ലോക്ക്ഡൗണ്‍ കാലത്തെ നെയ്മീന്റെ വില കേട്ട് ഞെട്ടരുത്; പോക്കറ്റ് കീറും, കിലോയ്ക്ക് 1260 രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്ക്ഡൗണ്‍ കാലത്ത് നല്ല നെയ്മീനൊക്കെ വാങ്ങി ഒരു അടിപൊളി വിഭവമൊക്കെ ഉണ്ടാക്കാന്‍ വല്ല പദ്ധതിയുമുണ്ടേല്‍ സൂക്ഷിക്കുക ! നിങ്ങളുടെ പോക്കറ്റ് കീറും. ഓണ്‍ലൈന്‍ വ്യാപാര സൈറ്റിലെ ഒരു കിലോ നെയമീന്റെ വില കേട്ടാല്‍ ഒരോ മലയാളിയും ഒന്ന് ഞെട്ടും.

 

100 ഉം 200ഉം ഒന്നുമല്ല വില. ഒരു കിലോയ്ക്ക് 1260 രൂപയാണ് ഈ ലോക്ക്ഡൗണ്‍ കാലത്ത് ഈടാക്കുന്നത്. ഇത് ഇനി തലയും വാലും ഒഴിവാക്കി നടുകഷ്ണങ്ങളാക്കി മുറിച്ചതാണെങ്കില്‍ വില 1920 ആവും. അതായത് 500 ഗ്രാം നെയമീന്‍ കഴിക്കണമെങ്കില്‍ പോക്കറ്റില്‍ നിന്ന് 1000 എണ്ണിക്കൊടുക്കണം.

 ലോക്ക്ഡൗണ്‍ കാലത്തെ നെയ്മീന്റെ വില കേട്ട് ഞെട്ടരുത്; പോക്കറ്റ് കീറും, കിലോയ്ക്ക് 1260 രൂപ

കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കടുപ്പിച്ചതോടെ മീനുകളുടെ ലഭ്യത കുറഞ്ഞു. എന്നാല്‍ വാങ്ങുന്നവരുടെ എണ്ണമാകട്ടെ കൂടുകയും ചെയ്തു. ഇതോടെയാണ് വില 2000ന് അടുത്തെത്തിയത്. നെയ്മീനിനെ കൂടാതെ മറ്റ് മീനുകള്‍ വില ഉയര്‍ന്നിട്ടുണ്ട്. ഒരു കിലോ ചെറിയ ചെമ്മീനിന് 500 മുതല്‍ 600 രൂപ വരെയാണ് ഈടാക്കുന്നത്.

കേരയ്ക്ക് 550 രൂപയായി വര്‍ദ്ധിച്ചപ്പോള്‍ വറ്റയുചെ വില 600 ഉം മോതയുടെ വില 700ലും എത്തി. കായലോരത്ത് നിന്ന് വാരിയെടുക്കുന്ന കക്കകള്‍ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. കിലോയ്ക്ക് 200 രൂപയെങ്കിലും കക്ക ഇറച്ചിക്ക് നല്‍കണം. ഇടത്തരം ചെമ്മീന്റെ വില 700 ആയപ്പോള്‍ വലിയ കടല്‍ ചെമ്മീന്‍ ടൈഗര്‍ പ്രോണ്‍ എന്നിവയ്ക്ക് കിലോ 1000 രൂപ വരെ എത്തി.

Read more about: covid 19 price വില
English summary

Covid 19 Lockdown: King Fish is priced at Rs 1260 per kg on online trading sites

Covid 19 Lockdown: King Fish is priced at Rs 1260 per kg on online trading sites
Story first published: Monday, June 7, 2021, 22:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X