നഷ്ടത്തില്‍ കൂപ്പുകുത്തി ക്രിപ്‌റ്റോ വിപണി; ബിറ്റ്‌കോയിന്‍, എഥര്‍, ഡോജ്‌കോയിന്‍ വില താഴേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ക്രിപ്‌റ്റോ കറന്‍സികളുടെ കഷ്ടകാലം തീരുന്നില്ല. ശനിയാഴ്ച്ചയും വന്‍ നഷ്ടത്തിലാണ് ക്രിപ്‌റ്റോ വിപണി ഇടപാടുകള്‍ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രമുഖ ക്രിപ്‌റ്റോ നാണയങ്ങളെല്ലാം 4 മുതല്‍ 14 ശതമാനം വരെ തകര്‍ച്ച കണ്ടു. ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ 4 ശതമാനം ഇടറി 35,200 ഡോളറില്‍ എത്തി. എഥീറിയം 6.56 ശതമാനം കുറഞ്ഞ് 2,291 ഡോളറിലും ഇന്ന് ചുവടുവെയ്ക്കുകയാണ്. ഡോജ്‌കോയിന്‍ 5.64 ശതമാനം തകര്‍ന്ന് 0.30 ഡോളറിലേക്ക് വീണു.

 

ഇടിവ് തുടരുന്നു

എക്‌സ്ആര്‍പി, കാര്‍ഡാനോ, സ്‌റ്റെല്ലാര്‍, ലൈറ്റ്‌കോയിന്‍ തുടങ്ങിയ മറ്റു ഡിജിറ്റല്‍ കറന്‍സികളും 10 ശതമാനം വരെ തകര്‍ച്ച നേരിടുന്നുണ്ട്. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിന്‍ഡെസ്‌കില്‍ നിന്നുള്ള കണക്കുപ്രകാരം എക്‌സ്ആര്‍പി 5.64 ശതമാനം ഇടിഞ്ഞ് 0.81 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. കാര്‍ഡാനോയില്‍ 9.30 ശതമാനം ഇടിവ് കാണാം. 1.38 ഡോളറില്‍ കാര്‍ഡാനോയും ചുറ്റിത്തിരിയുന്നു.

മറ്റു കറൻസികൾ

ലൈറ്റ്‌കോയിന്‍ 8.46 ശതമാനം ഇടിഞ്ഞ് 156.04 ഡോളറിലും സ്‌റ്റെല്ലാര്‍ 8.86 ശതമാനം ഇടിഞ്ഞ് 0.30 ഡോളറിലും ഇടപാടുകള്‍ തുടരുകയാണ്. എഥീറിയം ക്ലാസിക്കില്‍ 6.42 ശതമാനവും ബിറ്റ്‌കോയിന്‍ ക്യാഷില്‍ 7.10 ശതമാനവും തകര്‍ച്ചയുണ്ട്.

കഴിഞ്ഞവാരം കാര്യമായ ചഞ്ചാട്ടം ക്രിപ്‌റ്റോ കറന്‍സികളിലെല്ലാം സംഭവിച്ചു. ബിറ്റ്‌കോയിന്‍ 39,000 ഡോളര്‍ നിലവാരത്തില്‍ നിന്നും 31,000 ഡോളര്‍ വരെയും താഴുന്നത് നിക്ഷേപകര്‍ കണ്ടിരുന്നു. എന്നാല്‍ പിന്നീട് 35,000 ഡോളറിലേക്ക് തിരിച്ചെത്താന്‍ ബിറ്റ്‌കോയിന് സാധിച്ചു.

ചാഞ്ചാട്ടം

ഏപ്രില്‍ 14 -ന് 64,895.22 ഡോളര്‍ വരെയും കുതിച്ചതിന് ശേഷമാണ് മൂക്കും കുത്തിയുള്ള ബിറ്റ്‌കോയിന്റെ വീഴ്ച്ച. 45 ശതമാനത്തിലേറെയുള്ള ഇടിവ് ബിറ്റ്‌കോയിനില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ഗൗരവമായ ക്ഷീണം ചെയ്യുന്നുണ്ട്. മറുഭാഗത്ത് എഥീറിയം വലിയ വീഴ്ച്ചകളില്‍ നിന്നും വിട്ടുമാറി. 2,350 ഡോളര്‍ മുതല്‍ 2,600 ഡോളര്‍ വരെയായിരുന്നു കഴിഞ്ഞവാരം എഥറിന്റെ ചലനം. ശനിയാഴ്ച്ചയാകട്ടെ 2,295 ഡോളറിലും എഥീറിയം വ്യാപാരം നടത്തുന്നു.

ഉണർവ്

ക്രിപ്‌റ്റോ കറന്‍സികള്‍ അംഗീകരിക്കാന്‍ രാജ്യങ്ങള്‍ മുന്നോട്ടുവരുന്നത് ക്രിപ്‌റ്റോ വിപണിക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. തെക്കെ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിന് നിയമസാധുത നല്‍കിയിട്ടുണ്ട്. ബിറ്റ്‌കോയിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമാണിത്. ഈ നീക്കം ക്രിപ്‌റ്റോ വിപണിക്ക് ഒന്നടങ്കം പുത്തനുണര്‍വ് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന ബാങ്കുകള്‍ അത്രയുംതന്നെ മൂലധനം നഷ്ടം നികത്താനായി നീക്കിവെയ്ക്കണമെന്ന നിര്‍ദ്ദേശം ഡിജിറ്റല്‍ കറന്‍സികളുടെ തിളക്കത്തിന് മങ്ങലേല്‍പ്പിച്ചു.

നിരോധനം

നിലവില്‍ ഇന്ത്യയും അമേരിക്കയുമടക്കം നിരവധി രാജ്യങ്ങള്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള ആലോചനയിലാണ്. ഇന്ത്യയില്‍ ഡിജിറ്റല്‍ കറന്‍സികള്‍ പൂര്‍ണമായും നിരോധിക്കാനുള്ള നീക്കം കേന്ദ്രം നടത്തുന്നുണ്ട്. തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ പുതിയ ഡിജിറ്റല്‍ കറന്‍സി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞമാസം ചൈന ക്രിപ്‌റ്റോ ഇടപാടുകള്‍ വിലക്കിയതിനെ തുടര്‍ന്നാണ് വന്‍ ഉയര്‍ച്ചയില്‍ നിന്നും ക്രിപ്‌റ്റോ വിപണി താഴോട്ടു പതിച്ചത്.

Read more about: cryptocurrency bitcoin
English summary

Crypto Prices Today: 12th June 2021 — Bitcoin, Ether, Dogecoin Face Steep Fall

Crypto Prices Today: 12th June 2021 — Bitcoin, Ether, Dogecoin Face Steep Fall. Read in Malayalam.
Story first published: Saturday, June 12, 2021, 14:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X