കൊവിഡ് ആഘാതം കുറയുന്നു: ചെറിയ പട്ടണങ്ങൾ സാധാരണ നിലയിലേയ്ക്ക്, നഗരങ്ങൾ പാടുപെടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ മുൻനിര ഉപഭോക്തൃ കമ്പനികളും ചില്ലറ വ്യാപാരികളും ഒരേ സ്വരത്തിൽ പറയുന്നു, ഇന്ത്യയിലെ ചെറിയ പട്ടണങ്ങളാണ് കമ്പനികളുടെ വളർച്ചയെ ഇപ്പോൾ നയിക്കുന്നത്. ഇലക്ട്രോണിക്സ്, ഫാഷൻ മുതൽ ദൈനംദിന പലചരക്ക് സാധനങ്ങൾ വരെയുള്ള ഉൽപ്പന്നങ്ങൾക്ക് പട്ടണങ്ങളിൽ ചെലവ് ഉയർന്നു തുടങ്ങി. ചിലയിടങ്ങളിൽ കൊവിഡ് -19 ന് മുമ്പുള്ളതിനേക്കാൾ കൂടുതലാണ് വിൽപ്പന. അതേസമയം നഗരങ്ങൾ വീണ്ടെടുക്കലിൽ പാടുപെടുന്നു.

 

റിലയൻസ് റീട്ടെയിൽ

റിലയൻസ് റീട്ടെയിൽ

രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലറായ റിലയൻസ് റീട്ടെയിലിന്റെ ഫാഷൻ സ്റ്റോർ ശൃംഖലയായ ട്രെൻഡ്സിലെ വിൽപ്പന ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇരട്ടിയിലധികം വളർച്ച നേടി. ഒക്ടോബർ-ഡിസംബർ പാദത്തിൽ മൊത്തത്തിലുള്ള ബിസിനസ്സ് കൊവിഡ് -19ന് മുമ്പള്ള നിലയിലേയ്ക്ക് എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ലോകത്തിലെ ജനസംഖ്യയിൽ അതിവേഗം വളരുന്ന 10 നഗരങ്ങളിൽ 3 എണ്ണം കേരളത്തിൽ, ഏതെല്ലാം?

എൽജിയ്ക്ക് നേട്ടം

എൽജിയ്ക്ക് നേട്ടം

ഇന്ത്യയിലെ ഏറ്റവും വലിയ ഉപകരണ നിർമാതാക്കളായ എൽജിക്ക് വരുമാനത്തിന്റെ പകുതിയും ടയർ II, III പട്ടണങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. കുറഞ്ഞ അണുബാധനിരക്കും കാർഷിക ഉൽ‌പാദനത്തിലെ വർദ്ധനവും കാരണം ഈ വിപണികളിൽ ഉപഭോക്തൃ വികാരം മെട്ടപ്പെട്ടതായി എൽജി ഇന്ത്യ വൈസ് പ്രസിഡന്റ് വിജയ് ബാബു പറഞ്ഞു. കൂടാതെ, വലിയ നഗരങ്ങളിൽ നിന്ന് ചെറിയ പട്ടണങ്ങളിലെ സ്വന്തം നാടുകളിലേയ്ക്ക് താമസം മാറിയ ധാരാളം വൈറ്റ് കോളർ ജോലിക്കാർ ഇപ്പോൾ വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇതും ചെറിയ പട്ടണങ്ങളിലെ ഉപഭോഗം വർദ്ധിക്കാൻ കാരണമാണ്.

സാംസങ് ഉത്പന്നങ്ങൾ

സാംസങ് ഉത്പന്നങ്ങൾ

പ്രീമിയം ഉൾപ്പെടെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന വളർച്ചാ നിരക്ക് നഗരങ്ങളെ അപേക്ഷിച്ച് ചെറിയ പട്ടണങ്ങളിൽ വളരെ ഉയർന്നതാണെന്ന് സാംസങ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് (കൺസ്യൂമർ ഇലക്ട്രോണിക്സ് ബിസിനസ്) രാജു പുല്ലൻ പറഞ്ഞു. കമ്പനിയുടെ മൊത്തത്തിലുള്ള വിൽ‌പന ഒരു വർഷം മുമ്പുള്ളതിനേക്കാൾ‌ ഒക്ടോബറിൽ‌ 32 ശതമാനവും പ്രീമിയം ഉൽ‌പ്പന്നങ്ങൾ‌ 50 ശതമാനവും ഉയർ‌ന്നു. 4 കെ ടെലിവിഷനുകൾ പോലുള്ള പ്രീമിയം ഉൽ‌പന്നങ്ങൾ പോലും ചെറുകിട വിപണികളിൽ 72 ശതമാനം വളർച്ച നേടി.

ചെറിയ പട്ടണങ്ങളിലെ നേട്ടം

ചെറിയ പട്ടണങ്ങളിലെ നേട്ടം

നഗരങ്ങളിലെ മാന്ദ്യത്തിന് പ്രധാന കാരണം ആളുകൾ നഗരങ്ങൾ വിട്ട് ഗ്രാമങ്ങളിലേയ്ക്ക് പോകുന്നതിനാലും ചെറിയ പട്ടണങ്ങളിലെ വിപണികളിൽ നിയന്ത്രണങ്ങൾ കുറവായതിനാലുമാണ്. ചെറിയ നഗരങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രണങ്ങളും മറ്റും കാര്യമായി ബാധിച്ചിട്ടില്ല.

സിനിമ തിയേറ്ററുകൾ ഇന്ന് മുതൽ തുറക്കുന്നു; ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

English summary

Covid Impact Declining: Small Towns Are Back To Normal, Cities Are Struggling | കൊവിഡ് ആഘാതം കുറയുന്നു: ചെറിയ പട്ടണങ്ങൾ സാധാരണ നിലയിലേയ്ക്ക്, നഗരങ്ങൾ പാടുപെടുന്നു

In some places, sales are higher than before the Covid-19. Meanwhile, cities are struggling to recover. Read in malayalam.
Story first published: Wednesday, November 11, 2020, 17:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X