ദീപാവലി ഓഫർ: ടൊയോട്ട, ഹോണ്ട, മാരുതി, ഹ്യുണ്ടായ് കാറുകൾക്ക് 2.5 ലക്ഷം രൂപ വരെ വിലക്കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ ഉത്സവകാലം ദീപാവലിയോടെയാണ് ആരംഭിക്കുന്നത്. ഈ ഉത്സവ സീസണിൽ, വാഹന വ്യവസായം പുനരുജ്ജീവനത്തിന്റെ ചില അടയാളങ്ങൾ കാണിക്കുന്നുണ്ട്. ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകൾ പുതിയ വാഹനങ്ങളുടെ ആവശ്യം വർദ്ധിക്കുന്നതിന്റെ തെളിവാണ്. നവംബറിൽ പ്രത്യേകിച്ച് ദീപാവലിക്ക് മുമ്പും ശേഷവും വാങ്ങൽ വികാരം തുടരുമെന്നാണ് വ്യവസായിക വിദഗ്ധരുടെ അഭിപ്രായം.

 

ദീപാവലി ഓഫറുകൾ

ദീപാവലി ഓഫറുകൾ

കൊവിഡ്-19 ന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ‌ നിലനിൽക്കുന്നുണ്ടെങ്കിലും കാർ‌ നിർമ്മാതാക്കൾ‌ കുറഞ്ഞ നിരക്കുകളും ഉത്സവ ഓഫറുകളും വാഗ്ദാനം ചെയ്ത് വിൽ‌പന വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്. മാരുതി, ഹോണ്ട, ഹ്യുണ്ടായ്, ടാറ്റ, ടൊയോട്ട, ഡാറ്റ്സൺ എന്നിവയുൾപ്പെടെ എല്ലാ പ്രമുഖ കാർ നിർമാതാക്കളും രണ്ടര ലക്ഷം രൂപ വരെ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്.

കാറുള്ളവ‍ർ അറിഞ്ഞോ? 2021 ജനുവരി 1 മുതൽ നാലുചക്ര വാഹനങ്ങൾക്ക് പുതിയ നിയമം

മാരുതി കാറിനൊപ്പം സ്വർണ നാണയം

മാരുതി കാറിനൊപ്പം സ്വർണ നാണയം

ഈ ദീപാവലിയ്ക്ക്, മാരുതി സുസുക്കി ഉപഭോക്താക്കൾക്ക് ചില പ്രത്യേക ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇക്കോ കാർഗോ, ആംബുലൻസ് പതിപ്പുകൾ ഒഴികെ മാരുതി സുസുക്കി അരീന വിഭാഗത്തിലെ മറ്റ് കാറുകൾ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് 9,800 രൂപ വിലമതിക്കുന്ന രണ്ട് ഗ്രാമിന്റെ സ്വർണ നാണയം നേടാൻ അവസരമുണ്ട്. കാറിന്റെ വിലയിൽ കിഴിവ് അനുകൂലമായി ഇത് റിഡീം ചെയ്യാനും കഴിയും. ഓൺലൈൻ വഴിയും ഡീലർഷിപ്പ് വഴിയുമുള്ള ബുക്കിംഗുകൾക്ക് ഇത് ബാധകമാണ്.

