നിങ്ങൾക്ക് പ്രധാനമന്ത്രി ജൻ ധൻ അക്കൌണ്ടുണ്ടോ​​​? അക്കൌണ്ട് ഉടമകളിൽ ഭൂരിഭാഗവും സ്ത്രീകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാൻ മന്ത്രി ജൻ-ധൻ യോജന (പി‌എം‌ജെ‌ഡി‌വൈ) പ്രകാരമുള്ള പകുതിയിലധികം ബാങ്ക് അക്കൌണ്ടുകളും വനിതാ ഗുണഭോക്താക്കളുടേതാണെന്ന് വിവരാവകാശ മറുപടിയിൽ. സ്ത്രീകളും പുരുഷന്മാരും കൈവശം വച്ചിരിക്കുന്ന തുകയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. പി‌എം‌ജെ‌ഡിവൈ പ്രകാരം 2020 സെപ്റ്റംബർ 9 വരെയുള്ള അക്കൌണ്ടുകളുടെ എണ്ണം 40.63 കോടി ആയിരുന്നു. അതിൽ 22.44 കോടി അക്കൗണ്ടുകൾ സ്ത്രീകളും 18.19 കോടി പുരുഷന്മാരുമാണ് കൈവശം വച്ചിരിക്കുന്നത്.

 

അക്കൌണ്ടുകളുടെ എണ്ണം

അക്കൌണ്ടുകളുടെ എണ്ണം

നടപ്പു സാമ്പത്തിക വർഷം സെപ്റ്റംബർ ആദ്യം വരെ 8.5 ശതമാനം വർദ്ധനവാണ് അക്കൌണ്ടുകളിലെ നിക്ഷേപത്തിലുണ്ടായിരിക്കുന്നത്. അതായത് നിക്ഷേപം 1.30 ലക്ഷം കോടി രൂപയായി ഉയർന്നെന്ന് ധനമന്ത്രാലയം അറിയിച്ചു. 2020 ഏപ്രിൽ ഒന്നിന് പി‌എം‌ജെ‌ഡിവൈ അക്കൗണ്ടുകൾക്ക് കീഴിലുള്ള മൊത്തം ബാലൻസ് 119,680.86 കോടി രൂപയാണ്. ഇത് 2020 സെപ്റ്റംബർ 9 ഓടെ 8.5 ശതമാനം വർധിച്ച് 129,811.06 കോടി രൂപയായി.

ജൻ ധൻ അക്കൌണ്ട് ഉടമകൾക്ക് 5000 രൂപ നേടാം; അറിയേണ്ട കാര്യങ്ങൾ ഇതാ

ആർടിഐ മറുപടി

ആർടിഐ മറുപടി

എന്നിരുന്നാലും, മന്ത്രാലയം നൽകിയ ഡാറ്റ അനുസരിച്ച്, സ്ത്രീകളും പുരുഷ അക്കൌണ്ട് ഉടമകളും കൈവശം വച്ചിരിക്കുന്ന തുകയുമായി ബന്ധപ്പെട്ട് പ്രത്യേക ഡാറ്റ ലഭ്യമല്ല. സീറോ ബാലൻസുള്ള അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആർടിഐ മറുപടി പ്രകാരം 2020 സെപ്റ്റംബർ 9 ലെ കണക്കനുസരിച്ച് 3.01 കോടി അക്കൗണ്ടുകളിൽ ബാലൻസ് ഇല്ല. സർക്കാർ വെബ്‌സൈറ്റായ pmjdy.gov.in- ൽ ലഭ്യമായ ഏറ്റവും പുതിയ വിവരം അനുസരിച്ച് 2020 ഒക്ടോബർ 7 വരെ 40.98 കോടി ഗുണഭോക്താക്കളാണ് ജൻ ധൻ അക്കൌണ്ടിനുള്ളത്. 130,360.53 കോടി രൂപ ബാലൻസും.

ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടോ? പിഴ അടയ്ക്കേണ്ട, ഉടൻ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

വിവിധ ബാങ്കുകളിൽ

വിവിധ ബാങ്കുകളിൽ

പൊതുമേഖലാ ബാങ്കുകളാണ് (പിഎസ്ബി) പരമാവധി പിഎംജെഡി അക്കൗണ്ടുകൾ തുറന്നിട്ടുള്ളത്. 32 കോടി അക്കൌണ്ടുകളാണ് ഇവിടെയുള്ളത്. പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്ക് 7.24 കോടി ഗുണഭോക്താക്കളുണ്ട് (25,509.05 കോടി രൂപ) സ്വകാര്യമേഖല ബാങ്കുകൾക്ക് 1.27 കോടി അക്കൗണ്ടുകൾ (3,981.83 കോടി രൂപ) ഉണ്ട്. നാഷണൽ മിഷൻ ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ പ്രകാരം 2014 ആഗസ്റ്റിലാണ് പ്രധാൻ മന്ത്രി ജന-ധൻ യോജന ആരംഭിച്ചത്.

അക്കൌണ്ടിൽ ബാലൻസില്ലാതെ എടിഎമ്മിൽ കയറിയാൽ, എസ്‌ബി‌ഐ വരിക്കാർ സൂക്ഷിക്കുക

English summary

Do You Have Pradhan Mantri Jan Dhan Account? Most Of The Account Holders Are Women | നിങ്ങൾക്ക് പ്രധാനമന്ത്രി ജൻ ധൻ അക്കൌണ്ടുണ്ടോ​​​? അക്കൌണ്ട് ഉടമകളിൽ ഭൂരിഭാഗവും സ്ത്രീകൾ

According to the RTI reply, more than half of the bank accounts under the Pradhan Mantri Jan-Dhan Yojana (PMJDY) are owned by women beneficiaries. Read in malayalam.
Story first published: Monday, October 19, 2020, 12:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X