സബ്‌സിഡിയില്ലാത്ത പാചകവാതക വില 14 മാസത്തെ ഉയര്‍ന്ന നിലയില്‍ — കഴിഞ്ഞ ആറു വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ട് പിന്നാലെയാണ് കേന്ദ്രം പാചകവാതകവില കുത്തനെ കൂട്ടിയത്. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 140 രൂപയ്ക്ക് മുകളിലാണ് ഒറ്റയടിക്ക് ഉയര്‍ത്തിയത്‌. 2014 ജനുവരിയ്ക്ക് ശേഷം പാചകവാതകത്തിനുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. വില വര്‍ധനവിന് ശേഷം പ്രമുഖ നഗരങ്ങളിലെ പാചകവാതകവിലയില്‍ വന്ന മാറ്റങ്ങള്‍ ഇങ്ങനെ; ദില്ലിയില്‍ 714 രൂപയില്‍ നിന്ന് 858 രൂപ, കൊല്‍ക്കത്തയില്‍ 747 രൂപയില്‍ നിന്ന് 896 രൂപ, മുംബൈയില്‍ 684.5 രൂപയില്‍ നിന്നും 829 രൂപ, ചെന്നൈയില്‍ 734 രൂപയില്‍ നിന്ന് 881 രൂപയായും മാറ്റം വന്നു.

 

കഴിഞ്ഞ ആഗസ്റ്റിന് ശേഷം ഇത് ആറാം തവണയാണ് വില ഉയരുന്നത്. ആറ് മാസങ്ങള്‍ക്കിപ്പുറം സബ്‌സഡിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 280 രൂപ അധികം നല്‍കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. കസ്റ്റം ഡ്യൂട്ടി, ഓഷ്യന്‍ ഫ്രൈറ്റ്, ബോട്ടിലിങ് ചാര്‍ജ്, ഡീലറുടെ കമ്മീഷന്‍, മാര്‍ക്കറ്റിങ് ചാര്‍ജുകള്‍ എന്നിവ ഒഴികെ ഗാര്‍ഹിക ആവശ്യത്തിനുപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ (14.2 കിലോ) ചില്ലറ വ്യാപാര വിലയെടുത്താല്‍ ഇത് ക്രൂഡ് ഓയില്‍ വിലയ്ക്ക് തുല്യമാണെന്നത് പ്രധാന്യമര്‍ഹിക്കുന്നു. 2014 ജനുവരിയില്‍ യുപിഎ ഗവണ്‍മെന്റ് ഭരണകാലത്ത് സബ്‌സഡിഡിയില്ലാത്ത പാചകവാതക സിലിണ്ടര്‍ വില 1,252 രൂപയായിരുന്നു. ഇക്കാലയളവിലെ ക്രൂഡ് ഓയില്‍ വില ബാരലിന് 100 യുഎസ് ഡോളര്‍ എന്ന നിലയിലായിരുന്നു.

വീട് വില്‍ക്കാന്‍ ഒരുങ്ങുകയാണോ? — ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

സബ്‌സിഡിയില്ലാത്ത പാചകവാതക വില 14 മാസത്തെ ഉയര്‍ന്ന നിലയില്‍ — കഴിഞ്ഞ ആറു വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ

2011 ഏപ്രില്‍,- 2014 മാര്‍ച്ച് കാലയളവില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് ശരാശരി 108 ഡോളറായി ഉയര്‍ന്നു. 2014 മെയ് മാസത്തില്‍ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന പുതിയ സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വന്നു. ആ വര്‍ഷം ആഗസ്റ്റ് വരെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ തന്നെയായി തുടര്‍ന്നു. ഇന്ത്യയില്‍ 2014 ആഗസ്റ്റ് - 2016 ജനുവരി വരെയുള്ള കാലയളവില്‍ ഇത് ബാരലിന് 101 ഡോളറില്‍ നിന്ന് 28 ഡോളര്‍ വരെയായി കുറഞ്ഞു. പാചകവാതക വിലയിലും പ്രതിഫലിച്ചു. ഇക്കാലയളവില്‍ പാചകവാതക വില 938 രൂപയില്‍ നിന്ന് 671 രൂപയായും പിന്നീട് 2016 സെപ്റ്റംബറില്‍ 497 രൂപയായും കുറഞ്ഞു.

 

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ക്രൂഡ് ഓയില്‍ വില ബാരലിന് 40-45 ഡോളര്‍ വരെ താഴ്ന്നു. എന്നാല്‍, 2017-18 ല്‍ 56 ഡോളറായും 2018-19 കാലയളവില്‍ 69 ഡോളറായും വില ഉയര്‍ന്നപ്പോള്‍ പാചകവാതകത്തിനും ക്രമാതീതമായ വര്‍ധനയുണ്ടായി. പലവട്ടം വര്‍ധിച്ച വില ഒടുവില്‍ എന്‍ഡിഎ സര്‍ക്കരിന് കീഴില്‍ 2018 സെപ്റ്റംബറില്‍ 800 രൂപവരെ എത്തി. 2019-20 വര്‍ഷമെത്തിയിട്ടും ക്രൂഡ് ഓയില്‍ വില ശരാശരി 63 ഡോളറാണ് ബാരലിന്. എന്നാല്‍, ആഗസ്റ്റ് മാസത്തിലും നിലവിലെ സാമ്പത്തിക വര്‍ഷത്തിലും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 59.35 ഡോളറും പാചകവാതകത്തിന് 578 രൂപയുമായിയിരുന്നു എന്നതും ശ്രദ്ധേയം.

English summary

സബ്‌സിഡിയില്ലാത്ത പാചകവാതക വില 14 മാസത്തെ ഉയര്‍ന്ന നിലയില്‍ — കഴിഞ്ഞ ആറു വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ | details of non subsidised lpg price changes from past 6 years

details of non subsidised lpg price changes from past 6 years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X