മാരുതിയുടെ ഓഫറുകൾ

മാരുതിയുടെ ഓഫറുകൾ

മാരുതി സുസുക്കി ആൾട്ടോയിൽ ഉപഭോക്താക്കൾക്ക് 48,850 രൂപ വരെ കിഴിവ് ലഭിക്കും. അതേസമയം വിറ്റാര ബ്രെസയ്ക്ക് 55,000 രൂപ വരെ കിഴിവ് ലഭിക്കും. എസ്-പ്രസ്സോയിൽ ഉപഭോക്താക്കൾക്ക് 50,000 രൂപ കിഴിവും ലഭിക്കും. സെലെരിയോയിൽ 51,000 രൂപ ഇളവ് ബാധകമാണ്. ഡിസയറിന് 41,000 രൂപ വരെ കിഴിവുണ്ട്. മാരുതി സുസുക്കി സ്വിഫ്റ്റിന് 45,850 രൂപ വരെ വില കുറയും. ഇക്കോ വാങ്ങുന്നവർക്ക് 40,925 രൂപ കിഴിവ് ലഭിക്കും. 2020 നവംബർ 1 മുതൽ 15 വരെ ബുക്കിംഗ് നടത്തുകയാണെങ്കിൽ ഈ ഓഫറുകൾക്കെല്ലാം സാധുതയുണ്ട്.

ടാറ്റ ഓഫറുകൾ

ടാറ്റ ഓഫറുകൾ

ഈ ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കുന്നതിനായി, ഹാരിയർ, നെക്സൺ ഡീസൽ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത മോഡലുകളിലെല്ലാം ടാറ്റ വിവിധ ഇളവുകൾ നൽകും. എല്ലാ ഓഫറുകൾക്കും നവംബർ 30 വരെ സാധുതയുണ്ട്. ടിയാഗോയിൽ കമ്പനി 15,000 രൂപയുടെ ഓഫറും 10,000 രൂപ എക്സ്ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്. മൊത്തം ആനുകൂല്യങ്ങൾ 25,000 രൂപയാണ്.

ടാറ്റയുടെ കൂടുതൽ ഓഫറുകൾ

ടാറ്റയുടെ കൂടുതൽ ഓഫറുകൾ

നെക്‌സണിൽ ടാറ്റ 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് വാഗ്ദാനം ചെയ്യുന്നു. 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുള്ള ഡീസൽ പവർ നെക്‌സൺ മാത്രമാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ടാറ്റ ഹാരിയറിൽ, 25,000 രൂപയുടെ ഉപഭോക്തൃ ഓഫറും 40,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും അടക്കം മൊത്തം 65,000 രൂപയുടെ കിഴിവ് ലഭിക്കും. ഡാർക്ക് പതിപ്പുകൾ ഒഴികെയുള്ള ഹാരിയറിന്റെ എല്ലാ വേരിയന്റുകളിലും ഈ ഓഫറുകൾ ലഭ്യമാണ്. ഓരോ സംസ്ഥാനത്തും ഓഫറുകൾ വ്യത്യാസപ്പെടാം. അതിനാൽ, കൃത്യമായ വിശദാംശങ്ങൾ ലഭിക്കുന്നതിന് ഉപഭോക്താക്കൾ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുക.

ഹ്യുണ്ടായ്

ഹ്യുണ്ടായ്

ഹ്യുണ്ടായ് ഇന്ത്യ ആകർഷകമായ ഉത്സവകാല കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വാഹന നിർമ്മാതാവ് ഒരു ലക്ഷം രൂപ വരെ പരമാവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനിയുടെ എൻട്രി ലെവൽ മോഡലായ ഹ്യുണ്ടായ് സാൻട്രോയ്ക്ക് 45,000 രൂപ വരെ പരമാവധി ആനുകൂല്യങ്ങൾ ലഭിക്കും. 25,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ഇതിൽ ഉൾപ്പെടുന്നു.

ഹ്യുണ്ടായ് ഓഫറുകൾ

ഹ്യുണ്ടായ് ഓഫറുകൾ

ഹ്യൂണ്ടായ് ഗ്രാൻഡ് ഐ 10ന് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കും. 60,000 രൂപ വരെ ഇളവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. 40,000 രൂപ ക്യാഷ് ഡിസ്കൌണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, സർക്കാർ ജീവനക്കാർക്ക് 5,000 രൂപ കിഴിവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗ്രാൻഡ് ഐ 10 നിയോസിന് നിലവിൽ 25,000 രൂപ വരെ പരമാവധി ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നു.

