ക്രിപ്‌റ്റോ വിപണിയില്‍ മുന്നേറ്റം; ബിറ്റ്‌കോയിന്‍ 4.20 ശതമാനം ഉയര്‍ന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോ വിപണി വീണ്ടും ഈര്‍ജം കൈവരിക്കുകയാണ്. കോയിനുകള്‍ മിക്കതും മൂല്യത്തില്‍ ഉയരുന്ന കാഴ്ചയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്‌റ്റോ വിപണിയില്‍ ദൃശ്യമാകുന്നത്. ബിറ്റ്‌കോയിന്‍, എഥിരിയം കോയിനുകള്‍ നേട്ടം സ്വന്തമാക്കി. അതേ സമയം ടെതര്‍, യുഎസ്ഡി കോയിനുകള്‍ നിക്ഷേപകരെ നിരാശയിലാക്കി. ക്രിപ്‌റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയാമല്ലോ.

 

Also Read : ഇവിടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും 8% പലിശ

ക്രിപ്റ്റോ വിപണി

ക്രിപ്റ്റോ വിപണി

എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. ക്രിപ്റ്റോ വിപണി അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. അനുനിമിഷം മൂല്യം മാറി മറിയുന്ന ക്രിപ്റ്റോ വിപണിയില്‍ കഴിഞ്ഞ 24 മണിക്കൂര്‍ സമയത്തെ കോയിനുകളുടെ വിലയിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.

Also Read : 1 ലക്ഷം രൂപ വളര്‍ന്നത് 1.37 കോടി രൂപയായി; അറിയാമോ ഈ മള്‍ട്ടിബാഗര്‍ ഓഹരിയെ?

ബിറ്റ്‌കോയിന്‍

ബിറ്റ്‌കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ബിറ്റ്‌കോയിന്‍ 4.20 ശതമാനം നേട്ടം സ്വന്തമാക്കി. നിലവില്‍ 34,80,405 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 58.9 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 8.43 ശതമാനം വളര്‍ന്നു. നിലവില്‍ 2,47,475 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 25.6 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : ഈ ബിസിനസ് ആരംഭിക്കൂ, മാസം 70,000 രൂപയോളം നേടാം; ഒപ്പം മുദ്ര വായ്പാ നേട്ടങ്ങളും

ടെതര്‍ കോയിന്‍

ടെതര്‍ കോയിന്‍

അതേ സമയം ടെതര്‍ കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.45 ശതമാനം താഴേക്ക് പോയി. നിലവില്‍ 79.55 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. കാര്‍ഡാനോ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 9.65 ശതമാനം ഉയര്‍ന്നു. നിലവില്‍ 179.32 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : സിബില്‍ സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എല്‍ഐസിയില്‍ നിന്നും ഭവന വായ്പ!

റിപ്പിള്‍ കോയിന്‍

റിപ്പിള്‍ കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പിള്‍ കോയിന്‍ 7.07 ശതമാനം നേട്ടം സ്വന്തമാക്കി. നിലവില്‍ 79.55 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. യുഎസ്ഡി കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 0.45 ശതമാനം താഴ്ന്നു. നിലവില്‍ 79.54 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കൂ, നേടാം 5 വര്‍ഷത്തില്‍ 21 ലക്ഷം രൂപ വരെ

പോള്‍ക്കഡോട്ട് കോയിന്‍

പോള്‍ക്കഡോട്ട് കോയിന്‍

പോള്‍ക്കഡോട്ട് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 15.18 ശതമാനം നേട്ടം സ്വന്തമാക്കി. നിലവില്‍ 2,522.1 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.1 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ഡോജി കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 6.93 ശതമാനം വളര്‍ന്നു. നിലവില്‍ 17.81 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.0 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : എന്താണ് 'സീക്രട്ട്' ബാങ്ക് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? എങ്ങനെ ക്ലോസ് ചെയ്യാം?

യുനിസ്വാപ് കോയിന്‍

യുനിസ്വാപ് കോയിന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ യുനിസ്വാപ് കോയിന്‍ 8.19 ശതമാനം നേട്ടം സ്വന്തമാക്കി. നിലവില്‍ 1,709.4 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 913.6 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്. കോസ്‌മോസ് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 23.63 ശതമാനം വളര്‍ന്നു. നിലവില്‍ 3,168.5 രൂപയ്ക്കാണ് കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 539.7 ബില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

Also Read : ക്രിസില്‍, വാല്യു റിസര്‍ച്ച് എന്നിവയുടെ 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകള്‍ ഇവയാണ്!

ക്രിപ്റ്റോ കറന്‍സി നിക്ഷേപം

ക്രിപ്റ്റോ കറന്‍സി നിക്ഷേപം

ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്‌ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 6 വര്‍ഷത്തില്‍ 30 ലക്ഷം രൂപ നേടാനാകുമോ? എങ്ങിനെ?

പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം നിലവില്‍

പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം നിലവില്‍

പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഉപയോഗം അടിസ്ഥാനപ്പെടുത്തി ക്രിപ്‌റ്റോ കറന്‍സികളെ തരംതിരിക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ടെന്നാണ് സൂചന. സ്വര്‍ണം, വെള്ളി പോലെ അസറ്റ്/കമ്മോഡിറ്റി ഗണത്തിലായിരിക്കും ക്രിപ്‌റ്റോകറന്‍സികളെ കേന്ദ്രം പരിഗണിക്കുക. ക്രിപ്‌റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്.

Also Read : ഈ ചെറുകിട സംരംഭത്തില്‍ നിന്നും നേടാം മാസം 15,000 രൂപയിലേറെ

ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത

ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത

സുരക്ഷ മാനിച്ച് ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയമ സാധുത നല്‍കാന്‍ ഇന്ത്യ തയ്യാറായേക്കും. എന്നാല്‍ ആഗോള മാനദണ്ഡങ്ങള്‍ വിലയിരുത്തിയ ശേഷം സ്വന്തം നിലയ്ക്കായിരിക്കും ഇന്ത്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ക്രിപ്റ്റോ അസറ്റ് കൗണ്‍സില്‍ ഓഫ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ജയന്ത് സിന്‍ഹ സൂചിപ്പിച്ചു. നേരത്തെ, ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സികള്‍ പൂര്‍ണമായും വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ ഡിജിറ്റല്‍ കറന്‍സി പകരം അവതരിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്. റിസര്‍വ് ബാങ്കിനാണ് പുതിയ ഡിജിറ്റല്‍ കറന്‍സിയുടെ ചുമതല.

Read more about: cryptocurrency
English summary

Cryptocurrency Prices in India Today 23/09/2021; bitcoin surges by 4.20 percentage | ക്രിപ്‌റ്റോ വിപണിയില്‍ മുന്നേറ്റം; ബിറ്റ്‌കോയിന്‍ 4.20 ശതമാനം ഉയര്‍ന്നു

Cryptocurrency Prices in India Today 23/09/2021; bitcoin surges by 4.20 percentage
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X