ക്രിപ്‌റ്റോ വിപണിയില്‍ വന്‍തകര്‍ച്ച; കാര്‍ഡാനോ നിലംപതിച്ചു, ഡോജ്‌കോയിനും താഴേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ക്രിപ്‌റ്റോ വിപണി വന്‍തകര്‍ച്ചയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്‌റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 2.10 ശതമാനം ഇടിഞ്ഞ് 1.27 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 56.98 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കും വിപണി സാക്ഷിയായി (15.21 ശതമാനം ഇടിവ്). മൊത്തം വില്‍പ്പനയുടെ 80.42 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 45.83 ബില്യണ്‍ ഡോളര്‍ വരുമിത്.

 
ക്രിപ്‌റ്റോ വിപണിയില്‍ വന്‍തകര്‍ച്ച; കാര്‍ഡാനോ നിലംപതിച്ചു, ഡോജ്‌കോയിനും താഴേക്ക്

31,000 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്‌കോയിന്‍ ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്‌റ്റോ വിപണിയില്‍ 46.32 ശതമാനം ആധിക്യം ബിറ്റ്‌കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്‌റ്റോ കറന്‍സികളുടെ പട്ടികയില്‍ കാര്‍ഡാനോയാണ് ഇന്ന് ഭീമമായ നഷ്ടം ഏറ്റുവാങ്ങുന്നത്. 14.79 ശതമാനം തകര്‍ച്ച കാര്‍ഡാനോ കുറിക്കുന്നു. 3 ശതമാനം ഇടിവുമായി ഡോജ്‌കോയിനും പോള്‍ക്കഡോട്ടും പട്ടികയില്‍ പിന്നിലുണ്ട്. ഈഥറിലും ബിറ്റ്‌കോയിനിലുമാണ് ഏറ്റവും കുറവ് പതര്‍ച്ച.

ലോകത്തെ പ്രചാരമേറിയ ആദ്യ 10 ക്രിപ്‌റ്റോ കറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (ശനി, വൈകീട്ട് 7.20 സമയം).

  • ബിറ്റ്കോയിന്‍ - 31,587.99 ഡോളര്‍ (0.60 ശതമാനം ഇടിവ്)
  • എഥീറിയം - 1,877.75 ഡോളര്‍ (1.05 ശതമാനം ഇടിവ്)
  • ബൈനാന്‍സ് കോയിന്‍ - 300.21 ഡോളര്‍ (2.66 ശതമാനം ഇടിവ്)
  • ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം)
  • കാര്‍ഡാനോ - 0.09620 ഡോളര്‍ (14.38 ശതമാനം ഇടിവ്)
  • ഡോജ്കോയിന്‍ - 0.17294 ഡോളര്‍ (4.01 ശതമാനം ഇടിവ്)
  • എക്സ്ആര്‍പി - 0.6475 ഡോളര്‍ (0.39 ശതമാനം ഇടിവ്)
  • പോള്‍ക്കഡോട്ട് - 12.078 ഡോളര്‍ (4.23 ശതമാനം ഇടിവ്)
  • യുഎസ്ഡി കോയിന്‍ - 1.0001 ഡോളര്‍ (0.02 ശതമാനം നേട്ടം)
  • യുണിസ്വാപ്പ് - 16.168 ഡോളര്‍ (2.10 ശതമാനം ഇടിവ്)

Read more about: cryptocurrency bitcoin
English summary

Cryptocurrency Prices Today, 17th July 2021: Cardano, Dogecoin Fall Heavily On Saturday

Cryptocurrency Prices Today, 17th July 2021: Cardano, Dogecoin Fall Heavily On Saturday. Read in Malayalam.
Story first published: Saturday, July 17, 2021, 19:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X