ക്രാഫ്റ്റ്‌സ്മാന്‍ ഓട്ടോമേഷന്‍ ഐപിഒ മാര്‍ച്ച് 15-ന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഡൈവേഴ്‌സിഫൈഡ് എന്‍ജിനീയറിംഗ് കമ്പനിയായ ക്രാഫ്റ്റ്‌സ്മാന്‍ ഓട്ടോമേഷന്‍ ലിമിറ്റഡിന്റെ ഇനിഷ്യല്‍ പബ്‌ളിക് ഓഫര്‍ (ഐപിഒ) മാര്‍ച്ച് 15-ന് തുടങ്ങി 17-ന് അവസാനിക്കും. അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയുടെ ഇഷ്യുവില 1488-1490 രൂപയ്ക്കിടയിലാണ്. കുറഞ്ഞത് 10 ഓഹരിക്കെങ്കിലും അപേക്ഷിക്കണം. തുടര്‍ന്ന് പത്തിന്റെ ഗുണിതങ്ങളായി അപേക്ഷിക്കണം. ഓഹരികള്‍ എന്‍എസ്ഇ, ബിഎസ്ഇ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ഓട്ടോമോട്ടീവ് മേഖലയ്ക്കാവശ്യമായ പവര്‍ട്രെയില്‍ ഉത്പന്നങ്ങള്‍, അലുമിനിയം ഉത്പന്നങ്ങള്‍, വ്യവസായിക, എന്‍ജിനീയറിംഗ് ഉത്പന്നങ്ങള്‍ എന്നിവയാണ് കമ്പനിയുടെ മുഖ്യ ബിസിനസുകള്‍.

 

ക്രാഫ്റ്റ്‌സ്മാന്‍ ഓട്ടോമേഷന്‍ ഐപിഒ മാര്‍ച്ച് 15-ന്

രാജ്യത്തെ പ്രമുഖ ഓൺലൈൻ ട്രാവൽ ഏജൻസികളിൽ ഒന്നായ ഈസി ട്രിപ്പ് പ്ളാനേഴ്സിന്റെ ഐപിഓ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. മാർച്ച് എട്ടിനാണ് കമ്പനി പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഇറങ്ങിയത്. ഐപിഓ ഇന്ന് അവസാനിക്കും. രണ്ടു രൂപ മുഖലവിലയുള്ള ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 186-187 രൂപയാണ്. കുറഞ്ഞത് 80 ഓഹരികള്‍ക്ക് അപേക്ഷിക്കണം. ഓഹരികള്‍ എന്‍എസ്ഇ, ബിഎസ്ഇ എന്നീ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്തിട്ടുണ്ട്. ഡിസംബര്‍ 31 ന് അവസാനിച്ച ഒമ്പത് മാസങ്ങളിലെ ബുക്കിംഗ് കണക്കിലെടുത്താല്‍, ഈ വിഭാഗത്തില്‍ കമ്പനിക്ക് ഇന്ത്യയില്‍ രണ്ടാം സ്ഥാനമുണ്ട്. 2018-2020 കാലയളവില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ട്രാവല്‍ എജന്‍സികളില്‍ ഏറ്റവും കൂടുതല്‍ വരുമാന വളര്‍ച്ച നേടിയ കമ്പനികൂടിയാണിത്.

പറഞ്ഞുവരുമ്പോൾ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ഇന്ത്യൻ വിപണിയിൽ ഒരുപിടി ഐപിഓകൾ നടക്കാനിരിക്കുകയാണ്. അടുത്ത മൂന്നു മുതല്‍ അഞ്ചാഴ്ച്ച കൊണ്ട് 12,000 കോടി രൂപയുടെ ഐപിഓകൾക്ക് അരങ്ങുണരും. ഈസി ട്രിപ്പ് പ്ലാനേഴ്‌സിന് പുറമെ കല്യാണ്‍ ജ്വല്ലേഴ്‌സ് (1,750 കോടി രൂപ), ലക്ഷ്മി ഓര്‍ഗാനിക്‌സ് (800 കോടി രൂപ), അനുപം റസായന്‍ (760 കോടി രൂപ), സൂര്യോദയ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്, ആധാര്‍ ഹൗസിങ് ഫൈനാന്‍സ് (7,300 കോടി രൂപ) എന്നീ കമ്പനികളും വൈകാതെ പൊതു വിപണിയില്‍ ധനസമാഹരണത്തിന് ഇറങ്ങും. ഈ വർഷം രാജ്യത്തെ പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയും ഐപിഓയ്ക്ക് ഇറങ്ങുമെന്നാണ് സൂചന. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 750 മില്യൺ മുതൽ 1 ബില്യൺ ഡോളർ വരെ സമാഹരിക്കുകയാണ് സൊമാറ്റോയുടെ ലക്ഷ്യം.

Read more about: ipo
English summary

Craftsman Automation Limited IPO to open on March 15, 2021; Price band fixed at Rs 1,488 to ₹1,490 per Equity Share

Craftsman Automation Limited IPO to open on March 15, 2021; Price band fixed at Rs 1,488 to ₹1,490 per Equity Share. Read in Malayalam.
Story first published: Wednesday, March 10, 2021, 10:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X