വീട് വാങ്ങാൻ പ്ലാനുണ്ടോ? ഇപ്പോൾ വിൽപ്പനയിൽ വൻ ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ രാജ്യത്ത് ഭവന വിൽപ്പനയിൽ വൻ ഇടിവാണുണ്ടായിരിക്കുന്നതെന്ന് വിവിധ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻറുകൾ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗുരുഗ്രാം ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഡാറ്റ ആൻഡ് അനലിറ്റിക്സ് സ്ഥാപനമായ പ്രോപ്‍ഇക്വിറ്റി അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 2019 ലെ മൂന്നാം പാദത്തിൽ ഭവന യൂണിറ്റുകളുടെ വിൽപ്പന 9 ശതമാനം കുറഞ്ഞ് 52,885 യൂണിറ്റായി. രണ്ടാം പാദത്തിൽ വിൽപ്പന 58,060 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വിൽപ്പന 10 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്.

മറ്റ് റിപ്പോർട്ടുകൾ
 

മറ്റ് റിപ്പോർട്ടുകൾ

റിയൽ എസ്റ്റേറ്റ് പോർട്ടലും ബ്രോക്കിംഗ് സ്ഥാപനവുമായ അനറോക്ക് പ്രോപ്പർട്ടി കൺസൾട്ടൻസും പ്രോപ് ടൈഗറും നേരത്തെ പുറത്തിറക്കിയ റിയൽ ത്രൈമാസ റിപ്പോർട്ടുകളിലും വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായതായി വ്യക്തമാക്കിയിരുന്നു. ദേശീയ തലസ്ഥാനമായ ഡൽഹി (എൻ‌സി‌ആർ), മുംബൈ മെട്രോപൊളിറ്റൻ മേഖല (എം‌എം‌ആർ) എന്നീ രണ്ട് പ്രധാന നഗരങ്ങളിലും അനറോക്കിന്റെ റിപ്പോർട്ട് അനുസരിച്ച് വിൽ‌പ്പനയിൽ യഥാക്രമം 13%, 9% എന്നിങ്ങനെയാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ ഒരു കൈനോക്കാം; ലാഭമുണ്ടാക്കേണ്ടത് ഇങ്ങനെ

ഡിമാൻഡും വിതരണവും

ഡിമാൻഡും വിതരണവും

ആളുകൾ വീട് വാങ്ങുന്നതിൽ നിന്ന് പിൻതിരിയുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഡിമാൻഡിലും വിതരണത്തിലുമുള്ള പൊരുത്തക്കേടാണ്. ഡെവലപ്പർമാർ നിലവിലുള്ള വീടുകൾ വിൽക്കാൻ ശ്രമിക്കുമ്പോൾ മിക്ക ഭവന ആവശ്യക്കാരും പഴയ നിർമ്മാണത്തിലിരിക്കുന്ന പ്രോജക്റ്റുകൾ വാങ്ങാൻ തയ്യാറല്ല. മാത്രമല്ല, മിക്ക വിറ്റുപോകാത്ത പല വീടുകളും ന​ഗര പ്രാന്തപ്രദേശങ്ങളിലോ അടിസ്ഥാന സൗകര്യങ്ങൾ, കണക്റ്റിവിറ്റി, സാമൂഹിക വികസനം എന്നിവയില്ലാത്ത പ്രദേശങ്ങളിലോ ആണ്.

സാമ്പത്തിക മാന്ദ്യം: മോദിയുടെ സ്വപ്ന പദ്ധതികളുടെയും താളം തെറ്റുന്നു, പ്രത്യാഘാതങ്ങൾ എന്തൊക്കെ?

പുതിയ പ്രോജക്ടുകളിൽ കുറവ്

പുതിയ പ്രോജക്ടുകളിൽ കുറവ്

നിലവിലെ വീടുകൾ വിറ്റുപോകാനുള്ളപ്പോൾ പലപ്പോഴും ഡെവലപ്പർ‌മാർ‌ക്ക് പുതിയ പ്രോജക്ടുകൾ‌ ആരംഭിക്കാൻ‌ കഴിയില്ല. പ്രോപ്‍ഇക്വിറ്റി റിപ്പോർട്ട് അനുസരിച്ച്, പുതിയ ഭവന നിർമ്മാണ യൂണിറ്റുകൾ 2019 ലെ മൂന്നാം പാദത്തിൽ 24% ഇടിവ് രേഖപ്പെടുത്തി. റിപ്പോർട്ട് അനുസരിച്ച് പുതിയ ലോഞ്ചുകൾ ഈ കാലയളവിൽ ഏകദേശം 32% കുറഞ്ഞു. പുതിയ ലോഞ്ചുകൾ കുറയുന്നതോടെ ആവശ്യക്കാരുടെ എണ്ണവും കുറയും.

പ്രവാസികൾ അറിഞ്ഞോ? ദുബായിൽ വീടുകളുടെ വില കുത്തനെ കുറയും

സാമ്പത്തിക മാന്ദ്യം

സാമ്പത്തിക മാന്ദ്യം

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും ആളുകൾ വീട് വാങ്ങൽ പോലുള്ള തീരുമാനങ്ങൾ മാറ്റിവയ്ക്കാൻ കാരണമാണ്. ഭവനവായ്പ പോലുള്ള പ്രതിബദ്ധത കഴിഞ്ഞ ഏതാനും മാസങ്ങളായി വിൽപ്പന കുറയുന്നതിന് പിന്നിലെ പ്രധാന കാരണമാണെന്നാണ് ഈ മേഖലയിലെ വിദ​ഗ്ധരുടെ അഭിപ്രായം.

വിൽപ്പന കൂടും

വിൽപ്പന കൂടും

ഒക്ടോബർ - ഡിസംബർ കാലയളവിൽ വിൽപ്പന കുതിച്ചുയരുമെന്നും ചില വിദഗ്ധർ ചൂണ്ടിക്കാട്ടി. ഉത്സവ സീസണിനോടനുബന്ധിച്ച് കഴിഞ്ഞ പാദത്തിൽ ഇടിവുണ്ടായെങ്കിലും തുടർന്നുള്ള പാദത്തിൽ ഗാർഹിക വിൽപ്പന നമ്പറുകൾ മെച്ചപ്പെടുമെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതീക്ഷ.

malayalam.goodreturns.in

English summary

വീട് വാങ്ങാൻ പ്ലാനുണ്ടോ? ഇപ്പോൾ വിൽപ്പനയിൽ വൻ ഇടിവ്

According to the latest data released by various real estate consultants, housing sales in India have plunged between July and September this year. Read in malayalam.
Story first published: Monday, November 11, 2019, 10:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X