ക്രിപ്‌റ്റോ വിപണി ഇന്ന്; നേട്ടം ടെതര്‍ കോയിന് മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോ വിപണിയില്‍ നിക്ഷേപകര്‍ക്ക് നിരാശ നല്‍കിക്കൊണ്ടാണ് കഴിഞ്ഞ 24 മണിക്കൂറുകളിലെ കോയിനുകളുടെ പ്രകടനം. ബിറ്റ്‌കോയിന്‍, എഥിരിയം ഉള്‍പ്പെടെയുള്ള മുന്‍നിര കോയിനുകളെല്ലാം തന്നെ മൂല്യത്തില്‍ താഴേക്ക് പോയിരിക്കുകയാണ്. അതേ സമയം ടെതര്‍ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.17 ശതമാനം വര്‍ധനവ് സ്വന്തമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടമുണ്ടാക്കിയ മറ്റ് രണ്ട് കോയിനുകള്‍ കോസ്‌മോസ് കോയിനുകളും എല്‍റോണ്ട് കോയിനുകളുമാണ്. കിപ്‌റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയാമല്ലോ.

 

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ മാസം 1300 രൂപ നിക്ഷേപിച്ചുകൊണ്ട് നേടാം 13 ലക്ഷം രൂപ!

ക്രിപ്‌റ്റോ വിപണി

ക്രിപ്‌റ്റോ വിപണി

എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.

Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!

ബിറ്റ്‌കോയിന്‍

ബിറ്റ്‌കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്‌കോയിന്‍ 2.30 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. നിലവില്‍ 36,03,658 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 63.2 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5.66 ശതമാനമാണ് മൂല്യത്തില്‍ കുറവുണ്ടായിരിക്കുന്നത്. നിലവില്‍ 2,58,812 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.7 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.

Also Read : കുറഞ്ഞ സമയത്തില്‍ ധനം സമ്പാദിക്കുവാനുള്ള ഏറ്റവും മികച്ച 5 ഹ്രസ്വകാല നിക്ഷേപങ്ങളിതാ

കാര്‍ഡാനോ കോയിന്‍

കാര്‍ഡാനോ കോയിന്‍

കാര്‍ഡാനോ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5.44 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവില്‍ 192.39 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.7 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. അതേ സമയം ടെതര്‍ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.17 ശതമാനം വര്‍ധനവ് സ്വന്തമാക്കി. നിലവില്‍ 80.6 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.0 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : ഭവന വായ്പാ ഇഎംഐയുണ്ടോ? ചെലവ് ചുരുക്കാന്‍ ഈ വഴികള്‍ അറിഞ്ഞിരിക്കാം

റിപ്പിള്‍ കോയിന്‍

റിപ്പിള്‍ കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പിള്‍ കോയിന്‍ 5.71 ശതമാനം മൂല്യത്തില്‍ ഇടിവ് നേരിട്ടു. നിലവില്‍ 84.93 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.7 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. ഡോജി കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5.11 ശതമാനം താഴേക്ക് പോയി. 19.28 രൂപയ്ക്കാണ് നിലവില്‍ കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.4 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : പിപിഎഫ് മുതല്‍ എന്‍പിഎസ് വരെ; ഈ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് അറിയാം

പോള്‍ക്കഡോട്ട് കോയിന്‍

പോള്‍ക്കഡോട്ട് കോയിന്‍

പോള്‍ക്കഡോട്ട് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 9.76 ശതമാനമാണ് താഴേക്ക് പോയിരിക്കുന്നത്. നിലവില്‍ 2,301.87 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.1 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. യുഎസ്ഡി കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.20 ശതമാനം ഉയര്‍ന്നു. നിലവില്‍ 80.8 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്.

Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!

യുനിസ്വാപ് കോയിന്‍

യുനിസ്വാപ് കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ യുനിസ്വാപ് കോയിന്‍ മൂല്യത്തില്‍ 4.84 ശതമാനം താഴേക്ക് പോയി. നിലവില്‍ 1,809.23 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.0 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. സ്‌റ്റെല്ലര്‍ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 6.89 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവില്‍ 25.46 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 79.0 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്.

Also Read : എന്താണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍? ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ ഇരട്ടി നേട്ടം ഇവ നല്‍കുമോ? അറിയാം

കോസ്‌മോസ് കോയിന്‍

കോസ്‌മോസ് കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടമുണ്ടാക്കിയ മറ്റ് രണ്ട് കോയിനുകള്‍ കോസ്‌മോസ് കോയിനുകളും എല്‍റോണ്ട് കോയിനുകളുമാണ്. കോസ്‌മോസ് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 6.81 ശതമാനമാണ് ഉയര്‍ന്നത്. നിലവില്‍ 2,323.90 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 453.2 ബില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. അതേ സമയം എല്‍റോണ്ട് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 15.05 ശതമാനത്തിന്റെ വര്‍ധനവ് നേടി. നിലവില്‍ 18,047 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 307.9 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്.

Also Read : ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ നേടാം 5 വര്‍ഷം കൊണ്ട് 14 ലക്ഷം രൂപ

ക്രിപ്റ്റോ കറന്‍സി നിക്ഷേപം

ക്രിപ്റ്റോ കറന്‍സി നിക്ഷേപം

ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്‌ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.

Also Read : ചെലവ് കുറഞ്ഞും എളുപ്പത്തിലും വ്യക്തിഗത വായ്പകള്‍ സ്വന്തമാക്കുവാന്‍ ഈ മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കാം

ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്

ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്

അതേസമയം ആഗോള തലത്തില്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുളളത്. വിയറ്റ്നാം മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്കു മുന്നിലുള്ളത്. യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ബ്ലോക്‌ചെയിന്‍ ഡേറ്റ പ്ലാറ്റ്‌ഫോമായ ചെയിന്‍ലാസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്ര്റ്റോ അഡോപ്ഷന്‍ സൂചികയിലാണ് ഇന്ത്യന്‍ നിക്ഷേപം മുന്നിലെത്തിയത്.

