾ ഇൻഷുറൻസ് ലഭ്യമായേക്കില്ല.

നെഗറ്റീവ് ആയിട്ടും കോവിഡ് രോഗത്തിന്റെ ബുദ്ധിമുട്ടുകൾ അലട്ടുമ്പോൾ ചികിത്സ തേടുന്ന സാഹചര്യവും പ്രയാസം സൃഷ്ടിച്ചേക്കാം. ക്ലെയിം അറിയിക്കുന്നതിലും രേഖകൾ സമർപ്പിക്കുന്നതിലുമുള്ള കാലതാമസവും നിങ്ങൾക്ക് അവകാശപ്പെട്ട തുക നഷ്ടമാകാൻ കാരണമായേക്കാം. ആശുപത്രികൾ ക്യാഷ് രഹിത ഇടപാടുകൾ സ്വീകരിക്കാതിരുന്നാലും ഇത് സംഭവിക്കാം.

Read more about: insurance
English summary

Covid 19 Insurance claim situations where your insurer can deny fund

Covid 19 Insurance claim situations where your insurer can deny fund
Story first published: Thursday, June 24, 2021, 18:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X