സ്വർണം വാങ്ങുന്നവർക്ക് ഇന്ന് വമ്പൻ ഡിസ്കൌണ്ടുകൾ; വാങ്ങേണ്ടത് എവിടെ നിന്ന്? അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺ‌ലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റുകളിൽ സ്വർണം, വെള്ളി നാണയങ്ങൾക്കും ആഭരണങ്ങൾക്കും വൻ വിലക്കിഴിവ്. ധൻതേരസ് ദിനമായ ഇന്ന് സ്വർണം വാങ്ങുന്നത് ഭാഗ്യത്തിനും സമ്പത്തിനും കാരണമാകുമെന്നാണ് നിരവധി ഇന്ത്യക്കാരുടെ വിശ്വാസം. അതുകൊണ്ട് തന്നെ ഉപഭോക്താക്കളെ ആകർഷിക്കാനായി ജ്വല്ലറികളും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളും നിരവധി ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ധൻതേരസിൽ മികച്ച കിഴിവുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്ന ചില ഓൺലൈൻ സ്റ്റോറുകളും ബാങ്കുകളും ഏതെല്ലാമാണെന്ന് പരിശോധിക്കാം.

 

ആമസോൺ

ആമസോൺ

ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ സ്വർണ്ണ നാണയങ്ങൾക്കും ആഭരണങ്ങൾക്കും ഇന്ന് വലിയ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. ധൻതേരസ് പ്രമാണിച്ച് അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വലിയ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കാരണം പലരും ഈ ദിവസം അത്തരം ഉൽപ്പന്നങ്ങളും വാങ്ങാറുണ്ട്.

ഫ്ലിപ്കാർട്ട്

ഫ്ലിപ്കാർട്ട്

മറ്റൊരു ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ട് സ്വർണം, വെള്ളി ആഭരണങ്ങൾ, നാണയങ്ങൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഇന്ന് കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യക്കാരുടെ സ്വർണ കൊതി; വീണ്ടും ആഭരണങ്ങൾ വാങ്ങിക്കൂട്ടാൻ തുടങ്ങി

ഷോപ്പ്ക്ലൂസ്

ഷോപ്പ്ക്ലൂസ്

ആഭരണങ്ങൾ, സ്വർണം, വെള്ളി നാണയങ്ങൾ, ബാറുകൾ, പാത്രങ്ങൾ, പൂജ അവശ്യവസ്തുക്കൾ എന്നിവയ്ക്ക് കിഴിവ് വാഗ്ദാനം ചെയ്യുന്ന ‘ധൻതേരസ് ഉത്സവ്' ഓഫറുകൾ ഷോപ്പ്ക്ലൂസും വാഗ്ദാനം ചെയ്യുന്നുണ്ട്.

കേരളത്തിൽ സ്വർണ വില ഇന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്ന് ഉയർന്നു, ഇന്നത്തെ സ്വർണ വില

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് പുറമേ, ബാങ്കുകളും ഉപഭോക്താക്കൾക്ക് കിഴിവുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്‌ബി‌ഐ കാർഡ് ഉപയോഗിക്കുന്നവർക്ക് പ്രീമിയം ജ്വല്ലറി ബ്രാൻഡുകളിൽ എക്‌സ്‌ക്ലൂസീവ് ഓഫറുകൾ ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, കാർഡ് ഉടമകൾക്ക് കിയ ജൂവൽസിന്റെ വജ്രാഭരണങ്ങൾക്ക് 25 ശതമാനം കിഴിവും സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വജ്രാഭരണങ്ങൾക്ക് 20 ശതമാനം വരെ കിഴിവും ലഭിക്കും. ഓറ, സ്പാർക്കിൾസ് എന്നിവയും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്ക് ഉത്സവകാല ഓഫറുകളുടെ ഭാഗമായി വായ്പകൾ, ഷോപ്പിംഗ്, മറ്റ് ബാങ്കിംഗ് സേവനങ്ങൾ എന്നിവയ്ക്ക് നിരവധി ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞത് 40,000 രൂപയുടെ ഇടപാടിന് ക്രെഡിറ്റ് കാർഡുകളിൽ 4,000 റിവാർഡ് പോയിന്റുകളും 30,000 രൂപയുടെ കുറഞ്ഞ ഇടപാടിന് ഡെബിറ്റ് കാർഡുകളുള്ളവർക്ക് 500 രൂപ ക്യാഷ്ബാക്കും ധൻതേരസിൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

ബന്ദൻ ബാങ്ക്

ബന്ദൻ ബാങ്ക്

തനിഷ്ക്, ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ്, സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവയിൽ നിന്നുള്ള വാങ്ങലുകൾക്ക് ബന്ദൻ ബാങ്ക് ധൻതേരസ് ഓഫറുകൾ നൽകുന്നുണ്ട്.

ഇന്ത്യയിൽ സ്വർണ്ണത്തിന് തുടർച്ചയായ നാലാം ആഴ്ചയും ഡിസ്കൗണ്ട് വില

ജ്വല്ലറികളുടെ പ്രതീക്ഷ

ജ്വല്ലറികളുടെ പ്രതീക്ഷ

കൊവിഡ്-19 പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ജ്വല്ലറികൾ. സമ്പദ്‌വ്യവസ്ഥയിലെ തിരിച്ചുവരവും ആവശ്യകത വർദ്ധിക്കുന്നതും ധൻതേരസ് സമയത്ത് വിൽപ്പന വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഉയർന്ന സ്വർണ്ണ വിലയും നിലവിലുള്ള കൊവിഡ്-19 അനിശ്ചിതത്വങ്ങളും ഉണ്ടായിരുന്നിട്ടും, ഈ ഉത്സവ സീസണിൽ ഒരു പുനരുജ്ജീവനമാണ് ജ്വല്ലറികൾ പ്രതീക്ഷിക്കുന്നത്. കാരണം സ്വർണം എല്ലായ്പ്പോഴും ഇന്ത്യയിലെ ഉത്സവങ്ങളുടെ ഒരു അവിഭാജ്യ ഘടകമാണ്. പ്രത്യേകിച്ചും ധൻതേരസിലും ദീപാവലിയിലും തുടർന്ന് നടക്കുന്ന വിവാഹ സീസണുകളിലും.

English summary

Dhanteras 2020: Big Discounts For Gold Buyers Today; Where To Buy? Things To Know | സ്വർണം വാങ്ങുന്നവർക്ക് ഇന്ന് വമ്പൻ ഡിസ്കൌണ്ടുകൾ; വാങ്ങേണ്ടത് എവിടെ നിന്ന്? അറിയേണ്ട കാര്യങ്ങൾ

Check out some of the online stores and banks that offer the best discounts on Dhanteras. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X