കൊവിഡ് 19 പ്രതിസന്ധി: 22,000 ജോലികള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ലുഫ്താന്‍സ എയര്‍ലൈന്‍സ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരിയെത്തുടര്‍ന്ന് യാത്രകളുടെ ഡിമാന്‍ഡ് ഇടിയുമെന്ന് പ്രവചിക്കുന്നതിനാല്‍, 22,000 മുഴുവന്‍ സമയ ജോലികള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് ജര്‍മന്‍ എയര്‍ലൈനായ ഡ്യൂഷെ ലുഫ്താന്‍സ എജി വ്യാഴാഴ്ച അറിയിച്ചു. ഭാവിയില്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെ ഡിമാന്‍ഡ് വീണ്ടെടുക്കല്‍ മന്ദഗതിയിലാകുമെന്നും എയര്‍ലൈന്‍ പറയുന്നു. പ്രതിസന്ധിക്ക് ശേഷവും നൂറോളം വിമാനങ്ങള്‍ സര്‍വീസുകളില്ലാതെ തുടരും.

 

ലുഫ്താന്‍സ ഗ്രൂപ്പില്‍ മൊത്തം 22,000 മുഴുവന്‍ സമയ സ്ഥാനങ്ങളിലെ കുറവിലേക്കാണ് ഇത് നയിക്കുന്നത്.ഇതില്‍ പകുതിയും ജര്‍മനിയിലാണ്. ലോകമെമ്പാടുമുള്ള ലുഫ്താന്‍സ ഗ്രൂപ്പിന്റെ 1,35,000 ജീവനക്കാരുടെ 16 ശതമാനമാണിത്. ലുഫ്താന്‍സ ഗ്രൂപ്പില്‍ കഴിയുന്നത്ര ജോലികള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു. 'പ്രതിസന്ധിഘട്ടത്തില്‍ ജീവനക്കാരുടെ ചെലവില്‍ കാര്യമായ കുറവ് വരുത്താതെ, മെച്ചപ്പെട്ട പുനരാരംഭത്തിനുള്ള അവസരം സൃഷ്ടിക്കാന്‍ കഴിയില്ല.

സെൻസെക്സ്, നിഫ്റ്റി ഇടിവ്; നിക്ഷേപകർക്ക് 3.5 ലക്ഷം കോടി രൂപ നഷ്ടം

കൊവിഡ് 19 പ്രതിസന്ധി: 22,000 ജോലികള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ലുഫ്താന്‍സ എയര്‍ലൈന്‍സ്‌

പ്രതിസന്ധിയില്‍ നിന്ന് ലുഫ്താന്‍സ ഗ്രൂപ്പ് ഉയര്‍ന്നുവരാനുള്ള സാധ്യത ഗണ്യമായി ദുര്‍ബലപ്പെട്ടിരിക്കുകയാണ്,' ലുഫ്താന്‍സ ലേബര്‍ ഡയറക്ടര്‍ മൈക്കല്‍ നിഗ്ഗെമാന്‍ വ്യക്തമാക്കി. എന്നിരുന്നാലും, കുറഞ്ഞ പ്രവൃത്തി സമയത്തിനായി സ്‌കീമുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും പ്രതിസന്ധി മറികടക്കുന്നതിനായി മറ്റു നടപടികള്‍ സ്വീകരിക്കുന്നത് നോക്കാമെന്നും എയര്‍ലൈന്‍ അറിയിച്ചു. കമ്പനിയുടെ ബജറ്റ് എയര്‍ലൈനായ ജര്‍മന്‍ വിംഗ്‌സ് ഏപ്രിലില്‍ അടച്ചിരുന്നു.

അനില്‍ അംബാനിയുടെ സ്വകാര്യ ഗ്യാരണ്ടി വീണ്ടെടുക്കല്‍: എന്‍സിഎല്‍ടിയെ സമീപിച്ച് എസ്ബിഐ

തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ജര്‍മന്‍ സര്‍ക്കാരുമായി 9 ബില്യണ്‍ ഡോളറിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ലുഫ്താന്‍സ കഴിഞ്ഞ മാസം സമ്മതിച്ചിരുന്നു. അത് പ്രകാരം 2023 അവസാനത്തോടെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനിയുടെ 20 ശതമാനം ഓഹരി ജര്‍മന്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ഈ ഇടപാടിന് ഇപ്പോഴും കമ്പനിയുടെ ഓഹരിയുടമകളും യൂറോപ്യന്‍ കമ്മീഷനും അംഗീകാരം നല്‍കേണ്ടതുണ്ട്. യൂറോപ്പില്‍ ഇപ്പോള്‍ പ്രതിസന്ധിയുടെ പരമോന്നതാവസ്ഥയിലും, എയര്‍ലൈന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള എജിആർ പിരിവ്‌: കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

എന്നാല്‍, പകര്‍ച്ചവ്യാധിയുടെ വ്യാപ്തി മറ്റു ഇടങ്ങളിലേക്കും നീങ്ങുന്നപക്ഷം വിമാന റൂട്ടുകള്‍ അനിശ്ചിതത്വത്തിലാവാന്‍ സാധ്യത കാണുന്നു. പ്രതിസന്ധിയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍, ലുഫ്താന്‍സയിലെ 90 ശതമാനം പാസഞ്ചര്‍ കണക്ഷനുകളും നഷ്ടപ്പെട്ടു. ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം സാധാരണനിലയായ 350,000 -ല്‍ നിന്ന് 3,000 ആയി കുറഞ്ഞു. ഫ്രാങ്ക്ഫര്‍ട്ടിന്റെ ഡാക്‌സ് 30 സൂചികയില്‍ ഓഹരി വില ഇടിഞ്ഞതിനെ തുടര്‍ന്ന് എയര്‍ലൈനിന് സ്ഥാനം നഷ്ടമാവുകയും ചെയ്തു.

Read more about: airlines coronavirus
English summary

deutsche lufthansa airlines to cut 22000 jobs due to covid 19 | കൊവിഡ് 19 പ്രതിസന്ധി: 22,000 ജോലികള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ലുഫ്താന്‍സ എയര്‍ലൈന്‍സ്‌

deutsche lufthansa airlines to cut 22000 jobs due to covid 19
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X