ഒറ്റ ദിവസത്തില്‍ 10% ലാഭം; ഇന്നത്തെ ഡേ ട്രേഡിനുള്ള 8 സ്റ്റോക്കിലെ ബൈയ്യും സെല്ലും നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള വിപണികളിലെ നീക്കങ്ങളും സൂചകങ്ങളാുമാകും ഇന്ത്യന്‍ വിപണികളെ ഇന്നും പ്രധാനമായും സ്വാധീനം ചെലുത്തുക. കൂടാതെ സ്വര്‍ണം, ഡോളര്‍-രൂപ നിരക്ക് എന്നിവയും സ്വാധീനിച്ചേക്കാം. ഇന്നലെ അമേരിക്കന്‍ വിപണികളില്‍ മുന്നേറ്റം ദൃശ്യമായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച ഏഷ്യന്‍ വിപണികളില്‍ സമ്മിശ്രമായാണ് വ്യാപാരം പുരോഗമിക്കുന്നത്. അതുകൊണ്ട് തന്നെ ആഭ്യന്തര വിപണിയില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചാലും നിലനിര്‍ത്താനാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ വിപണിയുടെ തുടര്‍നീക്കം. 16,680-ന് താഴെ നിഫ്റ്റി പോകുന്ന പക്ഷം, വീണ്ടും ചിലപ്പോള്‍ 16,550 നിലവാരം കണ്ടേക്കാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.

ഇനിയെന്ത് ?

ഇനിയെന്ത് ?

നാല് ദിവസത്തെ തുടര്‍ച്ചയായ ഇടിവിനു ശേഷം ഇന്നലെ വിപണികള്‍ നേട്ടത്തില്‍ വന്നത് ഡെയ്‌ലി ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രേഖപ്പെടുത്തി. എങ്കിലും 16,900-ന് മുകളില്‍ നിഫ്റ്റിക്ക് നിലനല്‍ക്കാന്‍ സാധിക്കാതെ ഇറങ്ങി താഴേക്ക് പോന്നത് 17,000-ല്‍ ശക്തമായ റെസിസ്റ്റന്‍സ് ഉണ്ടെന്നതാണ്. അതിനാല്‍ 16,900-ന് മുകളില്‍ കടക്കുക എന്നതാണ് ആദ്യ കടമ്പ. കൂടാതെ, ഇന്നലത്തെ ക്ലോസിങ്ങും ഒരു ഡോജി പാറ്റേണിലായിരുന്നു. അതും വിപണിയിലെ അനിശ്ചിതാവസ്ഥയെ കുറിക്കുന്നു. എന്തായാലും നിലവിലെ ഓപ്ഷന്‍ ഓപ്പണ്‍ ഇന്ററസ്റ്റ്് ഡാറ്റകളും സൂചിപ്പിക്കുന്നത് നിഫ്റ്റി കണ്‍സോളിഡേഷനിലേക്ക് പോകുമെന്നതാണ്. അതായത്, നിഫ്റ്റി വരുന്ന ദിവസങ്ങളില്‍ 16,400-നും 17,000-നും ഇടയില്‍ വ്യാപാരം ചെയ്യപ്പെടാം.

Also Read: ആഘോഷ രാവുകളല്ലേ ഇനി; ഈ 3 മദ്യക്കമ്പനികള്‍ വാങ്ങിക്കോ; 22% ലാഭം നേടാംAlso Read: ആഘോഷ രാവുകളല്ലേ ഇനി; ഈ 3 മദ്യക്കമ്പനികള്‍ വാങ്ങിക്കോ; 22% ലാഭം നേടാം

ഡേ ട്രേഡിങ് ഗൈഡ്

ഇന്നത്തെ ഡേ ട്രേഡിങ് ഗൈഡ്

>> ജമ്മു & കാശ്മീര്‍ ബാങ്ക്= 38-ല്‍ വാങ്ങാം; ടാര്‍ഗറ്റ്- 38-40; സ്‌റ്റോപ് ലോസ്- 34.
>> ഐജിഎല്‍= 494.90-ല്‍ വാങ്ങാം; ടാര്‍ഗറ്റ്-515; സ്‌റ്റോപ് ലോസ്-481.
>> എച്ച്ഡിഎഫ്‌സി= 2,555-ല്‍ വില്‍ക്കാം; ടാര്‍ഗറ്റ്-2,500; സ്‌റ്റോപ് ലോസ്-2,575.
>> കോള്‍ ഇന്ത്യ= 144-ല്‍ വാങ്ങാം; ടാര്‍ഗറ്റ്-149; സ്‌റ്റോപ് ലോസ്-142.
>> കാനറ ബാങ്ക്= 192-ല്‍ വാങ്ങാം; ടാര്‍ഗറ്റ്-199; സ്‌റ്റോപ് ലോസ്-190.
>> പൊഖ്‌റാന= 701-ല്‍ വാങ്ങാം; ടാര്‍ഗറ്റ്-788; സ്‌റ്റോപ് ലോസ്-663.
>> സുന്ദരം ഫാസ്റ്റ്‌നേഴ്‌സ്= 855-ല്‍ വാങ്ങാം; ടാര്‍ഗറ്റ്-900; സ്‌റ്റോപ് ലോസ്-842.
>> അപ്പോളോ ഹോസ്പിറ്റല്‍സ്= 4,847-ല്‍ വാങ്ങാം; ടാര്‍ഗറ്റ്-4,975; സ്‌റ്റോപ് ലോസ്-4,775.

