കോവിഡ് പ്രതിരോധം: ഇഎസ്ഐസി ഇന്‍ഷൂറുകാര്‍ക്ക് സൗജന്യ ചികിത്സയും ധനസഹായവും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ്-19 മഹാമാരി സമയത്ത്, ഇഎസ്ഐസി ഗുണഭോക്താക്കളിലേക്ക് വൈദ്യസഹായവും ആശ്വാസവും എത്തിക്കുന്നു. ഇൻഷ്വർ ചെയ്ത വ്യക്തിക്കും കുടുംബാംഗങ്ങൾക്കും കോവിഡ്-19 ബാധിച്ചാൽ, പ്രത്യേക കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചിട്ടുള്ള ഏതെങ്കിലും ESIC/ESIS ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിക്കും. നിലവിൽ ഇഎസ്ഐസി നേരിട്ട് നടത്തുന്ന 21 ഇഎസ്ഐസി ആശുപത്രികളിലായി 3676 കോവിഡ് ഐസൊലേഷൻ കിടക്കകൾ, 229 ഐസിയു കിടക്കകൾ, 163 വെന്റിലേറ്റർ കിടക്കകൾ എന്നിവയുണ്ട്. കൂടാതെ ഇഎസ്ഐസി പദ്ധതിയുടെ കീഴിൽ സംസ്ഥാന ഗവൺമെന്റ്കൾ നടത്തുന്ന 26 കൊവിഡ് ആശുപത്രികളിൽ 2023 കിടക്കകളും ഉണ്ട്.

 

ഓരോ ഇഎസ്ഐസി ആശുപത്രിയും കിടക്കകളുടെ ആകെ ശേഷിയുടെ കുറഞ്ഞത് 20 ശതമാനം, ഇൻഷുറൻസ് എടുത്ത വ്യക്തികൾ, ഗുണഭോക്താക്കൾ, ജീവനക്കാർ, വിരമിച്ചവർ എന്നിവർക്ക് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സജ്ജീകരിച്ചു പ്രവർത്തിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇഎസ്ഐ ഗുണഭോക്താക്കൾക്ക് അവരുടെ അവകാശത്തിന് അനുസൃതമായി റഫറൽ കത്ത് ഇല്ലാതെ നേരിട്ട് ഇഎസ്ഐ അനുബന്ധ ആശുപത്രിയിൽ നിന്ന് അടിയന്തര/അടിയന്തിരമല്ലാത്ത വൈദ്യചികിത്സ തേടാം.

കോവിഡ് പ്രതിരോധം: ഇഎസ്ഐസി ഇന്‍ഷൂറുകാര്‍ക്ക് സൗജന്യ ചികിത്സയും ധനസഹായവും

ഇഎസ്ഐ ഇൻഷുറൻസ് എടുത്ത വ്യക്തി, അല്ലെങ്കിൽ കുടുംബാംഗം ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിൽ കോവിഡ്-19 ന് ചികിത്സ തേടുകയാണെങ്കിൽ, ചെലവുകളുടെ തുക ക്ലെയിം ചെയ്യാവുന്നതാണ്.

ഇൻ‌ഷ്വർ ചെയ്‌ത വ്യക്തി കോവിഡ്-19 ബാധിച്ച് ജോലിയിൽ‌ നിന്നും വിട്ടുനിൽക്കുകയാണെങ്കിൽ‌, അയാൾ‌ക്ക് യോഗ്യത അനുസരിച്ച്, ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന കാലയളവിൽ അസുഖ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ‌ കഴിയും. ശരാശരി ദൈനംദിന വേതനത്തിന്റെ 70% അസുഖ ആനുകൂല്യമായാണ് 91 ദിവസത്തേക്ക് നൽകുന്നത്. ഇൻ‌ഷ്വർ ചെയ്ത വ്യക്തി തൊഴിൽ രഹിതനാകുകയാണെങ്കിൽ, പ്രതിദിന വേതനത്തിന്റെ ശരാശരി 50% നിരക്കിൽ പരമാവധി 90 ദിവസത്തേക്ക് അടൽ ബീമിത് വ്യക്തി കല്യാൺ യോജന (എബിവി‌കെ‌വൈ) പ്രകാരം അയാൾക്ക് ധനസഹായം ലഭിക്കും. ഈ സഹായം ലഭിക്കുന്നതിന്, ഇൻ‌ഷ്വർ ചെയ്ത വ്യക്തിക്ക് ഓൺലൈൻ വഴി www.esic.in -ൽ ക്ലെയിം സമർപ്പിക്കാൻ കഴിയും.

ഐഡി ആക്റ്റ്, 1947 അനുസരിച്ച് ഫാക്ടറി/സ്ഥാപനം അടയ്ക്കുന്നതുമൂലം ഇൻഷുർ ചെയ്ത ഏതെങ്കിലും വ്യക്തി തൊഴിൽരഹിതൻ ആവുകയാണെങ്കിൽ, ആർ‌ജി‌എസ്‌കെ‌വൈ പ്രകാരം യോഗ്യതാ വ്യവസ്ഥകൾക്ക് വിധേയമായി 2 വർഷത്തേക്ക് തൊഴിലില്ലായ്മ അലവൻസ് അദ്ദേഹത്തിന് ക്ലെയിം ചെയ്യാം. ഇൻഷ്വർ ചെയ്ത വ്യക്തി മരണമടഞ്ഞാൽ, അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂത്ത അംഗത്തിന് ശവസംസ്കാരച്ചെലവ് ഇനത്തിൽ 15,000 രൂപ നൽകുന്നു.

English summary

covid Defense: Free treatment and funding for ESIC insurers

covid Defense: Free treatment and funding for ESIC insurers
Story first published: Thursday, April 29, 2021, 23:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X