ഡാല്‍മിയ സിമന്റ് – പേടിഎം സഹകരണം, ഡീലര്‍മാര്‍ക്കായി ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം തയ്യാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: പ്രമുഖ ഇന്ത്യന്‍ സിമന്റ് ബ്രാന്‍ഡായ ഡാല്‍മിയ സിമന്റ് തങ്ങളുടെ ഡീലര്‍മാര്‍മാര്‍ക്കും ചില്ലറവില്‍പ്പനക്കാര്‍ക്കും കാഷ്‌ലെസ് പേമെന്റ് സംവിധാനം ലഭ്യമാക്കാനായി പേടിഎമ്മുമായി സഹകരിക്കുന്നു. യുപിഐ, പേടിഎം വാലറ്റ്, മറ്റ് ജനപ്രിയ പണരഹിത പണമടയ്ക്കല്‍ രീതികള്‍ തുടങ്ങിയവയിലൂടെ ഡാല്‍മിയ സിമന്റ് ഡീലര്‍മാര്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് എളുപ്പത്തില്‍, പ്രയാസമില്ലാതെ ഡിജിറ്റലായി പണം സ്വീകരിക്കുവാന്‍ സാധിക്കും. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുളള മൂപ്പതിനായിരത്തിലധികം വരുന്ന ഡീലര്‍മാര്‍, ചില്ലറവില്‍പ്പനക്കാരിലേക്ക് എത്തിച്ചേരാനാണ് ഡാല്‍മിയ സിമന്റ് ഈ പങ്കാളിത്തം വഴി ലക്ഷ്യമിടുന്നത്.

 

ഡാല്‍മിയ സിമന്റ് – പേടിഎം സഹകരണം, ഡീലര്‍മാര്‍ക്കായി ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം തയ്യാർ

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ ആയിരക്കണക്കിന് വരുന്ന ഡാല്‍മിയ സിമന്റ് ഡീലര്‍മാര്‍ പേടിഎം വഴി കാഷ്‌ലെസ് പേമെന്റ് സംവിധാനം ഉപയോഗപ്പെടുത്തുമ്പോള്‍ അത് ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ഉയര്‍ത്തും.

''തങ്ങളുടെ പ്രതിദിന ഇടപാടുകള്‍ ഏറ്റവും വേഗത്തിലും എളുപ്പത്തിലും ചെയ്യാന്‍ സഹായിക്കുന്നതിനായി ഡിജിറ്റല്‍ സംവിധാനത്തിനു കമ്പനി ഊന്നല്‍ നല്‍കിയിരിക്കുകയാണ്. പേടിഎമ്മുമായുള്ള സഹകരണത്തിലൂടെ തങ്ങളുടെ ഡീലര്‍ സമൂഹത്തിന് സമ്പര്‍ക്കരഹിതവും സുരക്ഷിതവുമായ പണമടയ്ക്കല്‍ സംവിധാനമാണ് ലഭ്യമാകുന്നത്. ഈ പകര്‍ച്ചവ്യാധിയുടെ സമയത്ത് സമൂഹ്യ അകലം പാലിക്കുക കാഷ് കൈകാര്യം ചെയ്യുന്നത് കുറയ്ക്കുക, അപകടസാധ്യത പരമാവധി കുറയ്ക്കുക തുടങ്ങിയവയാണ് കമ്പനി ലക്ഷ്യമിടുന്നത്,'' ഫ്യൂച്ചര്‍ടുഡേ, ഔര്‍ ബ്രാന്‍ഡ് ക്രെടോ, ടു ലൈഫ് എന്ന ഡാല്‍മിയ സിമന്റിന്റെ ഉദ്യമത്തിന്റെ മറ്റൊരു ചുവടുവയ്പാണ് ഈ സഹകരണം, ഡാല്‍മിയ സിമന്റ് (ഭാരത്) ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറും മാര്‍ക്കറ്റിംഗ് മേധാവിയുമായ പ്രമേഷ് ആര്യ പറഞ്ഞു.

പേടിഎമ്മിന്റെ ഡിജിറ്റല്‍ പേയ്മെന്റ് പരിഹാരങ്ങള്‍ ഉപയോഗിച്ച് ഡാല്‍മിയ സിമന്റിന്റെ ഡീലര്‍മാര്‍ക്കും ചില്ലറവില്‍പ്പനക്കാര്‍ക്കും ചാര്‍ജുകളില്ലാതെ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം സ്വീകരിക്കാന്‍ സാധിക്കുമെന്ന് പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് കുമാര്‍ ആദിത്യ പറഞ്ഞു.

കുറഞ്ഞ രേഖകള്‍ നല്‍കി ഡാല്‍മിയ സിമന്റിന്റെ ഡീലര്‍മാര്‍ക്ക് പേടിഎമ്മില്‍ സൈന്‍ അപ്പ് ചെയ്യുവാനും ഒരു പേടിഎം വ്യാപാരിയാകുവാനും സാധിക്കും. സൈന്‍ അപ്പ് ചെയ്തുകഴിഞ്ഞാല്‍, ഡീലര്‍മാര്‍ക്ക് ഒരു ക്യുആര്‍ കോഡ് ലഭിക്കും, അതിലൂടെ അവര്‍ക്ക് പണരഹിതമായ പേയ്മെന്റുകള്‍ ലഭിക്കും. പ്രാദേശിക സിമന്റ് സ്റ്റോറുകളിലേക്ക് എത്തപ്പെടാതെതന്നെ അവര്‍ക്ക് ഉപഭോക്താക്കളുമായി പേയ്മെന്റ് ലിങ്കുകള്‍ സൃഷ്ടിക്കാനും പങ്കിടാനും കഴിയും. ഇതുകൂടാതെ, ഡീലര്‍മാര്‍ക്കും റീട്ടെയിലര്‍മാര്‍ക്കും യുപിഐ, റുപേ ഡെബിറ്റ് കാര്‍ഡ്, പേടിഎം വാലറ്റ് എന്നിവ വഴി ഉപഭോക്താക്കള്‍ നല്‍കുന്ന പേയ്മെന്റുകള്‍ക്ക് വാര്‍ഷിക പരിപാലന നിരക്കുകളോ മറ്റു ഫീസുകളോ ഇല്ല.

Read more about: paytm
English summary

Dalmia Cement and Paytm to digitise payment solutions for Cement dealers

Dalmia Cement and Paytm to digitise payment solutions for Cement dealers. Read in Malayalam.
Story first published: Tuesday, November 3, 2020, 18:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X