സ്വകാര്യ മേഖലയിലെ ജീവനക്കാരായിരിക്കെ മരിച്ചവരുടെ ആശ്രിതർക്ക് ഏഴ് ലക്ഷം രൂപവരെ ലഭിക്കാന്‍ അര്‍ഹത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് ബാധിച്ച്‌ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് ഏഴ് ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതിയുമായി എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്(ഇഡിഎൽഐ). എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ അംഗമായവർക്കാണ് ഈ സ്കീം വഴി ആനുകൂല്യം ലഭിക്കുക. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായിരിക്കെ മരിച്ച വ്യക്തികളുടെ ആശ്രിതർക്ക് 2.5 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപവരെയാകും ഈ പദ്ധതി പ്രകാരം ലഭിക്കുക. കഴിഞ്ഞ വര്‍ഷം വരെ ആനുകൂല്യത്തിന്‍റെ പരമാവധി തുക ആറ് ലക്ഷമായിരുന്നെങ്കില്‍ അതിന് ശേഷം 7 ലക്ഷമായി ഉയര്‍ത്തുകയായിരുന്നു.

 

പദ്ധതിയെ കുറിച്ച് അറിയാം

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ നൽകുന്നതിനായി 1976 ലാണ് സർക്കാർ എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം (ഇഡിഎൽ) അവതരിപ്പിച്ചത്. ഈ ഇൻ‌ഷുറൻ‌സ് ലഭിക്കുന്നതിന് ജീവനക്കാർ‌ക്ക് വേണ്ടി തൊഴിലുടമകളാണ്‌ നാമമാത്രമായ തുക പ്രീമിയമായി സംഭാവന ചെയ്യുന്നത്. ചില തൊഴിലുടമകൾ ഒരു സ്വകാര്യ ഇൻഷുററിൽ നിന്ന് ഗ്രൂപ്പ് ഇൻഷുറൻസ് എടുത്ത് അത് ഒഴിവാക്കുന്നു. എന്നിരുന്നാലും, വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ EDLI പ്രകാരം വാഗ്ദാനം ചെയ്യുന്നതിനേക്കാൾ തുല്യമോ അതിൽ കൂടുതലോ ആയിരിക്കണം.

സ്വകാര്യ മേഖലയിലെ ജീവനക്കാരായിരിക്കെ മരിച്ചവരുടെ ആശ്രിതർക്ക് ഏഴ് ലക്ഷം രൂപവരെ ലഭിക്കാന്‍ അര്‍ഹത

പ്രതിമാസം 15,000 രൂപയിൽ താഴെ അടിസ്ഥാന ശമ്പളമുള്ള എല്ലാ ഇപിഎഫ് വരിക്കാർക്കും ഈ പദ്ധതി ബാധകമാണ്. അടിസ്ഥാന ശമ്പളം പ്രതിമാസം 15,000 രൂപയിൽ കൂടുതലാണെങ്കിലും, പരമാവധി ആനുകൂല്യം 7 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

ആനുകൂല്യം എങ്ങനെ നേടാം

ക്ലെയിമിനായി നോമിനി അപേക്ഷ ഫോം 15 IF നൽകണം. അപേക്ഷ പൂരിപ്പിച്ച് ഒപ്പിട്ട് തൊഴിലുടമ സർട്ടിഫൈചെയ്താണ് നൽകേണ്ടത്. നോമിനിയില്ലെങ്കിൽ നിയമപ്രകാരമുള്ള അവകാശികളാണ് അപേക്ഷ നൽകേണ്ടത്. മരണ സർട്ടിഫിക്കറ്റും റദ്ദാക്കിയ ചെക്കിന്റെ പകർപ്പും, പിന്തുടർച്ച സർട്ടിഫിക്കറ്റും ഫോമിനൊപ്പം നല്കണം. തൊഴിലുടമയുടെ ഒപ്പ് നേടാൻ കഴിയുന്നില്ലെങ്കിലോ തൊഴിലുടമ നിലവിലില്ലെങ്കിലോ, ഫോം ബാങ്ക് മാനേജർ, ഗസറ്റഡ് ഓഫീസർ, മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ലോക്കൽ എംപി അല്ലെങ്കിൽ എം‌എൽ‌എ സാക്ഷ്യപ്പെടുത്തണം. നിശ്ചിത സമയത്തിനകം അപേക്ഷ നൽകണമെന്ന് വ്യവസ്ഥയൊന്നുമില്ല.......

ഈ പദ്ധതി പ്രകാരം ക്ലെയിം നിഷേദിക്കില്ല. ജോലി സമയത്തോ ജിലിയിലല്ലാത്ത സമയത്തോ മരിച്ചാലും ക്ലെയിം ലഭിക്കും. നേരത്തെ, EDLI യ്ക്ക് അര്‍ഹനാവാന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു, എന്നാൽ പിന്നീട് അതും റദ്ദാക്കുകയും കവറേജ് ഒന്നാം ദിവസം മുതല്‍ ആരംഭിക്കുകയും ചെയ്യുന്നു. ഇപിഎഫില്‍ മുടങ്ങാതെ വിഹിതം അടച്ചുകൊണ്ടിരിക്കെ മരിക്കുന്നവരുടെ ആശ്രിതര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും

English summary

Dependents of employees who died while working in the private sector will get up to Rs 7 lakh

Dependents of employees who died while working in the private sector will get up to Rs 7 lakh
Story first published: Wednesday, May 19, 2021, 19:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X