Also Read : പഴയ നാണയങ്ങളും കറന്‍സി നോട്ടുകളും വില്‍പ്പന നടത്താറുണ്ടോ? ആര്‍ബിഐയുടെ ഈ പ്രസ്താവന അറിഞ്ഞിരിക്കൂ

നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനം

നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനം

ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങള്‍ക്ക് രാജ്യത്ത് പൂര്‍ണമായും ഔദ്യോഗിക പിന്തുണ നിലിവില്‍ ഇല്ല. ആര്‍.ബി.ഐ. ഡിജിറ്റല്‍ കറന്‍സി ഒഴികേ മറ്റു ക്രിപ്റ്റോ കറന്‍സികളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ വിലക്കുന്നതിനായി ക്രിപ്റ്റോ കറന്‍സി ബില്ല് ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനിടയിലാണ് ഇന്ത്യന്‍ നിക്ഷേപകരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ബില്ലില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 2019 മൂന്നാം പാദത്തിനു ശേഷം ക്രിപ്റ്റോ കറന്‍സികളിലെ ആഗോള നിക്ഷേപം 2,300 ശതമാനം വര്‍ധിച്ചെന്നാണു കണക്ക്. ഒരു വര്‍ഷത്തിനിടെ നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനമാണ്.

Also Read : പോസ്റ്റ് ഓഫീസില്‍ സ്ഥിര നിക്ഷേപം ആരംഭിക്കൂ; ബാങ്കുകളേക്കാള്‍ ഉയര്‍ന്ന ആദായം 1 വര്‍ഷത്തില്‍ നേടാം!

പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം

പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം

നിലവില്‍ പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഉപയോഗം അടിസ്ഥാനപ്പെടുത്തി ക്രിപ്‌റ്റോ കറന്‍സികളെ തരംതിരിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ടെന്നാണ് സൂചന. സ്വര്‍ണം, വെള്ളി പോലെ അസറ്റ്/കമ്മോഡിറ്റി ഗണത്തിലായിരിക്കും ക്രിപ്‌റ്റോകറന്‍സികളെ കേന്ദ്രം പരിഗണിക്കുക. ക്രിപ്‌റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്.

Also Read : എല്‍ഐസി ജീവന്‍ ശാന്തി പോളിസി; പെന്‍ഷന്‍ തുക നേടാം ജീവിത കാലം മുഴുവന്‍!

ഇന്ത്യയില്‍ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നേക്കും

ഇന്ത്യയില്‍ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നേക്കും

നിലവില്‍ ഇന്ത്യയില്‍ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. ക്രിപ്റ്റോ കറന്‍സികളോടുള്ള ഇന്ത്യയുടെ സമീപനം പാശ്ചാത്ത്യ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയന്ത് സിന്‍ഹ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. അമേരിക്ക, ജപ്പാന്‍ എല്‍ സാല്‍വഡോര്‍ പോലുള്ള രാജ്യങ്ങള്‍ സ്വീകരിക്കുന്ന മാതൃകയിലുള്ള നടപടികളായിരിക്കില്ല ഇന്ത്യ ക്രിപ്റ്റോകറന്‍സികളോട് കൈക്കൊള്ളുക. ഇന്ത്യയില്‍ പ്രത്യേക സാഹചര്യമാണ് രൂപംകൊള്ളുന്നത്. അതുകൊണ്ട് രാജ്യമെടുക്കുന്ന നടപടികളും ഇതിന്‍പ്രകാരമായിരിക്കും, സിന്‍ഹ പറഞ്ഞു.

Also Read : 1 ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കുവാന്‍ പ്രതിമാസം എന്‍പിഎസില്‍ എത്ര തുക നിക്ഷേപിക്കണം?

സ്വന്തം നിലയ്ക്കുള്ള നിയന്ത്രണങ്ങള്‍

സ്വന്തം നിലയ്ക്കുള്ള നിയന്ത്രണങ്ങള്‍

സുരക്ഷ മാനിച്ച് ക്രിപ്റ്റോ റന്‍സികള്‍ക്ക് നിയമ ാധുത നല്‍കാന്‍ ഇന്ത്യ തയ്യാറായേക്കും. എന്നാല്‍ ആഗോള മാനദണ്ഡങ്ങള്‍ വിലയിരുത്തിയ ശേഷം സ്വന്തം നിലയ്ക്കായിരിക്കും ഇന്ത്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ക്രിപ്റ്റോ അസറ്റ് കൗണ്‍സില്‍ ഓഫ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ജയന്ത് സിന്‍ഹ സൂചിപ്പിച്ചു. നേരത്തെ, ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സികള്‍ പൂര്‍ണമായും വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ ഡിജിറ്റല്‍ കറന്‍സി പകരം അവതരിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്. റിസര്‍വ് ബാങ്കിനാണ് പുതിയ ഡിജിറ്റല്‍ കറന്‍സിയുടെ ചുമതല.

Read more about: cryptocurrency
English summary

Cryptocurrency Prices in India Today 11/09/2021; tether coin gains by 1.17 percentage | ക്രിപ്‌റ്റോ വിപണി ഇന്ന്; നേട്ടം ടെതര്‍ കോയിന് മാത്രം

Cryptocurrency Prices in India Today 11/09/2021; tether coin gains by 1.17 percentage
Story first published: Saturday, September 11, 2021, 11:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X