ദില്ലിയില്‍ ഒരു വീട് വാങ്ങണോ... ഇതാ വില കുറഞ്ഞിട്ടുണ്ട്! എങ്ങനെയെന്നല്ലേ... അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയില്‍ ഒരു വീട് എന്നതൊക്കെ പലര്‍ക്കും ഒരു സ്വപ്‌നമാണ്. മിക്കവര്‍ക്ക് അത് ഒരു സ്വപ്‌നമായി തന്നെ അവസാനിക്കുകയും ആണ് പതിവ്. വില തന്നെയാണ് ഏറ്റവും വലിയ പ്രതിബദ്ധം. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും എത്രയോ മടങ്ങായിരിക്കും മെട്രോ നഗരങ്ങളിലെ വിലനിലവാരങ്ങള്‍.

 

എന്തായാലും ദില്ലിയില്‍ വീടുവാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വില കുറയും എന്നത് തന്നെയാണ് ആ സന്തോഷവാര്‍ത്ത. അത് എങ്ങനെയാണെന്ന് കൂടി പരിശോധിക്കാം...

റിയല്‍ എസ്‌റ്റേറ്റ് മേഖല

റിയല്‍ എസ്‌റ്റേറ്റ് മേഖല

രാജ്യത്ത് എമ്പാടും എന്നത് പോലെ രാജ്യ തലസ്ഥാനത്തും റിയല്‍ എസ്‌റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. കൊവിഡ് പ്രതിസന്ധി തന്നെയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയുടേയും നട്ടെല്ലൊടിച്ചത്. ഇതിനെ മറികടക്കാനുള്ള ചില നടപടികളാണ് ദില്ലി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

സര്‍ക്കിള്‍ റേറ്റ്‌സ്

സര്‍ക്കിള്‍ റേറ്റ്‌സ്

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഊര്‍ജ്ജം പകരുന്നതിന് വേണ്ടി റെസിഡന്‍ഷ്യല്‍/ കമേഴ്‌സ്യല്‍/ ഇന്‍ഡസ്ട്രിയല്‍ പ്രോപ്പര്‍ട്ടികളുടെ സര്‍ക്കിള്‍ റേറ്റ്‌സ് വെട്ടിക്കുറച്ചിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. 20 ശതമാനം ആണ് സര്‍ക്കിള്‍ റേറ്റ് കുറച്ചിരിക്കുന്നത്.

ആറ് മാസത്തേക്ക്

ആറ് മാസത്തേക്ക്

ഇതൊരു സ്ഥിരം സംവിധാനം ആയിട്ടല്ല സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ആറ് മാസത്തേക്കാണ് സര്‍ക്കിള്‍ റേറ്റിലെ ഇളവ്. റിയല്‍ എസ്റ്റേറ്റിലെ എല്ലാ മേഖലകള്‍ക്കും ഇത് ബാധകമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വസ്തുവകകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്.

വില കുറയ്ക്കും

വില കുറയ്ക്കും

സര്‍ക്കിള്‍ റേറ്റ്‌സ് കുറച്ചതിനെ റിയല്‍ എസ്‌റ്റേറ്റ് മേഖലയും സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് വസ്തുവകകളുടെ വില കുറയ്ക്കാന്‍ സഹായിക്കും എന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. അങ്ങനെ വന്നാല്‍ കൂടുതല്‍ ഇടപാടുകള്‍ നടക്കും എന്നതാണ് ഇവരുടെ പ്രതീക്ഷ.

എന്താണ് സര്‍ക്കിള്‍ റേറ്റ്

എന്താണ് സര്‍ക്കിള്‍ റേറ്റ്

ഒരു വസ്തു ഇടപാട് നടത്തുന്നതിനായി നിശ്ചയിക്കുന്ന ഏറ്റവും ചുരുങ്ങിയ തുകയാണ് സര്‍ക്കിള്‍ റേറ്റ്. കേരളത്തിലെ ന്യായവില പോലെ തന്നെ ആണിത്. സംസ്ഥാന സര്‍ക്കാര്‍ ആണ് ഈ വില നിശ്ചയിക്കുന്നത്. വിപണിയിലെ മൂല്യ വ്യതിയാനങ്ങള്‍ക്കനുസരിച്ച് സര്‍ക്കിള്‍ റേറ്റുകള്‍ പുന:ക്രമീകരിക്കാറുണ്ട്.

വിപണി ഉണരും

വിപണി ഉണരും

സര്‍ക്കാര്‍ നിശ്ചയിക്കുന്ന ന്യായവിലയുടെ എത്രയോ ഇരട്ടിയായിരിക്കും ദില്ലി പോലുള്ള സ്ഥലങ്ങളിലെ റിയല്‍ എസ്‌റ്റേറ്റ് മൂല്യം. എന്നിരുന്നാലും രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടികളുടെ ചെലവ് കുറയ്ക്കാന്‍ ഇത് സഹായകമാകും. ദില്ലി സര്‍ക്കാര്‍ നടപടിയോടെ റിയല്‍ എസ്‌റ്റേറ്റ് മേഖല രാജ്യതലസ്ഥാനത്ത് പുതിയ ഊര്‍ജ്ജം നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary

Delhi Government reduces Circle Rates to boost Real Estate, and buying home in Delhi will be more cheaper!

Delhi Government reduces Circle Rates to boost Real Estate, and buying home in Delhi will be more cheaper!
Story first published: Saturday, February 6, 2021, 19:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X