ക്രിപ്‌റ്റോ വിപണിയില്‍ നിരാശ; എഥിരിയം കാര്‍ഡാനോ കോയിനുകള്‍ താഴേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്‌റ്റോ വിപണിയില്‍ നിന്നും വലിയ ആഹ്ലാദം പകരുന്ന വാര്‍ത്തകളല്ല നിക്ഷേപകര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും പഴക്കമേറിയും നിക്ഷേപക പ്രീതിയുള്ളതുമായ ക്രിപ്‌റ്റോ കറന്‍സി ബിറ്റ്‌കോയിന്‍ വിപണിയില്‍ നേരിയ മുന്നേറ്റം കാഴ്ച വച്ചപ്പോള്‍ മറ്റ് മുന്‍നിര കോയിനുകളായ എഥിരിയം, കാര്‍ഡോനോ, റിപ്പിള്‍ തുടങ്ങിയവ മൂല്യത്തില്‍ താഴേക്ക് പതിച്ചു. ക്രിപ്റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയാമല്ലോ.

 

Also Read : ഇക്വിറ്റി നിക്ഷേപം ആരംഭിക്കുമ്പോള്‍ - നിങ്ങള്‍ അറിയേണ്ടതെല്ലാം

ക്രിപ്‌റ്റോ വിപണി

ക്രിപ്‌റ്റോ വിപണി

ഏറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്‌റ്റോ വിപണിയുടെ സവിശേഷത. ക്രിപ്‌റ്റോ വിപണി അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്‌റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്‌റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.

Also Read : ഈ സംരംഭം ഉടന്‍ ആരംഭിക്കൂ, മാസം ലക്ഷങ്ങള്‍ വരുമാനം നേടാം, ഒപ്പം സര്‍ക്കാര്‍ സഹായവും!

ബിറ്റ്‌കോയിന്‍

ബിറ്റ്‌കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്‌കോയിന്‍ 0.21 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. നിലവില്‍ 37,08,769 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 68.0 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.52 ശതമാനം താഴ്ന്നു. നിലവില്‍ 2,60,902 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 30.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

കാര്‍ഡാനോ കോയിന്‍

കാര്‍ഡാനോ കോയിന്‍

കാര്‍ഡാനോ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.75 ശതമാനം ഉയര്‍ന്നു. നിലവില്‍ 170.49 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.4 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. അതേ സമയം ടെതര്‍ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.53 ശതമാനം മുകളിലേക്ക് ഉയര്‍ന്നു. 78.13 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.0 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : ഈ ഓഹരിയില്‍ ആറ് മാസം കൊണ്ട് 1 ലക്ഷം രൂപ രൂപ വളര്‍ന്നത് 16.30 ലക്ഷം രൂപയായി, 10 വര്‍ഷത്തില്‍ 40 ലക്ഷവും!

റിപ്പിള്‍ കോയിന്‍

റിപ്പിള്‍ കോയിന്‍

റിപ്പിള്‍ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.24 ശതമാനം താഴ്ന്നു. നിലവില്‍ 80.45 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.7 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുഎസ്ഡി കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.55 ശതമാനം താഴേക്ക് പോയി. നിലവില്‍ 78.11 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.4 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : 2,100 രൂപ നിക്ഷേപത്തില്‍ നേടാം 1 ലക്ഷം രൂപ വീതം പ്രതിമാസ പെന്‍ഷന്‍; എസ്‌ഐപി നിക്ഷേപം ഇങ്ങനെ

പോള്‍ക്കഡോട്ട് കോയിന്‍

പോള്‍ക്കഡോട്ട് കോയിന്‍

പോള്‍ക്കഡോട്ട് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.22 ശതമാനം താഴേക്ക് പോയി. നിലവില്‍ 2,416.3 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.4 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഡോജി കോയിന്‍ 0.66 ശതമാനം താഴേക്ക് പോയി. നിലവില്‍ 16.82 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുനിസ്വാപ് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.20 ശതമാനം ഉയര്‍ന്നു. നിലവില്‍ 1,968.39 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : 40 വയസ്സ് മുതല്‍ വര്‍ഷം തോറും 50,000 രൂപ വീതം പെന്‍ഷന്‍; ഈ എല്‍ഐസി പോളിസിയെ അറിയാമോ?

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്‌റ്റോ കറന്‍സികളിലെ റിസ്‌ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.

Also Read : ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപമുണ്ടോ? ഈ നികുതി കാര്യങ്ങള്‍ അറിയൂ

പുതിയ ക്രിപ്റ്റോ കറന്‍സി നിയമം നിലവില്‍

പുതിയ ക്രിപ്റ്റോ കറന്‍സി നിയമം നിലവില്‍

പുതിയ ക്രിപ്റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഉപയോഗം അടിസ്ഥാനപ്പെടുത്തി ക്രിപ്റ്റോ കറന്‍സികളെ തരംതിരിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ടെന്നാണ് സൂചന. സ്വര്‍ണം, വെള്ളി പോലെ അസറ്റ്/കമ്മോഡിറ്റി ഗണത്തിലായിരിക്കും ക്രിപ്റ്റോകറന്‍സികളെ കേന്ദ്രം പരിഗണിക്കുക. ക്രിപ്റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്.

Read more about: cryptocurrency
English summary

Cryptocurrency Prices in India Today 04/10/2021; bitcoin surges 0.21 percentage | ക്രിപ്‌റ്റോ വിപണിയില്‍ നിരാശ; എഥിരിയം കാര്‍ഡാനോ കോയിനുകള്‍ താഴേക്ക്

Cryptocurrency Prices in India Today 04/10/2021; bitcoin surges 0.21 percentage
Story first published: Monday, October 4, 2021, 15:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X