കൊവിഡ്: ഇന്ത്യയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 6.5 കോടി നീക്കിവച്ച് ഹോണ്ട ഫൗണ്ടേഷന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: മരണം മുഖാമുഖം കണ്ടുള്ള കൊവിഡിന്റെ രണ്ടാം തരംഗത്തിനാണ് ഇന്ത്യ സാക്ഷിയാവുന്നത്. ദിവസേന 3 ലക്ഷത്തില്‍ കൂടുതല്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴിതാ കൊവിഡിനെതിരെ പോരാടുന്ന കേന്ദ്ര സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഹോണ്ട ഫൗണ്ടേഷന്‍ 6.5 കോടി രൂപ ഇപ്പോള്‍ നീക്കിവച്ചിരിക്കുകയാണ്. കൂടാതെ ഹരിയാന, രാജസ്ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

 
കൊവിഡ്: ഇന്ത്യയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 6.5 കോടി നീക്കിവച്ച് ഹോണ്ട ഫൗണ്ടേഷന്‍

പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫൗണ്ടേഷന്‍ താല്‍ക്കാലിക കൊവിഡ് ഐസലേഷന്‍ സെന്ററുകളും ഓക്‌സിജന്‍ പ്ലാന്റുകളും ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹരിയാനയിലെ ഹോണ്ടയുടെ വെയര്‍ ഹൗസില്‍ 100 ബെഡ് സൗകര്യമുള്ള സെന്റര്‍ ഒരുക്കും. രാജസ്ഥാനിലെ ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളില്‍ 50 മുതല്‍ 100 ബെഡ് സൗകര്യമുള്ള സെന്ററും ഒരുക്കുമെന്ന് കമ്പനി അറിയിച്ചു.

കൂടാതെ കോലാര്‍ (കര്‍ണാടക), ഗൗതം ബുദ്ധ നഗര്‍ (ഉത്തര്‍പ്രദേശ്), മനേസര്‍ (ഹരിയാന) ജില്ലകളില്‍ ഒക്‌സജിന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളിലും ഹോണ്ട സര്‍ക്കാരിനൊപ്പം പങ്കാളിയാവും. കൊവിഡ് മുന്നണി പോരാളികള്‍ക്കുള്ള പിപിഇ കിറ്റ്, ഭക്ഷണ പായ്ക്കറ്റുകള്‍, ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, പള്‍സ് ഓക്സിമീറ്ററുകള്‍, തെര്‍മോമീറ്ററുകള്‍, ഓക്സിജന്‍ കോണ്‍സന്ററേറ്ററുകള്‍ തുടങ്ങിയവയും ഫൗണ്ടേഷന്‍ അഞ്ച് സംസ്ഥാനങ്ങളിലും വിതരണം ചെയ്യും.

കോവിഡ് -19 പാന്‍ഡെമിക്കിന്റെ ഈ രണ്ടാമത്തെ തരംഗം നമ്മെയെല്ലാം പ്രതികൂലമായി ബാധിച്ചു. ഈ സമയത്ത്, കൂടുതല്‍ വ്യക്തികളും സംഘടനകളും സഹായിക്കാന്‍ മുന്നോട്ട് വരേണ്ടത് അനിവാര്യമാണ്, ഒപ്പം ഞങ്ങള്‍ ഈ സമൂഹത്തിനും രാജ്യത്തിനുമായി ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണെന്നും ഹോണ്ട ഫൗണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

English summary

Covid: The Honda Foundation has set aside Rs 6.5 crore for relief work in India

Covid: The Honda Foundation has set aside Rs 6.5 crore for relief work in India
Story first published: Wednesday, May 12, 2021, 0:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X