നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ 500 രൂപ ഉണ്ടോ? ഇല്ലെങ്കിൽ ഇന്ന് മുതൽ പിഴ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾക്ക് ഇന്ത്യ പോസ്റ്റിന്റെ ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് (പി‌ഒ‌എസ്ബി) അക്കൗണ്ട് ഉണ്ടോ? ഉണ്ടെങ്കിൽ ഈ അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ എങ്കിലും ഉണ്ടെന്ന് ഇന്ന് തന്നെ ഉറപ്പു വരുത്തുക. കാരണം 2020 ഡിസംബർ 11 മുതൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്ന് ഇന്ത്യ പോസ്റ്റ് അറിയിച്ചു.

 

ഇന്ന് മുതൽ

ഇന്ന് മുതൽ

ഭേദഗതി ഇന്ന് മുതൽ (വ്യാഴാഴ്ച) പ്രാബല്യത്തിൽ വരും. പിഴ ഒഴിവാക്കുന്നതിന് എത്രയും വേ​ഗം പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ട് ഉടമകൾ അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ ബാലൻസ് സൂക്ഷിക്കുന്നതാണ് നല്ലത്. അക്കൗണ്ടിൽ പണമൊന്നുമില്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് വീട്ടിലിരുന്ന് കൈകാര്യം ചെയ്യുന്നത് എങ്ങനെ?

ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന സേവിംഗ്സ് സ്കീമുകൾ

ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന സേവിംഗ്സ് സ്കീമുകൾ

ഇന്ത്യാ പോസ്റ്റ് നിരവധി ചെറിയ സേവിംഗ്സ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്, അവ സാധാരണയായി പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകൾ എന്നറിയപ്പെടുന്നു. ഈ പദ്ധതികളിൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ‌എസ്‌സി), 5 വർഷത്തെ കാലാവധിക്കുള്ള പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപം, കിസാൻ വികാസ് പത്ര (കെവിപി), സീനിയർ സിറ്റിസൺ സേവിംഗ്സ് എന്നിവ ഉൾപ്പെടുന്നു.

അക്കൗണ്ട് എങ്ങനെ തുറക്കാം?

അക്കൗണ്ട് എങ്ങനെ തുറക്കാം?

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഒരു മുതിർന്നയാൾക്ക്, അല്ലെങ്കിൽ രണ്ട് മുതിർന്നവർക്ക് സംയുക്തമായി, അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തയാൾക്ക് വേണ്ടി ഒരു രക്ഷാധികാരിയ്ക്ക് അല്ലെങ്കിൽ 10 വയസ്സിനു മുകളിലുള്ള ഒരു മൈനർക്ക് സ്വന്തം പേരിൽ എന്നിങ്ങനെ തുറക്കാൻ കഴിയും.

ബാങ്കിൽ പോകേണ്ട, നേരെ പോസ്റ്റ് ഓഫീസിലേയ്ക്ക് വിട്ടോളൂ.. പലിശനിരക്കിൽ ബാങ്കുകളേക്കാൾ ബെസ്റ്റ്

ഒരു അക്കൗണ്ട് മാത്രം

ഒരു അക്കൗണ്ട് മാത്രം

ഒരു വ്യക്തിക്ക് ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. കൂടാതെ, പ്രായപൂർത്തിയാകാത്തവരുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്ന സമയത്ത് നാമനിർദ്ദേശം നിർബന്ധമാണ്.

സിറ്റി ബാങ്കിന് റിസ‌‌‌‍ർവ് ബാങ്ക് 4 കോടി രൂപ പിഴ ചുമത്തി

പലിശ

പലിശ

നിലവിൽ, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ നൽകുന്ന പലിശ നിരക്ക് 4 ശതമാനമാണ്. ഓരോ മാസത്തിലെയും 10-ാം തീയതിയ്ക്കും മാസാവസാനത്തിനുമിടയിലുള്ള ഏറ്റവും കുറഞ്ഞ ബാലൻസിന്റെ അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്. പോസ്റ്റ് ഓഫീസ് വെബ്‌സൈറ്റ് അനുസരിച്ച്, അക്കൗണ്ടിലെ ബാക്കി തുക 10 നും അവസാന ദിവസത്തിനും ഇടയിൽ 500 രൂപയിൽ താഴെയാണെങ്കിൽ പലിശ അനുവദിക്കില്ല.

English summary

Do You Have Rs.500 In Your Post Office Savings Account? If Not, Fine From Today | നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ 500 രൂപ ഉണ്ടോ? ഇല്ലെങ്കിൽ ഇന്ന് മുതൽ പിഴ

Do you have a Post Office Savings Bank (POSB) account with India Post? If so, make sure you have at least Rs.500 in this account today. Read in malayalam.
Story first published: Thursday, December 10, 2020, 17:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X