കോവിഡില്‍ വഴിമുട്ടി യുഎസ്സിന്റെ സമ്പദ് ഘടന, വാണിജ്യ മേഖലകള്‍ വളരില്ല, 2023 വരെ പ്രതിസന്ധി!!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഷിംഗ്ടണ്‍: അമേരിക്കന്‍ സമ്പദ് ഘടനയില്‍ വീണ്ടും പ്രതിസന്ധി വര്‍ധിക്കുന്നു. വര്‍ഷങ്ങളോളം യുഎസ്സിന്റെ സമ്പദ് ഘടനയെ അത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം വാക്‌സിന്‍ യുഎസ് ജനതയ്ക്ക് മൊത്തം ലഭ്യമാകണമെങ്കില്‍ മാസങ്ങളോളം ഇനിയും എടുക്കും. കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതാണ് യുഎസ്സിനെ ഭയപ്പെടുന്നത്. ഒന്നര ലക്ഷം കേസുകള്‍ നിത്യേന ഉണ്ടാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പുതിയ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് യുഎസ്. പല സ്ഥാപനങ്ങളും ഇതോടെ അടച്ച് പൂട്ടേണ്ടി വരും. ഇത് യുഎസ് സമ്പദ് ഘടനയെ ദുരന്തത്തിലേക്ക് നയിക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ഡയാനെ സ്വോങ് മുന്നറിയിപ്പ് നല്‍കി.

 
കോവിഡില്‍ വഴിമുട്ടി യുഎസ്സിന്റെ സമ്പദ് ഘടന, വാണിജ്യ മേഖലകള്‍ വളരില്ല, 2023 വരെ പ്രതിസന്ധി!!

പുതിയ കേസുകളുടെ വര്‍ധനവാണ് യുഎസ്സിനെ ഇപ്പോഴും ഭ യപ്പെടുത്തുന്നത്. താങ്‌സ് ഗിവിങ് അവധി ദിനത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയപ്പെടും. ചെറിയ ചടങ്ങുകളിലേക്ക് ഒതുക്കാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ചിക്കാഗോയില്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ന്യൂയോര്‍ക്കിലും മിനസോട്ടയിലും മദ്യം വില്‍ക്കുന്ന കടകള്‍ രാത്രി പത്ത് മണിയോടെ തന്നെ അടയ്ക്കും. അതേസമയം നേരത്തെ യുഎസ് വിപണി വളര്‍ച്ചയുടെ പാതയിലേക്ക് വന്ന് കൊണ്ടിരിക്കുകയായിരുന്നു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നുള്ള കുതിപ്പും യുഎസ് വിപണി പ്രകടമായിരുന്നു.

അതേസമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ഉറപ്പാണ്. കാരണം യുഎസ് കോണ്‍ഗ്രസ് പുതിയ പാക്കേജുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയുന്നത് കൂടുതല്‍ പ്രഖ്യാപനങ്ങളും ഉണ്ടായേക്കില്ല. ജിഡിപി നിരക്ക് കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളും സാമ്പത്തിക വിദഗ്ധര്‍ പരിഗണിക്കുന്നുണ്ട്. യുഎസ്സിന്റെ വളര്‍ച്ച കുറയുമെന്ന് തന്നെ ഇവര്‍ പറയുന്നു. വീട് വില്‍പ്പന, നിര്‍മാണം, കാര്‍ വിപണി എന്നിവ ശക്തമായ നിലയിലായിരുന്നു. എന്നാല്‍ നിര്‍മാണ അടക്കമുള്ള മേഖലകള്‍ കേസുകള്‍ വര്‍ധിക്കുന്നതോടെ തകര്‍ന്ന് തരിപ്പണാകും. ജൂലായിക്ക് ശേഷം ജനങ്ങള്‍ ആദ്യമായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിട്ടുനിന്നത് ഈ മാസമാണ്.

2023 വരെ വിപണി സജീവമാകില്ലെന്ന സൂചനകളും ചിലര്‍ നല്‍കുന്നുണ്ട്. അതേസമയം സെനറ്റില്‍ ആര്‍ക്കാണ് ഭൂരിപക്ഷം കിട്ടുന്നത് എന്നതിനെ ആശ്രയിച്ചാണ് അടുത്ത സാമ്പത്തിക പാക്കേജ് ഉണ്ടാവുക. അത് ജനുവരിയില്‍ മാത്രമേ അറിയൂ. അതേസമയം സംസ്ഥാനങ്ങള്‍ക്ക് അടക്കം സാമ്പത്തിക പ്രതിസന്ധിയുള്ളത് കൊണ്ട് കൂടുതല്‍ സഹായങ്ങല്‍ നല്‍കാനാവില്ല. 2.2 ട്രില്യണ്‍ ഫണ്ടായിരുന്നു അനുവദിച്ചത്. എന്നാല്‍ ഇതില്‍ പലതിന്റെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. 11 മില്യണ്‍ യുഎസ് തൊഴിലാളികള്‍ ഇപ്പോഴും തൊഴിലില്ലാത്തവരാണ്. അടുത്ത പാക്കേജിന്റെ ഘടനയുടെ കാര്യത്തില്‍ തര്‍ക്കവും രണ്ട് പാര്‍ട്ടികള്‍ തമ്മിലുണ്ട്. ഒരു ട്രില്യണ്‍ പാക്കേജ് ലഭിച്ചാല്‍ സമ്പദ് ഘടനയെ ഉത്തേജിപ്പിക്കാന്‍സാധിക്കും. എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് 2023 വരെ താഴാന്‍ സാധ്യതയില്ല.

English summary

Covid cases rising us economy facing deep challenge

covid cases rising us economy facing deep challenge
Story first published: Saturday, November 14, 2020, 22:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X