ക്രിപ്‌റ്റോ വിപണി: പോള്‍ക്കഡോട്ടില്‍ മുന്നേറ്റം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ക്രിപ്‌റ്റോ വിപണിയില്‍ ഇന്ന് സമ്മിശ്ര വികാരം. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്‌റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 1.55 ശതമാനം ഇടിഞ്ഞ് 2.10 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 135.89 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കും വിപണി സാക്ഷിയായി (17.53 ശതമാനം കുറവ്). മൊത്തം വില്‍പ്പനയുടെ 76.89 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 104.48 ബില്യണ്‍ ഡോളര്‍ വരുമിത്.

 
ക്രിപ്‌റ്റോ വിപണി: പോള്‍ക്കഡോട്ടില്‍ മുന്നേറ്റം

വെള്ളിയാഴ്ച്ച 46,000 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്‌കോയിന്‍ ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്‌റ്റോ വിപണിയില്‍ 41.38 ശതമാനം ആധിക്യം ബിറ്റ്‌കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്‌റ്റോ കറന്‍സികളുടെ പട്ടികയില്‍ പോള്‍ക്കഡോട്ട് മാത്രമാണ് വലിയ നേട്ടം കാഴ്ച്ചവെക്കുന്നത്. 11 ശതമാനം നേട്ടം പോള്‍ക്കഡോട്ടില്‍ കാണാം. ബിറ്റ്‌കോയിന്‍ 0.3 ശതമാനം നേട്ടത്തിലും ഈഥര്‍ 2 ശതമാനം തകര്‍ച്ചയിലുമാണ് ഇന്ന് വ്യാപാരം നടത്തുന്നത്. കാര്‍ഡാനോ, യുണിസ്വാപ്പ്, ഡോജ്‌കോയിന്‍, എക്‌സ്ആര്‍പി എന്നിവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 4 ശതമാനം വരെ തകര്‍ച്ച ഇവരില്‍ ദൃശ്യമാണ്. ഈ അവസരത്തില്‍ ലോകത്തെ പ്രചാരമേറിയ ആദ്യ 10 ക്രിപ്‌റ്റോ കറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (വെള്ളി, വൈകീട്ട് 3.45 മണി സമയം).

  • ബിറ്റ്കോയിന്‍ - 46,218.67 ഡോളര്‍ (0.29 ശതമാനം നേട്ടം)
  • എഥീറിയം - 3,401.52 ഡോളര്‍ (2.23 ശതമാനം ഇടിവ്)
  • ബൈനാന്‍സ് കോയിന്‍ - 414.7 ഡോളര്‍ (0.05 ശതമാനം ഇടിവ്)
  • ടെതര്‍ - 1 ഡോളര്‍ (0.06 ശതമാനം നേട്ടം)
  • കാര്‍ഡാനോ - 2.472 ഡോളര്‍ (3.85 ശതമാനം ഇടിവ്)
  • ഡോജ്കോയിന്‍ - 0.2490 ഡോളര്‍ (2.31 ശതമാനം ഇടിവ്)
  • എക്സ്ആര്‍പി - 1.0925 ഡോളര്‍ (1.27 ശതമാനം ഇടിവ്)
  • പോള്‍ക്കഡോട്ട് - 31.65 ഡോളര്‍ (9.78 ശതമാനം നേട്ടം)
  • യുഎസ്ഡി കോയിന്‍ - 1.0000 ഡോളര്‍ (0.01 ശതമാനം നേട്ടം)
  • യുണിസ്വാപ്പ് - 23.29 ഡോളര്‍ (2.22 ശതമാനം ഇടിവ്)

നിലവില്‍ ഇന്ത്യയില്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. ക്രിപ്‌റ്റോ കറന്‍സികളോടുള്ള ഇന്ത്യയുടെ സമീപനം പാശ്ചാത്ത്യ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയന്ത് സിന്‍ഹ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. അമേരിക്ക, ജപ്പാന്‍ എല്‍ സാല്‍വഡോര്‍ പോലുള്ള രാജ്യങ്ങള്‍ സ്വീകരിക്കുന്ന മാതൃകയിലുള്ള നടപടികളായിരിക്കില്ല ഇന്ത്യ ക്രിപ്‌റ്റോകറന്‍സികളോട് കൈക്കൊള്ളുക. ഇന്ത്യയില്‍ പ്രത്യേക സാഹചര്യമാണ് രൂപംകൊള്ളുന്നത്. അതുകൊണ്ട് രാജ്യമെടുക്കുന്ന നടപടികളും ഇതിന്‍പ്രകാരമായിരിക്കും, സിന്‍ഹ പറഞ്ഞു.

സുരക്ഷ മാനിച്ച് ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിയമസാധുത നല്‍കാന്‍ ഇന്ത്യ തയ്യാറായേക്കും. എന്നാല്‍ ആഗോള മാനദണ്ഡങ്ങള്‍ വിലയിരുത്തിയ ശേഷം സ്വന്തം നിലയ്ക്കായിരിക്കും ഇന്ത്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ക്രിപ്‌റ്റോ അസറ്റ് കൗണ്‍സില്‍ ഓഫ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ജയന്ത് സിന്‍ഹ സൂചിപ്പിച്ചു. നേരത്തെ, ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സികള്‍ പൂര്‍ണമായും വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ ഡിജിറ്റല്‍ കറന്‍സി പകരം അവതരിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്. റിസര്‍വ് ബാങ്കിനാണ് പുതിയ ഡിജിറ്റല്‍ കറന്‍സിയുടെ ചുമതല. ഇതിനിടെ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിയമസാധുത നല്‍കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ അറിയിച്ചത് വലിയ തോതില്‍ ആശങ്ക പടര്‍ത്തി. എന്നാല്‍ ജയന്ത് സിന്‍ഹയുടെ പുതിയ പ്രസ്താവന ഇന്ത്യയിലെ ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് ആശ്വാസം പകരുകയാണ്.

 

വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് ഒന്നരക്കോടി ക്രിപ്‌റ്റോകറന്‍സി നിക്ഷേപകരുണ്ടെന്നാണ് കണക്ക്. ഈ സംഖ്യ ദിനംപ്രതി വര്‍ധിക്കുകയാണുതാനും. 2027 ഓടെ ആഗോള ക്രിപ്‌റ്റോ വിപണി 11.2 ശതമാനം വളര്‍ന്ന് 1,758 മില്യണ്‍ ഡോളറിലേക്ക് എത്തുമെന്ന് (ഏകദേശം 12,900 കോടി രൂപ) ഫോര്‍ച്യൂണ്‍ ബിസിനസ് ഇന്‍സൈറ്റ്‌സ് അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നുണ്ട്.

Read more about: cryptocurrency
English summary

Cryptocurrency Prices Today: 10th September 2021 — Polkadot Leads The Way

Cryptocurrency Prices Today: 10th September 2021 — Polkadot Leads The Way. Read in Malayalam.
Story first published: Friday, September 10, 2021, 16:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X