ക്രിപ്റ്റോ കറന്‍സികളും അതിലെ നിക്ഷേപ സാധ്യതകളും ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെയാണ്. പ്രഥമ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്റെ ആസ്തിയായുളള വമ്പന്‍ വളര്‍ച്ചയാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. കൂടാതെ കോവിഡ് പ്രതിസന്ധിയില്‍ അടിപതറിയ ഒരു വിഭാഗം നിക്ഷേപകര്‍ അവരുടെ പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരണത്തിനായി ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികളെ തെരഞ്ഞെടുത്തതും ഈ മേഖലയെ പൊതുമണ്ഡലത്തിലേക്കെത്തിച്ചു. അടുത്തിടെ പ്രശസ്ത ക്രിപ്റ്റോ നിക്ഷേപകനും ബിറ്റ്ഏഞ്ചല്സ് (BitAngels) സഹസ്ഥാപകനുമായ മൈക്കല്‍ ടെര്‍പിന്‍ ഒരു അഭിമുഖത്തിനിടെ, ബിറ്റ്കോയിനിന്റെ ദീര്‍ഘകാലയളവിലേക്കുള്ള ലക്ഷ്യവില പ്രവചിച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് ഒടുവിലായി തുടക്കമിട്ടിരിക്കുന്നത്.

ഭാവിയില്‍ ആത്മവിശ്വാസം
'അതേസമയം, ക്രിപ്റ്റോ കറന്‍സികളുടെ ഭാവിയില്‍ ആത്മവിശ്വാസമുണ്ട്. എന്നാല്‍ ഉയര്‍ന്ന പണപ്പെരുപ്പം നേരിടുന്ന എല്‍- സാല്‍വഡോറും അര്‍ജന്റീനയും ക്രിപ്റ്റോയിലേക്ക് മാറിയത് ഈ മേഖലയ്ക്ക് വെല്ലുവിളിയാകാം. എങ്കിലും ക്രിപ്റ്റോ കറന്‍സികളുടെ പക്വതയാര്ജിച്ചാല് അമേരിക്കക്കും ജി-20 രാജ്യങ്ങള്‍ക്കും യൂറോപ്പിനും വികസ്വര രാജ്യങ്ങളിലുള്ള സ്വാധീനം കുറയുമെന്നും' മൈക്കല്‍ ടെര്‍പിന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ പ്രകടമായ ക്രിപ്റ്റോ വളര്‍ച്ചയെ അനുകൂലമായി നോക്കിക്കാണുന്നു. ഇന്ത്യന്‍ ജനതയുടെ വിശാലതയും വൈവിധ്യവും ക്രിപ്റ്റോ കറന്‍സികളെ ജനപ്രിയമാക്കി മാറ്റാന്‍ സഹായിച്ചേക്കാമെന്നും' മൈക്കല്‍ ടെര്‍പിന്‍ വ്യക്തമാക്കി.
Also Read: വരുമാനത്തിലും സുരക്ഷയിലും സര്‍ക്കാരിന്റെ ഉറപ്പ്; ആര്‍ഡിജി അക്കൗണ്ട് തുടങ്ങിയില്ലേ?

ലക്ഷ്യവില USD 5,00,000
'ക്രിപ്റ്റോ ലോകം വളരെയേറെ പരിവര്‍ത്തനങ്ങളിലൂടെ കടന്നു പോകുകയാണ്. 2011-ല്‍ ബിറ്റ്കോയിനിന്റെ വില വെറും 5 യുഎസ് ഡോളര്‍ (USD) മാത്രമായിരുന്നു. എന്നാല്‍ ഇന്ന് അത് 50,000 ഡോളറിലേക്ക് എത്തിയിരിക്കുന്നു. അടുത്ത 10 വര്‍ഷത്തിനകം ബിറ്റ്കോയിനിന്റെ വില 5,00,000 ഡോളറാകും. അടുത്ത 20 കൊല്ലത്തിനുളളില്‍ ലോക ജനസംഖ്യയുടെ പകുതി പേരും ക്രിപ്റ്റോ കറന്‍സികളിലാവും ഇടപാട് നടത്തുക'. അഭിമുഖത്തില്‍ മൈക്കല്‍ ടെര്‍പിന്‍ ബിറ്റ് കോയിനിന്റെ ഭാവി സാധ്യതകളെ കുറിച്ച് മറുപടി പറഞ്ഞതിങ്ങനെയായിരുന്നു.
Also Read: വിദേശ സ്ഥാപനങ്ങള്‍ക്ക് വന്‍ നിക്ഷേപമുള്ള ഫിനാന്‍സ് സ്റ്റോക്ക് വാങ്ങാം; 21% ലാഭം നേടാം

അമിത നിയന്ത്രണം തിരിച്ചടി
'ബിറ്റ് കോയിനെ നിയന്ത്രണങ്ങളുടെ വരുതിയില്‍ കൊണ്ടുവരുന്നത് ഭരണകൂടങ്ങളുടെ പ്രഥമ കര്‍ത്തവ്യമാണ്. എന്നാല്‍, നിക്ഷേപകരുടെ സുരക്ഷിതത്വവും താത്പര്യവും കൂടി പരിഗണിക്കണം. സുരക്ഷതിത്വത്തിന് മുന്‍തൂക്കം നല്കുന്നവര് ബിറ്റ് കോയിനിലൂടെയും ഈഥറിലൂടെയും ക്രിപ്റ്റോ വിപണിയിലേക്ക് കടന്നുവരിക. 1997-ല്‍ ഇന്റര്‍നെറ്റ് ഏതവസ്ഥയിലായിരുന്നോ സമാനമാണ് നിലവിലെ ക്രിപ്റ്റോ കറന്‍സികളും'. സര്‍ക്കാരുകള്‍ നികുതിയടക്കമുള്ള കാര്യങ്ങള്‍ അവരുടെ താത്പര്യത്തിനു കൊണ്ടുവന്നേക്കാം. പക്ഷേ അമിത നിയന്ത്രണങ്ങള്‍ വളര്‍ന്നു വരുന്ന ഈ സാങ്കേതിക വ്യവസായത്തെ തകര്‍ക്കാന്‍ ഇടയാക്കരുത്' എന്നും മൈക്കല്‍ ടെര്‍പിന്‍ വ്യക്തമാക്കി.
Also Read: വാങ്ങുന്നുണ്ടോ? ഈയാഴ്ചയിലെ 4 ഐപിഒകള്‍; അറിയേണ്ടതെല്ലാം

