ലക്ഷക്കണത്തിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ക്ഷാമബത്ത ഉയരും!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് കാലത്ത് ഒരു സന്തോഷ വാര്‍ത്ത. വിഡിഎ അഥവാ വേരിയബിള്‍ ഡിയര്‍നസ് അലവന്‍സില്‍ (ക്ഷാമബത്ത) പ്രതിമാസം 105 രൂപ മുതല്‍ 210 രൂപ വര്‍ധിപ്പിച്ചിരിക്കുവെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു.

 
ലക്ഷക്കണത്തിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ക്ഷാമബത്ത ഉയരും!

തൊഴിലും ജോലി എടുക്കുന്ന പ്രദേശവും കണക്കിലെടുത്താണ് തുക നിശ്ചയിക്കുക. 2021 ഏപ്രില്‍ 1 മുതല്‍ പുതുക്കിയ വിഡിഎ പ്രാബല്യത്തില്‍ വരും. ഈ പുതിയ മാറ്റം 1.5 കോടിയോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ചുരുങ്ങിയ വേതനത്തില്‍ വര്‍ധവനുണ്ടാകാന്‍ കാരണമാകും.

ഓരോ ജ്വല്ലറിയിലും സ്വര്‍ണ വില വ്യത്യസ്തമാണോ? എന്താണതിന്റെ കാരണം? അറിയാം!

ലേബര്‍ ബ്യൂറോയുടെ ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്‌സ് പ്രൈസ് ഇന്‍ഡക്‌സിന്റെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് വിഡിഎ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ട്രാക്ട് അടിസ്ഥാനത്തിലുള്ള തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള റെയില്‍വേ അഡ്മിനിസ്‌ട്രേഷന്‍, ഖനികള്‍, എണ്ണപ്പാടങ്ങള്‍, പ്രധാന തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലെടുക്കുന്ന ജീവനക്കാര്‍ക്കാണ് ആനൂകൂല്യം ലഭിക്കുക.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി; മാസം ലഭിക്കുന്നത് 4950 രൂപ - എങ്ങനെയെന്ന് അറിയേണ്ടേ?

കോവിഡ് സാഹചര്യത്തില്‍ വിഡിഎ വര്‍ധനവ് തൊഴിലാളികള്‍ക്ക് ആശ്വാസമാകുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗഗ്വാര്‍ പറഞ്ഞു. ഒരു മാസം ഏകദേശം ആകെ 2,000 മുതല്‍ 5,000 രൂപ വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതിക്ഷിക്കുന്നത്.

Read more about: pay commission
English summary

DA hike For central govt employees, more than 1.50 crores of employees will get the benefits | ലക്ഷക്കണത്തിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ക്ഷാമബത്ത ഉയരും!

DA hike For central govt employees, more than 1.50 crores of employees will get the benefits
Story first published: Saturday, May 22, 2021, 11:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X