കൊവിഡ്; ദ്രാവക ഓക്സിജൻ വിതരണം വർധിപ്പിച്ച് സ്റ്റീൽ പ്ലാന്റുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ദ്രവ മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) വിതരണം ചെയ്ത് രാജ്യത്തുടനീളമുള്ള പൊതു, സ്വകാര്യ മേഖലകളിലെ സ്റ്റീൽ പ്ലാന്റുകൾ.രാജ്യത്തിന്റെ പ്രതിദിന ദ്രവ മെഡിക്കൽ ഓക്സിജൻ ആവശ്യകതയായ 10,000 മെട്രിക് ടൺ ലഭ്യമാക്കുന്നതിൽ പെട്രോളിയം മേഖലയ്‌ക്കൊപ്പമാണ് സ്റ്റീൽ മേഖലയുടേയും പിന്തുണ.സ്റ്റീൽ പ്ലാന്റുകൾ, ദ്രവ മെഡിക്കൽ ഓക്സിജൻ വിതരണം പ്രതിദിനം 4000 എംടി എന്നതിലേക്ക് ഉയർത്തിയിട്ടുണ്ട്. 2021 ഏപ്രിൽ ഒന്നിന് 538 എംടി ആയിരുന്നു പ്രതിദിനം ഉത്പാദിപ്പിച്ചിരുന്നത്. മെയ് 16 ന് 4314 എംടി വിതരണം ചെയ്തപ്പോൾ, മേയ് 17 ന് 4435 എംടി ആയി വർധിച്ചു.

 
കൊവിഡ്; ദ്രാവക ഓക്സിജൻ വിതരണം വർധിപ്പിച്ച് സ്റ്റീൽ പ്ലാന്റുകൾ

പെട്രോളിയം മേഖലയിൽ നിന്ന് പ്രതിദിനം ഏകദേശം 1150 മെട്രിക് ടൺ
ദ്രവ മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്നുണഅട്.പെട്രോളിയം, സ്റ്റീൽ മേഖലയിലെ കമ്പനികൾ യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തൊട്ടാകെയുള്ള താൽക്കാലിക കോവിഡ് കെയർ സെന്ററുകളിൽ 12,000 ഓക്സിജൻ കിടക്കകളുടെ സൗകര്യമൊരുക്കുന്നതായി കേന്ദ്ര സർക്കാര് അറിയിച്ചു.പെട്രോളിയം മേഖല അത്തരം ആശുപത്രി സൗകര്യങ്ങൾ, ബിപിസിഎൽ കൊച്ചി റിഫൈനറി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

30 വയസ്സിന് മുമ്പ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട സാമ്പത്തിക പാഠങ്ങള്‍

കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം നേരിടാൻ രാജ്യത്തെ സഹായിക്കുന്നതിന് ഒരു ലക്ഷം ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങാനുള്ള ഉത്തരവാദിത്തം ഒ‌എൻ‌ജി‌സിക്ക് നൽകിയിട്ടുണ്ട്. വിതരണ പ്രക്രിയ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും , അടുത്ത മാസം അവസാനത്തോടെ മുഴുവൻ ചരക്കുകളും എത്തിച്ചേരുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു.

ആഭ്യന്തര ശേഷി പ്രോത്സാഹിപ്പിക്കുന്നതിന്, ആഭ്യന്തര നിർമ്മാതാക്കളിൽ നിന്നും 40,000 യൂണിറ്റ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം സിലിണ്ടറുകൾ നിറയ്ക്കാൻ സഹായിക്കുന്ന ഉയർന്ന ശേഷിയുള്ള ഓക്സിജൻ കംപ്രസ്സറുകൾ വാങ്ങുക, ദ്രവ ഓക്സിജന്റെ ഇറക്കുമതി, ടാങ്കറുകളിലൂടെയും ഐ‌എസ്ഒ കണ്ടെയ്‌നറുകളിലൂടെയും ദ്രവ ഓക്സിജൻ എത്തിക്കുന്നതിന് ആവശ്യമായ സൗകര്യം ഏർപ്പെടുത്തുക എന്നിവയും ഇതുമായി ബന്ധപ്പെട്ട് കൈക്കൊണ്ട നടപടികളാണെന്നും കേന്ദ്രം അറിയിച്ചു .പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളിൽ നൂറിലധികം പിഎസ്എ ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി; മാസം ലഭിക്കുന്നത് 4950 രൂപ - എങ്ങനെയെന്ന് അറിയേണ്ടേ?

അനിശ്ചിത സാഹചര്യങ്ങളില്‍ കൈക്കൊള്ളേണ്ട 5 സാമ്പത്തിക തീരുമാനങ്ങള്‍

Read more about: business
English summary

Covid; Steel plants increase liquid oxygen supply | കൊവിഡ്; ദ്രാവക ഓക്സിജൻ വിതരണം വർധിപ്പിച്ച് സ്റ്റീൽ പ്ലാന്റുകൾ

Covid; Steel plants increase liquid oxygen supply
Story first published: Wednesday, May 19, 2021, 0:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X