ഗതികിട്ടാതെ അലയുന്ന ബിറ്റ്‌കോയിന്‍; എഥേറിയത്തിനും ഡോജ്‌കോയിനും അതേ അവസ്ഥ! ക്രിപ്‌റ്റോയില്‍ സംഭവിക്കുന്നത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയേക്കാള്‍ ലാഭം കണ്ട് ക്രിപ്‌റ്റോകറന്‍സികളില്‍ വലിയ നിക്ഷേപം നടത്തുന്ന ഒരുപാട് പേരുണ്ട് ഇപ്പോഴും. ബിറ്റ്‌കോയിന്റെ കുതിപ്പ് കണ്ടായിരുന്നു വലിയൊരു വിഭാഗവും ക്രിപ്‌റ്റോകറന്‍സികളിലേക്ക് എത്തിയത്. എന്നാല്‍ ഇപ്പോള്‍ ക്രിപ്‌റ്റോകറന്‍സികളുടെ സ്ഥിതി അത്ര ശോഭനമല്ല എന്നതാണ് സത്യം.

 

കഴിഞ്ഞ ഒരാഴ്ചയായി പ്രധാന ക്രിപ്‌റ്റോകറന്‍സികള്‍ എല്ലാം തന്നെ മൂല്യത്തില്‍ പിറകോട്ടടിയ്ക്കുകയാണ്. ഏറ്റവും അധികം മൂല്യമുള്ള ബിറ്റ്‌കോയിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രധാനപ്പെട്ട ക്രിപ്‌റ്റോകറന്‍സികള്‍ക്കൊന്നും മുന്നേറ്റം സൃഷ്ടിക്കാന്‍ ആയിട്ടില്ല. വിശദാംശങ്ങള്‍...

ബിറ്റ്‌കോയിന്റെ സ്ഥിതി

ഏറെ നാളുകളായി ബിറ്റ്‌കോയിന്‍ കാര്യമായ മുന്നേറ്റമൊന്നും പ്രകടമാക്കുന്നില്ല എന്നതാണ് നിക്ഷേപകരെ വലിയ തോതില്‍ ആശങ്കപ്പെടുത്തുന്നത്. ഏറ്റവും ഒടുവില്‍ ഒരു ബിറ്റ്‌കോയിന്റെ മൂല്യം 30,755.12 ഡോളര്‍ ആണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 1.79 ശതമാനം കുറവാണിത്.

എഥേറിയത്തിനും ഇടിവ്

എഥേറിയത്തിനും ഇടിവ്

ബിറ്റ്‌കോയിനേക്കാള്‍ കഷ്ടമാണ് എഥേറിയത്തിന്റെ സ്ഥിതി. കഴിഞ്ഞ ദിവസത്തേക്കാള്‍ 4.62 ശതമാനം ആണ് മൂല്യത്തിലെ ഇടിവ്. ഒരു എഥേറിയത്തിന് ഇപ്പോള്‍ 1,826.13 ഡോളര്‍ ആണ് മൂല്യം. ബിനാന്‍സ് കോയിന്റെ മൂല്യം 5.31 ശതമാനം ഇടിഞ്ഞ് 284.35 ഡോളറിലും എത്തി.

ഡോജ്‌കോയിന്‍

ഡോജ്‌കോയിന്‍

ബിറ്റ്‌കോയിന്‍ വിലയിടിവില്‍ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ക്രിപ്‌റ്റോകറന്‍സി ആയിരുന്നു ഡോജ് കോയിന്‍. എന്നാല്‍ കുറച്ചുനാളുകളായി ഡോജ് കോയിന്റെ സ്ഥിതിയും കഷ്ടമാണ്. അഞ്ച് ശതമാനത്തിലേറെയാണ് ഒറ്റ ദിവസത്തെ ഇടിവ്.

ഒരാഴ്ചയില്‍ സംഭവിച്ചത്

ഒരാഴ്ചയില്‍ സംഭവിച്ചത്

ദിവസക്കണക്കില്‍ നിന്ന് ആഴ്ച കണക്കിലേക്ക് വന്നാലും ബിറ്റ്‌കോയിന്‍ വന്‍ നഷ്ടത്തിലാണ്. ഏഴ് ദിവസം കൊണ്ട് സംഭവിച്ചത് 8.19 ശതമാനത്തിന്റെ ഇടിവാണ്. എഥേറിയം നേരിട്ടത് 13.25 ശതമാനത്തിന്റെ ഇടിവും. ബിനാന്‍സ് കോയിന്‍ 12.10 ശതമാനം ഇടിഞ്ഞപ്പോള്‍ ഡോജ്‌കോയിന്‍ 17.39 ശതമാനം ഇടിഞ്ഞു.

മാറ്റമുണ്ടാകുമോ?

മാറ്റമുണ്ടാകുമോ?

ഏപ്രില്‍ മാസത്തില്‍ ആയിരുന്നു ബിറ്റ്‌കോയിന്‍ സര്‍വ്വകാല റെക്കോര്‍ഡ് ആയ 65,000 ഡോളര്‍ മറികടന്നത്. അതിന് ശേഷം കുത്തനെ മൂല്യം ഇടിഞ്ഞു. ഇപ്പോള്‍ രണ്ട് മാസങ്ങളായി മുപ്പതിനായിരം ഡോളറിനും നാല്‍പതിനായിരം ഡോളറിനും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ് ബിറ്റ്‌കോയിന്‍. അതില്‍ മാറ്റമുണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് നിക്ഷേപകര്‍.

ചെറിയ ഇടിവ് പോലും

ചെറിയ ഇടിവ് പോലും

മറ്റ് ക്രിപ്‌റ്റോകറന്‍സികളെ പോലെ അല്ല ബിറ്റ്‌കോയിന്റെ സ്ഥിതി. ചെറിയ ശതമാനം ഇടിവുകള്‍ ചെറിയ ക്രിപ്‌റ്റോകറന്‍സികളെ കാര്യമായി ബാധിക്കില്ല. എന്നാല്‍ ബിറ്റ്‌കോയിന്റെ സ്ഥിതി അതല്ല. ഒരു ശതമാനത്തിന്റെ ഇടിവ് ഉണ്ടായാല്‍ പോലും അത് നിക്ഷേപകരെ വലിയതോതില്‍ ബാധിക്കും.

എങ്ങനെ തിരിച്ചടിയായി

എങ്ങനെ തിരിച്ചടിയായി

ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ബിറ്റ്‌കോയിന്‍ നിക്ഷേപം ആയിരുന്നു ബിറ്റ്‌കോയിനെ വന്‍ കുതിപ്പിലേക്ക് നയിച്ചത്. പിന്നീട് മസ്‌ക് തന്നെ ബിറ്റ്‌കോയിനെ തള്ളിപ്പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ഈ ഇടിവ്. അതിന് പിറകെ ആയിരുന്നു ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വന്ന നിയന്ത്രണങ്ങള്‍. ഇതുകൂടാതെ ബിറ്റ്‌കോയിന്‍ മൈനിങ് സംബന്ധിച്ച ചില ചോദ്യങ്ങളും തിരിച്ചടിയായി.

English summary

Cryptocurrencies are not in good move in last week; Bitcoin and Ethereum suffer

Cryptocurrencies are not in good move in last week; Bitcoin and Ethereum suffer
Story first published: Monday, July 19, 2021, 20:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X