ലക്ഷ്മി വിലാസ് ബാങ്കുമായുളള ഏകീകരണത്തിനുശേഷവും ഡിബിഎസ് ബാങ്കിന്റെ വരുമാനത്തില്‍ വളര്‍ച്ച

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഡിബിഎസ് ബാങ്ക് 2021 മാര്‍ച്ചിലവസാനിച്ച ധനകാര്യ വര്‍ഷത്തില്‍ 2673 കോടി രൂപ വരുമാനം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 1444 കോടി രൂപയേക്കാള്‍ 85 ശതമാനം കൂടുതലാണ്.

 
ലക്ഷ്മി വിലാസ് ബാങ്കുമായുളള ഏകീകരണത്തിനുശേഷവും ഡിബിഎസ് ബാങ്കിന്റെ വരുമാനത്തില്‍ വളര്‍ച്ച

ബാങ്കിന്റെ അറ്റാദായം മുന്‍വര്‍ഷമിതേ കാലയളവിലെ 111 കോടി രൂപയില്‍നിന്ന് 312 കോടി രൂപയിലെത്തി. ബാങ്കിന്റെ നികുതിക്കുമുമ്പുള്ള അറ്റാദായം 170 കോടി രൂപിയില്‍നിന്ന് 679 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഇതില്‍ എല്‍വിബിയുടെ 341 കോടി രൂപയുടെ നികുതിക്കുമുമ്പുള്ള നഷ്ടവും ഉള്‍പ്പെടുന്നു.

Also Read:കിസ്സാന്‍ വികാസ് പത്രയിലൂടെ ചുരുങ്ങിയ കാലയളവില്‍ നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാം! കൂടുതല്‍ അറിയേണ്ടേ?

ഡിപ്പോസിറ്റ് 44 ശതമാനം വര്‍ധനയോടെ (എല്‍വിബിയുടെ 18823 കോടി ഉള്‍പ്പെടെ) 51501 കോടി രൂപയിലേക്ക് ഉയര്‍ന്നു. വായ്പ 36973 കോടി രൂപയാണ്. കാസാ അനുപാതം 19 ശതമാനത്തില്‍നിന്ന് 31 ശതമാനമായി. മൂലധന പര്യാപ്തത 15.13 ശതമാനമാണ്. നെറ്റ് എന്‍പിഎ 2.83 ശതമാനമാണ്.ബാങ്കിന് ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലായി 600 ശാഖകളും 5500 ജോലിക്കാരുമുണ്ട്.

Also Read: മ്യൂച്വല്‍ ഫണ്ട് വേണോ അതോ സ്ഥിര നിക്ഷേപമോ? ഏതാണ് നിങ്ങള്‍ക്ക് വലിയ ആദായം നേടിത്തരിക എന്ന് പരിശോധിക്കാം

2020 നവംബറില്‍ ലക്ഷ്മി വിലാസ് ബാങ്ക് ലയിച്ചിട്ടും മികച്ച നേട്ടം കൈവരിക്കാന്‍ ബാങ്കിനു സാധിച്ചുവെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുരോജിത് ഷോം പറഞ്ഞു.

Read more about: bank
English summary

DBS India grows profitability despite impact from amalgamation of Lakshmi Vilas Bank

DBS India grows profitability despite impact from amalgamation of Lakshmi Vilas Bank. Read in Malayalam.
Story first published: Thursday, July 8, 2021, 19:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X