വാഹന വില്‍പനയില്‍ മന്ദത... കൊവിഡ് രണ്ടാം തരംഗം തിരിച്ചടിയ്ക്കുന്നു; വന്‍ പ്രതിസന്ധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് ഒന്നാം തരംഗത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹന വില്‍പന പൂര്‍ണമായും നിലച്ചിരുന്നു. പിന്നീട് ലോക്ക് ഡൗണ്‍ പിന്‍വലിച്ചിട്ടും വിപണി പഴയ നിലയിലേക്ക് തിരികെ എത്താന്‍ സമയമടെുത്തു.

 

അതിന് ശേഷം വീണ്ടും വാഹന വിപണി ചൂടുപിടിച്ചുവരികയായിരുന്നു. അപ്പോഴാണ് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചത്. അതോടെ പ്രതീക്ഷിച്ച മുന്നേറ്റമില്ലാതെ വാഹന വിപണി മുടന്തുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം തന്നെ കഴിഞ്ഞ വര്‍ഷത്തെ പോലെ ആകുമോ എന്ന ആശങ്കയിലാണ് നിര്‍മാതാക്കളും വില്‍പനക്കാരും. വിശദാംശങ്ങള്‍...

മന്ദഗതിയില്‍

മന്ദഗതിയില്‍

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വാഹന വിപണി കുതിച്ചുയരുകയായിരുന്നു. അതോടെ വലിയ നേട്ടമായിരുന്നു ഇത്തവണ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു എന്നാണ് വിലയിരുത്തല്‍. സാമ്പത്തിക വര്‍ഷത്തിന്റെ പാതിവരെ ഇതായിരിക്കും സ്ഥിതി എന്നും വിലയിരുത്തലുണ്ട്.

ഇരുചക്ര വാഹനങ്ങള്‍

ഇരുചക്ര വാഹനങ്ങള്‍

ഇത്തവണ ഇരുചക്ര വാഹന വിപണി 16 മുതല്‍ 18 ശതമാനം വരെ വളര്‍ച്ച നേടും എന്നായിരുന്നു റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എയുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അത് 10 മുതല്‍ 12 ശതമാനം വരെ മാത്രമേ ഉണ്ടാകൂ എന്നാണ് കരുതുന്നത്.

പാസഞ്ചര്‍ വാഹനങ്ങള്‍

പാസഞ്ചര്‍ വാഹനങ്ങള്‍

ഫോര്‍വീലറുകളുടെ വില്‍പനയില്‍ 22 മുതല്‍ 25 ശതമാനം ആയിരുന്നു വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് 17 മുതല്‍ 20 ശതമാനത്തില്‍ ഒതുങ്ങുമെന്നും വിലയിരുത്തുന്നു. കമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പനയില്‍ 27 മുതല്‍ 30 ശതമാനം വരെ ആയിരുന്നു വളര്‍ച്ച പ്രതീക്ഷിച്ചത്. എന്നാല്‍ ഇത് 21 മുതല്‍ 24 ശതമാനം വരെയേ എത്തു എന്നും നിരീക്ഷിക്കുന്നുണ്ട് ഏജന്‍സി.

 ഗ്രാമങ്ങളിലും

ഗ്രാമങ്ങളിലും

ആദ്യ തരംഗത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കൊവിഡിന്റെ രണ്ടാം തരംഗം. ആദ്യം നരഗങ്ങളിലായിരുന്നു രോഗവ്യാപനം ഉണ്ടായത് എങ്കില്‍ രണ്ടാം തരംഗത്തില്‍ അത് ഗ്രാമങ്ങളേയും കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. ഇതും വിപണിയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

കൂടുതല്‍ ബാധിക്കുക

കൂടുതല്‍ ബാധിക്കുക

കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിക്കുക ഇരുചക്ര വാഹനങ്ങളെ ആയിരിക്കും എന്നാണ് വിലയിരുത്തല്‍. ഗ്രാമങ്ങളിലേക്ക് കൂടി രോഗം വ്യാപിച്ചതും ഇതിനൊരു കാരണമാണ്. ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ സാധ്യതയുള്ള വിഭാഗമായിരിക്കും ഇത്തവണത്തെ കൊവിഡ് വ്യാപനം രൂക്ഷമായി ബാധിക്കുക.

ലോക്ക്ഡൗണുകള്‍

ലോക്ക്ഡൗണുകള്‍

രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സംസ്ഥാനങ്ങള്‍ അവരവരുടെ നിലയ്ക്ക് ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ വാഹന വില്‍പന തന്നെ നടക്കുന്നില്ല.

അധികം ബാധിക്കാത്തവ

അധികം ബാധിക്കാത്തവ

എന്നാല്‍ വാഹന വിപണിയുടെ ഒരു ഭാഗത്തെ ഇത് കാര്യമായി ബാധിക്കില്ലെന്നും വിലയിരുത്തലുണ്ട്. മീഡിയം, ഹെവി കമേഴ്‌സ്യല്‍ വാഹനങ്ങളുടെ കാര്യത്തിലാണ് ഇത്. നിര്‍മാണ മേഖലയും ഖനന മേഖലയും പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകുന്നു എന്നതാണ് ഈ വിഭാഗത്തിന് തുണയാകുന്നത്.

Read more about: vehicle sale വാഹനം
English summary

Covid19 Second wave hits Auto Sales, expects slower growth than predicted | വാഹന വില്‍പനയില്‍ മന്ദത... കൊവിഡ് രണ്ടാം തരംഗം തിരിച്ചടിയ്ക്കുന്നു; വന്‍ പ്രതിസന്ധി

Covid19 Second wave hits Auto Sales, expects slower growth than predicted
Story first published: Friday, May 21, 2021, 21:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X