ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഡിജിറ്റല്‍ പണമിടപാടുകളില്‍ നയരൂപീകരണത്തിനൊരുങ്ങി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ പണമി‌ടപാടുകളില്‍ കൃത്യമായ നിയമങ്ങളും നിയന്ത്രണങ്ങളും ഇല്ലാത്തതിനാല്‍ വലിയ ത‌ട്ടിപ്പുകള്‍ ഈ മേഖലയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ നിര്‍ണ്ണായകമായ നീക്കം. ആപ്പുകള്‍ വഴി വായ്പ നല്കുന്ന സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക ടാഗുകള്‍ നല്കുന്നതും പരിഗണനയിലുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള വായ്പാ പണമിടപാടുകളെക്കുറിച്ചും അതിന്റെ തട്ടിപ്പുകളെക്കുറിച്ചും അന്വേഷിക്കുവാനായി ആര്‍ബിഐ കഴിഞ്ഞ ദിവസം ആറംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്

ആപ്പുകള്‍ വഴിയുള്ള വായ്പാ ഇടപാടുകളിലെ തട്ടിപ്പ് വ്യാപകമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആര്
ബിഐ വിഷയത്തില്‍ അടിയന്തരമായ ഇടപെടലുകള്‍ നടത്തിയത്. കൃത്യമായ രീതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ വഴി പണം വായ്പ നല്കുവാന്‍ അനുമതിയുള്ള കമ്പനികളുടെ മറവിലാണ് പല ആപ്പുകളും വഴിവിട്ട ഇടപാടുകള്‍ നടത്തുന്നത്. ഇതാദ്യമായാണ് ആര്‍ബിഐ ഡിജിറ്റല്‍ സാമ്പത്തിക മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തോടെ സമിതിയെ നിയോഗിക്കുന്നത്. ഇതോടൊപ്പം ഇത്തരം ആപ്പുകളില്‍ ആര്‍ബിഐ ടാഗിംങ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും സമിതി പരിശോധിക്കും. ഇതുവഴി ആപ്പുകളിലെ കുഴപ്പക്കാരെ എളുപ്പത്തില്‍ തിരിച്ചറിയുവാന്‍ കഴിയും. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചും സമിതി റിപ്പോര്‍ട്ട് നല്കും.

ആർബിഐ എക്സിക്യൂട്ടിവ് ഡയറക്ടര് ജയന്ത് കുമാര് ഡാഷാണ് അധ്യക്ഷനായ സമിതിയില്‍ മലയാളി ഐടി സംരംഭകനായ രാഹുല്‍ ശശിയും അംഗമാണ്. സൈബര്‍ വിദഗ്ദനായ രാഹുല്‍ ശശി സൈബർ സുരക്ഷ സംബന്ധിച്ച ഉപദേശങ്ങൾ നല്‍കുന്ന ബാംഗ്ലൂരിലെ ക്ലൗഡ്സെക് കമ്പനി നടത്തുകയാണ്. രാഹുലിനെ കൂടാതെ മൊന്ണെക്സോ ഫിന്‍ടെക്കിന്റെ മുന്‍ അസോസിയേറ്റായ വിത്രം മേത്തയാണ് സമിതിയിലെ പുറത്തുനിന്നുള്ള മറ്റൊരംഗം. സമിതിയെ മറ്റു നാലംഗങ്ങളും ആര്‍ബിഐയില്‍ നിന്നുള്ളവരാണ്.

നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചു, മാരുതി കാറുകള്‍ക്ക് വില വര്‍ധിച്ചു, 34000 രൂപ വരെ!!

സർക്കാർ ജീവനക്കാർക്ക് ബില്‍ തുകയില്‍ 10 ശതമാനം കിഴിവുമായി ബിഎസ്എൻഎൽ

പണവും ബാങ്ക് സേവനങ്ങളും വീട്ടുപടിക്കൽ: എസ്ബിഐയും പിഎൻബിയും ബാങ്ക് ഓഫ് ബറോഡയും വീടുകളിലേക്ക്

English summary

Digital payments Fraud will be prevented; Reserve Bank for new policy formulation

Digital payments Fraud will be prevented; Reserve Bank for new policy formulation
Story first published: Tuesday, January 19, 2021, 0:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X