ഈ മാസം മുതൽ നിങ്ങൾ തീർച്ചയായും അറിയേണ്ട ചില സാമ്പത്തിക കാര്യങ്ങളാണ് താഴെ പറയുന്നത്. എടിഎം പിൻവലിക്കൽ, ബാങ്ക് അക്കൗണ്ട് മിനിമം ബാലൻസ്, മ്യൂച്വൽ ഫണ്ടുകൾ, അടൽ പെൻഷൻ യോജന അക്കൗണ്ടുകൾ എന്നിങ്ങനെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില പുതിയ നിയമങ്ങളെക്കുറിച്ച് അറിയാം.

എടിഎം പിൻവലിക്കൽ നിരക്കുകൾ
കോവിഡ് -19 ന്റെ വ്യാപനത്തെത്തുടർന്ന് ഉണ്ടായ പ്രതിസന്ധിയിൽ എല്ലാ എടിഎം ഇടപാടുകൾക്കും മൂന്ന് മാസത്തേക്ക് എടിഎം ചാർജുകൾ ഒഴിവാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. ഈ സമയപരിധി ജൂൺ 30 ന് അവസാനിച്ചു, ഇപ്പോൾ എടിഎം പിൻവലിക്കലുകൾക്ക് നിരക്കുകൾ ബാധകമാണ്.
വായ്പ മൊറട്ടോറിയം; പലിശയും പിഴപ്പലിശയും ഈടാക്കാനുള്ള തീരുമാനത്തെ വിമർശിച്ച് സുപ്രീംകോടതി

മിനിമം ബാങ്ക് അക്കൗണ്ട് ബാലൻസ്
ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് ആവശ്യകത ജൂൺ അവസാനിക്കുന്ന മൂന്ന് മാസത്തേക്ക് നിർത്തിവയ്ക്കുമെന്നും സീതാരാമൻ അറിയിച്ചിരുന്നു. മിക്ക ബാങ്കുകളും അക്കൌണ്ട് ഉടമയിൽ നിന്ന് മിനിമം ബാലൻസ് ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ഇടപാടുകൾ നടത്താത്തവരിൽ നിന്ന് ഈ മാസം മുതൽ പിഴ ഈടാക്കും.
നിങ്ങൾ വായ്പ മൊറട്ടോറിയം സ്വീകരിച്ചിട്ടുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം മൊറട്ടോറിയത്തിന്റെ ഈ പോരായ്മകൾ

അടൽ പെൻഷൻ യോജന അക്കൗണ്ടുകൾ
അടൽ പെൻഷൻ യോജന ഓട്ടോ ഡെബിറ്റ് ജൂൺ 30 വരെ നിർത്താൻ ഏപ്രിലിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. എപിവൈ സംഭാവനകളുടെ ഓട്ടോ ഡെബിറ്റ് ജൂലൈ മുതൽ പുനരാരംഭിച്ചു. പക്ഷേ എപിവൈ സംഭാവനകളിൽ നിന്ന് പിഴ പലിശ ഈടാക്കില്ല.
സഹകരണ ബാങ്കുകൾ ഇനി റിസർവ് ബാങ്കിന് കീഴിൽ, തട്ടിപ്പുകൾ നടക്കില്ല, കൂടുതൽ സുരക്ഷിതം

മ്യൂച്വൽ ഫണ്ടുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ (എസ്ഐപി), സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ (എസ്ടിപി) എന്നിവ തിരഞ്ഞെടുക്കുന്നവർ ഉൾപ്പെടെ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ഈ മാസം മുതൽ സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകൾ നൽകേണ്ടതില്ല. പുതിയ നിയമങ്ങൾ എല്ലാ മ്യൂച്വൽ ഫണ്ടുകൾക്കും ബാധകമാണ്. സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നതിന് 90 ദിവസവും അതിൽ കുറവുമുള്ള നിക്ഷേപങ്ങളെയും ബാധിക്കും.

കിസാൻ സമ്മാൻ നിധി രജിസ്ട്രേഷൻ
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം 2,000 രൂപ വീതം പ്രതിവർഷം 6,000 രൂപ കർഷകർക്ക് ലഭിക്കുന്ന പദ്ധതിയാണിത്. ഇതുവരെ അഞ്ച് തവണകൾ കർഷകർക്ക് ലഭിച്ചിട്ടുണ്ട്. രജിസ്ട്രേഷന്റെ അവസാന തീയതി ജൂൺ 30 ആയിരുന്നു.