Also Read: തൃശൂരുകാരന്റെ ഈ കമ്പനി 42% ലാഭം തരും; ഓഹരി താമസിയാതെ 200 കടക്കുംAlso Read: തൃശൂരുകാരന്റെ ഈ കമ്പനി 42% ലാഭം തരും; ഓഹരി താമസിയാതെ 200 കടക്കും

ഇന്നലെ നടന്നത്

ഇന്നലെ നടന്നത്

എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 157 പോയിന്റ് ഉയര്‍ന്ന് 16,770-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 497 പോയിന്റ് ഉയര്‍ന്ന് 56,319-ലും എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക്-നിഫ്റ്റി 168 പോയിന്റ് ഉയര്‍ന്ന് 34,607-ലും ക്ലോസ് ചെയ്തു. നിഫ്റ്റി 150 പോയിന്റ് നേട്ടത്തോടെയാണ് ഇന്നലെ വ്യാപാരം ആരംഭിച്ചത്. ഒരുവേള 330 പോയിന്റ് ഉയര്‍ന്ന് 16,936 വരെ എത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്കു ശേഷം ലാഭമെടുപ്പും വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വില്‍പ്പനയും ബാങ്കിംഗ് ഓഹരികളിലെ തളര്‍ച്ചയും നേരിട്ടപ്പോള്‍ 150 പോയിന്റ് നഷ്ടമാകുകയും ചെയ്തു. തുടര്‍ന്ന് ഓപ്പണിങ് നിലവാരമായ 16,770-ല്‍ തന്നെ ക്ലോസ് ചെയ്യുകയും ചെയ്തു.

Also Read: വിപണിയിലെ ട്രെന്‍ഡിനെ കുറിച്ച് വിഷമിക്കേണ്ട; ബജാജ് ഗ്രൂപ്പിലെ ഈ സ്റ്റോക്ക് 76% ലാഭം തരുംAlso Read: വിപണിയിലെ ട്രെന്‍ഡിനെ കുറിച്ച് വിഷമിക്കേണ്ട; ബജാജ് ഗ്രൂപ്പിലെ ഈ സ്റ്റോക്ക് 76% ലാഭം തരും

സെക്ടറുകള്‍

സെക്ടറുകള്‍

എല്ലാ വിഭാഗം ഓഹരികളിലും മുന്നേറ്റം ദൃശ്യമായിരുന്നു. ഐടി, മെറ്റല്‍, റിയാല്‍റ്റി കാപ്പിറ്റല്‍, ഫാര്‍മ, എനര്‍ജി വിഭാഗം ഓഹരികളാണ് ഏറ്റവും മുന്നേറ്റം കാഴ്ചവച്ചത്. 1 മുതല്‍ 3 ശതമാനം വരെ ഉയര്‍ച്ച രേഖപ്പെടുത്തി. മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികകളും ഒരു ശതമാനത്തിലേറെ മുന്നേറി. എന്നാല്‍, ബാങ്കിംഗ് ഓഹരികള്‍ ആരംഭത്തില്‍ കുതിച്ചെങ്കിലും ഉച്ചയ്ക്കു ശേഷം തളര്‍ച്ച നേരിട്ടതോടെ, നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read; വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറുന്നു; ഈ 3 എനര്‍ജി സ്റ്റോക്കുകള്‍ 38% ലാഭം തരുംAlso Read; വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറുന്നു; ഈ 3 എനര്‍ജി സ്റ്റോക്കുകള്‍ 38% ലാഭം തരും

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളിലെ വിശകലന വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Day Trading Guide For Wednesday 8 Stocks Buy And Short Sell Calls For Intra Day Gain Of 10 Percentage

Day Trading Guide For Wednesday 8 Stocks Buy And Short Sell Calls For Intra Day Gain Of 10 Percentage
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X