ഹോണ്ട

ഹോണ്ട

ഹോണ്ട പഴയതും പുതിയതുമായ എല്ലാ ഉപഭോക്താക്കൾക്കും പ്രത്യേക കിഴിവ് വാഗ്ദാനം ചെയ്യുന്നു. നവംബർ 30 വരെ സാധുതയുള്ള ചില പ്രത്യേക ഡിസ്കൗണ്ട് നിരക്കുകളുമായാണ് ഹോണ്ട എത്തിയിരിക്കുന്നത്. ഹോണ്ട ജാസ്സ് വാങ്ങുന്നവർക്ക് 25,000 രൂപ വരെ കിഴിവും 15,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും ഈ ഓഫർ ബാധകമാണ്. ഹോണ്ട അമേസിൽ പെട്രോൾ വേരിയന്റുകൾക്ക് 20,000 രൂപയും ഡീസൽ വേരിയന്റുകൾക്ക് 10,000 രൂപയും കിഴിവുണ്ട്.

ഹോണ്ട സിവിക്

ഹോണ്ട സിവിക്

ഹോണ്ട സിവിക്കിനാണ് ഏറ്റവും കൂടുതൽ ഇളവ് ലഭിക്കുന്നത്. വാഹനത്തിന്റെ പെട്രോൾ വേരിയൻറിന് ഒരു ലക്ഷം രൂപ ഇളവ് ലഭിക്കും. ഡീസൽ വേരിയന്റിന് 2.5 ലക്ഷം രൂപ വരെയാണ് ക്യാഷ് ഡിസ്കൌണ്ട് ലഭിക്കുക.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നാളെ മുതൽ; പ്രൈം അംഗങ്ങൾക്ക് ഇന്ന് മുതൽ ഡിസ്കൌണ്ടുകൾ

ടൊയോട്ട

ടൊയോട്ട

ടൊയോട്ട ഇന്ത്യയും ഉപഭോക്താക്കൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനിയുടെ സാധാരണക്കാർക്ക് ഏറ്റവും താങ്ങാനാവുന്ന കാറായ ടൊയോട്ട ഗ്ലാൻസയ്ക്ക് 15,000 രൂപ കിഴിവും 5,000 രൂപ കോർപ്പറേറ്റ് ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നു. ടൊയോട്ടയുടെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായ ഇന്നോവ ക്രിസ്റ്റയ്ക്ക് 15,000 രൂപ കിഴിവ് ലഭിക്കും. കാമ്രി, ഫോർച്യൂണർ, വെൽ‌ഫയർ മോഡലുകൾക്ക് കിഴിവുകളൊന്നും ലഭിക്കില്ല.

ഇഎംഐ

ഇഎംഐ

ഇന്ത്യയിലെ എല്ലാ ടൊയോട്ട കാറുകൾക്കും കുറഞ്ഞ ഇഎംഐ ഫിനാൻസ് സ്കീമുകൾ ലഭ്യമാണ്. വായ്പയുടെ ആദ്യ ആറുമാസം ഇത് ലഭ്യമാണ്. ആദ്യ പാദത്തിന് ശേഷം പ്രതിമാസ തവണകൾ അടയ്ക്കാൻ കഴിയുന്ന ഇഎംഐ ഹോളിഡേ സ്കീമും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കിടിലൻ ഓഫർ: ഭവനവായ്പകൾ 7% പലിശ മുതൽ, കാർ ലോണിന് വമ്പൻ ഓഫറുകൾ

Read more about: car offer കാർ ഓഫർ
English summary

Diwali Offer: Toyota, Honda, Maruti And Hyundai Get Discounts Of Up To Rs 2.5 Lakh | ദീപാവലി ഓഫർ: ടൊയോട്ട, ഹോണ്ട, മാരുതി, ഹ്യുണ്ടായ് കാറുകൾക്ക് 2.5 ലക്ഷം രൂപ വരെ വിലക്കുറവ്

This festive season, the auto industry is showing some signs of revival. Read in malayalam.
Story first published: Friday, November 13, 2020, 17:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X