കൊവിഡ്; ഇറക്കുമതി, കയറ്റുമതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഹെൽപ് ഡെസ്കുമായി സർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നത് സർക്കാർ ഹെൽപ് ഡെസ്ക് രൂപീകരിച്ചു.കയറ്റുമതി, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട ലൈസൻസിങ് പ്രശ്നങ്ങൾ, കസ്റ്റംസ് ക്ലിയറൻസിൽ ഉണ്ടാകുന്ന കാലതാമസം, ഡോക്കുമെന്റെഷനിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയവ ഡയറക്ടറേഡ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി)പരിശോധിക്കും.

 
കൊവിഡ്; ഇറക്കുമതി, കയറ്റുമതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഹെൽപ് ഡെസ്കുമായി സർക്കാർ

കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട വ്യാപാര സംബന്ധിയായ പ്രശ്നങ്ങളുടെ വിവരങ്ങൾ ഹെൽപ്‌ ഡെസ്‌ക് ശേഖരിക്കുകയും, ആവശ്യമായ പിന്തുണ ഉറപ്പാക്കിക്കൊണ്ട് സാധ്യമായ പരിഹാരങ്ങൾ ലഭ്യമാക്കുകയും ചെയ്യുമെന്ന് ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

എല്ലാ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ഒടിപി; എസ്ബിഐയുടെ പുതിയ സുരക്ഷാ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയാം

പ്രശ്നങ്ങൾ സംബന്ധിച്ച് എല്ലാവരും, പ്രത്യേകിച്ചും കയറ്റുമതി-ഇറക്കുമതി പ്രക്രിയകളിൽ ഏർപ്പെടുന്നവർ DGFT വെബ്സൈറ്റിൽ ആവശ്യമായ വിവരങ്ങൾ നൽകേണ്ടതാണ്. ഇതിനായി ചെയ്യേണ്ടത്

i. https://dgft.gov.in എന്ന DGFT വെബ്സൈറ്റിൽ പ്രവേശിക്കുക. എന്നിട്ട് 'Services', 'DGFT', 'Helpdesk Service' എന്നീ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
ii. 'Create New Request' തിരഞ്ഞെടുക്കുക, എന്നിട്ട് 'Covid-19' എന്ന ലിങ്ക് ചെയ്യുക
iii. യോജിച്ച ഉപവിഭാഗം തിരഞ്ഞെടുക്കുക. തുടർന്ന്, ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം, സമർപ്പിക്കുക
ഇതിനൊപ്പം തന്നെ, dgftedi@nic.in ഇ-മെയിൽ വിലാസത്തിലേക്ക്, 'Covid-19 ഹെൽപ്‌ഡെസ്‌ക്' എന്ന തലക്കെട്ടോടെ അയക്കാവുന്നതാണ്. കൂടാതെ, ടോൾ ഫ്രീ നമ്പർ ആയ 1800-111-550 ലും ബന്ധപ്പെടാവുന്നതാണ്.

പരിഹാരങ്ങളുടെ നിലവിലെ സ്ഥിതി, പ്രതികരണങ്ങൾ എന്നിവ DGFT ഹെൽപ്‌ഡെസ്‌ക് സേവനങ്ങൾക്ക് താഴെയുള്ള സ്റ്റാറ്റസ് ട്രാക്കർ സംവിധാനത്തിലൂടെ അറിയാവുന്നതാണ്. ഇ മെയിൽ, SMS എന്നിവ വഴിയും ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ അറിയിക്കാമെന്നും സർക്കാർ അറിയിച്ചു.

പുതുതലമുറയ്ക്ക് വ്യക്തിഗത സാമ്പത്തിക കാര്യങ്ങളില്‍ ആത്മവിശ്വാസമില്ലെന്ന് പഠന റിപ്പോര്‍ട്ട്

English summary

Covid; Government with help desk to solve import and export problems | കൊവിഡ്; ഇറക്കുമതി, കയറ്റുമതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഹെൽപ് ഡെസ്കുമായി സർക്കാർ

Covid; Government with help desk to solve import and export problems
Story first published: Monday, April 26, 2021, 17:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X