ബിറ്റ്‌കോയിനെ അങ്ങനെ ഭയപ്പെടേണ്ട... ഇപ്പോള്‍ കുതിപ്പിലാണ്! എഥേറിയവും കൂടെയുണ്ട്... പണികിട്ടിയത് ഡോജ്‌കോയിന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോകറന്‍സികളെ കുറിച്ച് പലവിധ കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതിനിടെ ആയിരുന്നു നാസ്സിം തലേബിനെ പോലുള്ളവര്‍ ബിറ്റ്‌കോയിനെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നത്. ബിറ്റ്‌കോയിന്റെ യഥാര്‍ത്ഥമൂല്യം പൂജ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

 

എന്തായാലും അതൊന്നും ഇപ്പോള്‍ ബിറ്റ്‌കോയിനെ ബാധിച്ചിട്ടില്ല. ഏറ്റവും പുതിയ മൂല്യം നോക്കിയാല്‍ ബിറ്റ്‌കോയിന്‍ മുന്നോട്ട് തന്നെയാണ്. ഏപ്രില്‍ മാസത്തിലെ കണക്കുനോക്കിയാല്‍ ഇതൊന്നും ഒന്നുമല്ലെന്നത് വേറെ കാര്യം. പരിശോധിക്കാം...

 ക്രിപ്‌റ്റോകറന്‍സികള്‍ കുതിപ്പില്‍

ക്രിപ്‌റ്റോകറന്‍സികള്‍ കുതിപ്പില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ക്രിപ്‌റ്റോകറന്‍സികള്‍ മൊത്തത്തില്‍ വലിയ നേട്ടമാണ് ഉണ്ടാക്കിട്ടുള്ളത്. മൊത്തം മാര്‍ക്കറ്റ് വോള്യം 148.92 ബില്യണ്‍ ആണപ്പോള്‍. 9.7 ശതമാനത്തിന്റെ വര്‍ദ്ധന. മൊത്തം മാര്‍ക്കറ്റ് ക്യാപിറ്റല്‍ 1.34 ട്രില്യണ്‍ ഡോളര്‍ ആണ്. കഴിഞ്ഞ ദിവസം 2.53 ശതമാനമാണ് വര്‍ദ്ധിച്ചത്.

ബിറ്റ്‌കോയിന്‍

ബിറ്റ്‌കോയിന്‍

ബിറ്റ്‌കോയിന്റെ ഇപ്പോഴത്തെ മൂല്യം ഒരു യൂണിറ്റിന് 33,827.82 ഡോളര്‍ ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ മൂല്യ വര്‍ദ്ധന 3.65 ശതമാനം ആണ്. ക്രമേണ, ബിറ്റ്‌കോയിന്‍ കരുത്താര്‍ജ്ജിക്കുന്നതിന്റെ സൂചനയാണ് ഇത് എന്നാണ് വിലയിരുത്തല്‍.

ഒരാഴ്ച കൊണ്ട്

ഒരാഴ്ച കൊണ്ട്

ഇക്കാര്യം ഉറപ്പിക്കാന്‍ മറ്റൊരു കണക്കും നിക്ഷേപകര്‍ക്ക് മുന്നിലുണ്ട്. കഴിഞ്ഞ ഒരാഴ്ചയില്‍ ബിറ്റ്‌കോയിന്‍ മൂല്യത്തിലുണ്ടായ വര്‍ദ്ധന 15.46 ശതമാനം. ബിറ്റ്‌കോയിന്റെ മാര്‍ക്കറ്റ് ക്യാപിറ്റല്‍ ഇപ്പോള്‍ അറുപത്തിമൂവായിരത്തിലധികം കോടി ഡോളര്‍ ആണ് എന്നും ഓര്‍ക്കണം.

എഥേറിയവും മുന്നോട്ട്

എഥേറിയവും മുന്നോട്ട്

ബിറ്റ്‌കോയിന് തൊട്ടുതാഴെയുള്ള ക്രിപ്‌റ്റോകറന്‍സിയാണ് എഥേറിയം. 24 മണിക്കൂറില്‍ എഥേറിയത്തിന്റെ മൂല്യത്തില്‍ 1.30 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു യൂണിറ്റിന്റെ മൂല്യം ഇപ്പോള്‍ 1,981.54 ഡോളര്‍ ആണ്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് മൂല്യത്തില്‍ 21.37 ശതമാനത്തിന്റെ വളര്‍ച്ചയാണ് എഥേറിയം നേടിയത് എന്നതും ശ്രദ്ധേയമാണ്.

മുന്നില്‍ യൂണിസ്വാപ്

മുന്നില്‍ യൂണിസ്വാപ്

വളര്‍ച്ചയുടെ ശതമാനം പരിശോധിച്ചാല്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് യൂണിസ്വാപ് ആണെന്ന് പറയേണ്ടിവരും. 24 മണിക്കൂറില്‍ 6.62 ശതമാനത്തിന്റെ മൂല്യ വര്‍ദ്ധനയാണ് ഉണ്ടായത്. ഒരാഴ്ചകൊണ്ട് നേടിയത് 24.33 ശതമാനം വളര്‍ച്ചയും. എന്നാല്‍ ഒരു യൂണിറ്റ് യൂണിസ്വാപ്പിന്റെ മൂല്യം വെറും 17.52 ഡോളര്‍ മാത്രമാണ്.

 ഡോജ്‌കോയിന്‍

ഡോജ്‌കോയിന്‍

ഇലോണ്‍ മസ്‌കിന്റെ ഒരൊറ്റ പരാമര്‍ശത്തിന്റെ ബലത്തില്‍ വന്‍ കുതിപ്പിലേക്ക് നീങ്ങിയ ക്രിപ്‌റ്റോകറന്‍സി ആയിരുന്നു ഡോജ്‌കോയിന്‍. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഡോജ്‌കോയിന്റെ മൂല്യത്തില്‍ 1.11 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഒരാഴ്ചയില്‍ 37.57 ശതമാനം മൂല്യം ഇടിഞ്ഞു. ഒരു ഡോളറില്‍ താെയാണ് ഇപ്പോഴത്തെ മൂല്യം.

റിപ്പിള്‍ തകര്‍ന്നു

റിപ്പിള്‍ തകര്‍ന്നു

കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട ക്രിപ്‌റ്റോകറന്‍സി റിപ്പിള്‍ എക്‌സ്ആര്‍പി ആണ്. 6.49 ശതമാനമാണ് മൂല്യം ഇടിഞ്ഞത്. ഒരാഴ്ചയില്‍ മൊത്തം മൂല്യത്തില്‍ സംഭവിച്ച ഇടിവ് 32.06 ശതമാനവും. റിപ്പിളിന്റെ മൂല്യവും ഒരു ഡോളറില്‍ താഴെയാണ്. എങ്കില്‍ പോലും ഡോജ്‌കോയിനേക്കാള്‍ മുകളിലാണെന്ന് പറയാം.


English summary

Cryptocurrencies are in good move; Bitcoin and Ethereum makes better progress in value

Cryptocurrencies are in good move; Bitcoin and Ethereum makes better progress in value. Dogecoin faces big setback.
Story first published: Wednesday, June 23, 2021, 18:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X