ആവശ്യം കുറഞ്ഞു, സൗദി അറേബ്യ എണ്ണ വില കുറയ്ക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒക്ടോബറിൽ സൗദി അറേബ്യ എണ്ണ വില കുറച്ചു, ലോകത്തെ ഏറ്റവും വലിയ കയറ്റുമതിക്കാരായ സൗദി കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോകമെമ്പാടുമുള്ള ഇന്ധന ആവശ്യകത കുറഞ്ഞതിനാലാണ് വില കുറയ്ക്കാൻ തീരുമാനിച്ചത്. രാജ്യത്തെ പ്രമുഖ എണ്ണ നിർമ്മാതാവായ സൗദി അരാംകോ ‌‌അറബ് ലൈറ്റ് ഗ്രേഡ് ക്രൂഡ് ഏഷ്യയിലേക്കുള്ള കയറ്റുമതിക്കായി പ്രതീക്ഷിച്ചതിലും വലിയ അളവിൽ കുറച്ചു. യുഎസിലെ വാങ്ങലുകാ‍ർക്കുള്ള വിലയും ഇത് കുറച്ചു.

 

ജൂണിനുശേഷം ആദ്യമായാണ് സൗദിയിൽ എണ്ണവില കുറച്ചത്. വടക്കുപടിഞ്ഞാറൻ യൂറോപ്പിലേക്കും മെഡിറ്ററേനിയൻ മേഖലയിലേക്കും അരാംകോ വില കുറയ്ക്കും. മഹാമാരി സർക്കാരുകളെ സമ്പദ്‌വ്യവസ്ഥകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാക്കിയതിനെത്തുടർന്ന് എണ്ണ ആവശ്യം ഇടിഞ്ഞു. വില വർധിപ്പിക്കുന്നതിനായി സൗദി അറേബ്യ, റഷ്യ, മറ്റ് ഒപെക് + നിർമ്മാതാക്കൾ തുടങ്ങിയവ‍ർ ഒരു ദിവസം 10 ദശലക്ഷം ബാരൽ, ആഗോള വിതരണത്തിന്റെ ഏകദേശം 10% കുറയ്ക്കാൻ സമ്മതിച്ചു.

സൗദിയ്ക്ക് പോകുന്നവർക്ക് പണി കിട്ടി, വിസ നിരക്ക് കുത്തനെ ഉയർത്തി, പുതിയ നിരക്കുകൾ ഇങ്ങനെ

ആവശ്യം കുറഞ്ഞു, സൗദി അറേബ്യ എണ്ണ വില കുറയ്ക്കുന്നു

ആ വെട്ടിക്കുറയ്ക്കലുകളും ചൈനയിലെ ഡിമാൻഡ് വീണ്ടെടുക്കലും എണ്ണവില ഇരട്ടിയിലധികം ഉയരാൻ സഹായിച്ചു. എന്നാൽ അവ ഈ വർഷം 35% കുറഞ്ഞു. യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ അണുബാധയുടെ തോത് തുടരുന്നതിനാൽ ബ്രെൻറ് ക്രൂഡ് വെള്ളിയാഴ്ച 42.66 ഡോളറായി കുറഞ്ഞു. ഒക്ടോബറിലെ വെട്ടിക്കുറവ് വരും മാസങ്ങളിൽ ചൈനയിൽ നിന്നുള്ള ശക്തമായ ഇറക്കുമതിയെ പിന്തുണയ്ക്കാൻ സഹായിക്കും.

ഒക്ടോബറിൽ ഏഷ്യയിലേക്കുള്ള ലൈറ്റ് കയറ്റുമതിയുടെ വില ബാരലിന് 1.40 ഡോളർ കുറച്ചുകൊണ്ട് പ്രാദേശിക ബെഞ്ച്മാർക്കിന് താഴെയായ 50 സെൻറിൽ എത്തി. ബ്ലൂംബെർഗ് സർവേ പ്രകാരം, വില ബാരലിന് ഒരു ഡോളർ മുതൽ 10 ശതമാനം വരെ കിഴിവ് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഏഷ്യയിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെ സൗദി വില ഉയർത്തി. എന്നിരുന്നാലും, അസംസ്കൃത എണ്ണയെ ഗ്യാസോലിനായും മറ്റ് ഇന്ധനങ്ങളായും മാറ്റുന്നതിൽ നിന്നുള്ള ലാഭം ദുർബലമായതിനാൽ റിഫൈനറി ആവശ്യം മയപ്പെടുത്തി.

 

ടാറ്റാ പവറിന്റെ ഇന്‍വിറ്റ് ഓഹരിയില്‍ കണ്ണുവെച്ച് പെട്രോനാസ്‌

English summary

Demand dropped, Saudi Arabia lowers oil prices | ആവശ്യം കുറഞ്ഞു, സൗദി അറേബ്യ എണ്ണ വില കുറയ്ക്കുന്നു

Saudi Arabia cut oil prices in October. Read in malayalam.
Story first published: Sunday, September 6, 2020, 17:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X