പാൻ കാർഡ് ഉടൻ അസാധുവാകും, വീണ്ടും ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 മാർച്ച് 31 നകം ആധാറുമായി ബന്ധപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പാൻ, ആധാർ എന്നിവ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നിരവധി തവണ നീട്ടിയിരുന്നെങ്കിലും നിലവിലെ അവസാന തീയതി 2020 മാർച്ച് 31ആണ്.

2020 ജനുവരി 27 വരെ 30.75 കോടി പാൻ‌ കാർഡുകളാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. എന്നിരുന്നാലും, 17.58 കോടി പാൻ‌ കാർഡുകൾ

ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല.

സിബിഡിടി ആദായനികുതി നിയമങ്ങളിൽ ഭേദഗതി വരുത്തുകയും 114 എഎഎ നിയമം ഉൾപ്പെടുത്തുകയും ചെയ്തതുവഴിയാണ് പാൻ നമ്പർ പ്രവർത്തനരഹിതമാക്കുന്നത്. ആധാറും പാനും ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഐ-ടി നിയമപ്രകാരം എല്ലാ പരിണതഫലങ്ങൾക്കും പാൻ‌ കാർഡ് ഉടമകൾ വിധേയരാകുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

 

പാൻ കാർഡും ആധാറും ബന്ധിപ്പിക്കൽ, ഇനി വെറും 10 ദിവസം മാത്രം; സ്റ്റാറ്റസ് പരിശോധിക്കുന്നതെങ്ങനെ?

പാൻ കാർഡ് ഉടൻ അസാധുവാകും, വീണ്ടും ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ചു

2020 മാർച്ച് 31 ന് ശേഷം പാൻ ആധാറുമായി ബന്ധിപ്പിക്കുന്നവർക്ക്, ആധാർ നമ്പർ പാനുമായി ബന്ധിപ്പിക്കുന്ന തീയതി മുതൽ പാൻ കാർഡ് പ്രവർത്തനക്ഷമമാകുമെന്നും ഐ-ടി വകുപ്പ് അറിയിച്ചു. ആദായനികുതി നിയമത്തിലെ സെക്ഷൻ 139 എഎ (2) അനുസരിച്ച്, 2017 ജൂലൈ ഒന്ന് മുതൽ പാൻ കാർഡുള്ളവർ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം.

2018 സെപ്റ്റംബറിൽ സുപ്രീം കോടതി ആധാർ ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡുകൾ അനുവദിക്കുന്നതിനും ബയോമെട്രിക് ഐഡി നിർബന്ധമായും വേണമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സ്വദേശികൾക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി അഥവാ യുഐ‌ഡി‌എഐ ആണ് ആധാർ നൽകുന്നത്. ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ സ്ഥാപനത്തിനോ ആദായനികുതി വകുപ്പ് അനുവദിക്കുന്ന 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ.

എന്തുകൊണ്ടാണ് നികുതി വകുപ്പ് പാൻകാർഡ് നൽകുന്നത്?

English summary

പാൻ കാർഡ് ഉടൻ അസാധുവാകും, വീണ്ടും ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ചു

The Income Tax Department said that if the Aadhaar is not linked by March 31, 2020, the PAN card will be deactivated. Read in malayalam.
Story first published: Saturday, February 15, 2020, 10:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X