ബിറ്റ് കോയിന് 49,000-ല്‍
ക്രിപ്റ്റോ കറന്‍സികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്‍ വിലത്തകര്‍ച്ചയെ നേരിടുകയാണ്. കഴിഞ്ഞ ദിവസം 8,725 യുഎസ് ഡോളറിന്റെ നഷ്ടമാണ് കിപ്റ്റോ കറന്‍സികളില്‍ ഏറ്റവും ജനകീയവും മൂല്യമേറിയതുമായ ബിറ്റ് കോയിനില്‍ രേഖപ്പെടുത്തിയത്. നിലവില്‍ 49,247-ലാണ് ബിറ്റ് കോയിന് വ്യപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം, ഒരു ഘട്ടത്തില്‍ ബിറ്റ് കോയിന് 42,000 യുഎസ് ഡോളറിലേക്ക് വരെ കൂപ്പുകുത്തിയിരുന്നു. ഇക്കഴിഞ്ഞ മേയ് 15-നു ശേഷം ബിറ്റ് കോയിനിലുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയായിരുന്നു ഇത്. 2021 നവംബര്‍ 10-ന് രേഖപ്പെടുത്തിയ 69,000 യുഎസ് ഡോളറാണ് നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന വില.
Also Read: 30% വിലക്കുറവില്‍ 4 ബ്ലൂചിപ്പ് കമ്പനികളുടെ ഓഹരികള്‍; വാങ്ങുന്നോ?

കാരണങ്ങള്‍
ബൈബിറ്റ് (ByBit) നല്കിയ വിവരം അനുസരിച്ച്, 138 കോടി യുഎസ് ഡോളറിന്റെ വില്‍പ്പന (Liquidation) ഒരു മണിക്കൂറിനുള്ളില്‍ നടന്നതാണ് ഇന്നലത്തെ തകര്‍ച്ചയ്ക്ക് കാരണം. ഇതില്‍ 73.5 കോടി യുഎസ് ഡോളറും ബിറ്റ് കോയിനില്‍ ലോങ് പൊസിഷന്‍ എടുത്തിട്ടുളളവരുടേത് ആയിരുന്നു. ഇതോടെ രണ്ടു മാസത്തോളമായി നിയന്ത്രണം ഏറ്റെടുത്തിരുന്ന ബുള്ളുകള്‍ പിന്മാറി ബെയറുകള്‍ കളം പിടിച്ചടക്കുകയായിരുന്നു. കൂടാതെ, ഒമിക്രോണ്‍ വ്യാപന ഭീതിയും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് നിശ്ചയിച്ചതിലും വേഗത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതും ക്രിപ്റ്റോ കറന്‍സികളിലെ തകര്‍ച്ചയ്്ക്ക് ആക്കംകൂട്ടി.
Also Read: 33% നേട്ടം; 18 രൂപ വരെ ഡിവിഡന്റും; 159 രൂപയുടെ ഈ ലാര്‍ജ്കാപ്പ് സ്റ്റോക്ക് വിട്ടുകളയാമോ?

നിരോധനമല്ല, നിയന്ത്രണം
അതേസമയം, ക്രിപ്റ്റോ കറന്‍സി നിരോധിക്കുന്നതിനു പകരം ആസ്തിയായി പരിഗണിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യുടെ (SEBI) നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവന്നേക്കുമെന്നാണ് വിവിധ ദേശീയ മാധ്്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിര്‍ദിഷ്ട നിയമ പ്രകാരം ക്രിപ്റ്റോ കറന്‍സിയെ, ക്രിപ്റ്റോ- അസറ്റ് (ആസ്തി) ആയി പുനര്‍ നാമകരണം ചെയ്ത് സെബിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ക്രിപ്റ്റോ എക്സ്ചേഞ്ചുകളെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെപ്പോലെ ക്ലാസിഫൈ ചെയ്യാനും ഇടപാടുകള്‍ക്ക് സ്രോതസ്സില്‍ നികുതി ഈടാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതോടെ, ക്രിപ്റ്റോ എക്സ്ചേഞ്ചുകളെല്ലാം സെബിയുടെ നിയന്ത്രണത്തില്‍ വരും. സെബിയുടെ കീഴിലുള്ള രജിസ്ട്രേഡ് പ്ലാറ്റ്ഫോമിലൂടെയും എക്സ്ചേഞ്ചുകളിലൂടെയുമാകും ഇടപാട് സാധ്യമാകുക. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 20 കോടി രൂപവരെ പിഴയും തടവും ഏര്‍പ്പെടുത്താനുള്ള അധികാരവും നല്കുന്നതാവും പുതിയ നിയമമെന്നാണ് റി്പ്പോര്‍ട്ട്.
Also Read: ചാഞ്ചാട്ടമില്ല; കടബാധ്യതയുമില്ല; നിക്ഷേപകരെ സമ്പന്നരാക്കിയ 5 സ്റ്റോക്കുകൾ ഇതാ

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോ കറന്‍സിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.