അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കുന്നോ? ബിഎസ്ഇ, എന്‍എസ്ഇ ഓഹരി വിലകള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെയെല്ലാം ഓഹരി വിലകള്‍ നിക്ഷേപകര്‍ എപ്പോഴും ശ്രദ്ധയോടെ പിന്തുടരുന്നവയാണ്. തങ്ങളുടെ പണം മികച്ച രീതിയില്‍ നിക്ഷേപിക്കാന്‍ താത്പര്യപ്പെടുന്ന നിക്ഷേപകര്‍ക്കായിതാ ബിഎസ്ഇ (ബോംബൈ സ്‌റ്റോക്ക് എക്‌സചേഞ്ച്), എന്‍എസ്ഇ (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) എന്നിവിടങ്ങളിലെ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളെ പരിചയപ്പെടാം.

 
അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കുന്നോ? ബിഎസ്ഇ, എന്‍എസ്ഇ ഓഹരി വിലകള്‍ അറിയാം

അദാനി പവര്‍ ലിമിറ്റഡ്, അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് എന്നിവയാണ് എന്‍എസ്ഇ, ബിഎസ്ഇ എന്നിവടങ്ങളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍.

ഒരു വര്‍ഷത്തിനുള്ളില്‍ 273% വര്‍ധന; ഈ ഓഹരിയെക്കുറിച്ച് അറിയാമോ?

ഈ കമ്പനികളുടെ മൊത്ത മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷനും ഓഹരി വിലയും എത്രയാണെന്ന് നമുക്കൊന്ന് നോക്കാം.

എന്‍എസ്ഇയില്‍ അദാനി പവര്‍ ലിമിറ്റഡിന്റെ ഓഹരി വില രേഖപ്പെടുത്തിയിരിക്കുന്നത് 105.05 രൂപ നിരക്കിലാണ്. ബിഎസ്ഇയില്‍ അദാനി പവര്‍ ലിമിറ്റഡിന്റെ ഓഹരി വില 105.45 രൂപയാണ്. 50,671.42 കോടി രൂപയാണ് അദാനി പവര്‍ ലിമിറ്റഡിന്റെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍.

പാസ്‌വേഡുകള്‍ മാറ്റേണ്ടത് എപ്പോള്‍? ഓണ്‍ലൈനിലും സേഫ് ആയിരിക്കാന്‍ ഗൂഗിള്‍ സിഇഒയുടെ ടിപ്‌സ് ഇങ്ങനെ

അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ എന്‍എസ്ഇയിലെ ഓഹരി വില 697.25 രൂപയാണ്. ബിഎസ്ഇയില്‍ അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ ഓഹരി വില അതേ നിരക്കില്‍ 697.52 രൂപ തന്നെയാണ്. 1,42,361.14 രൂപയാണ് അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍.

അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ ഓഹരി വില എന്‍എസ്ഇയില്‍ 979.70 രൂപയാണ്. ബിഎസ്ഇയില്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ ഓഹരി വില രേഖപ്പെടുത്തിയിരിക്കുന്നത് 972.50 രൂപയാണ്.

ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് 2 മില്യണ്‍ ഉപയോക്താക്കള്‍; പ്രത്യേകതകളും നേട്ടങ്ങളും അറിയാം

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരി വില എന്‍എസ്ഇയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 1,402.05 രൂപയാണ് ബിഎസ്ഇയില്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരി വില 1,401.45 രൂപയാണ്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍ 1,54,132.88 കോടി രൂപയാണ്.

അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന്റെ ഓഹരി വില ബിഎസ്ഇയില്‍ 969.85 രൂപയും എന്‍എസ്ഇയില്‍ 974.15 രൂപയുമാണ്.

ഓണ്‍ലൈനായി വെറുതേ സാധനങ്ങള്‍ വാങ്ങിക്കാറുണ്ടോ? അനാവശ്യ പര്‍ച്ചേസുകള്‍ ഒഴിവാക്കാന്‍ എങ്ങനെ ശീലിക്കാം?

അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡിന്റെ ഓഹരി വില എന്‍എസ്ഇയില്‍ 881.25 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിഎസ്ഇയില്‍ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡിന്റെ ഓഹരി വില 881.75 രൂപയാണ്.

2021 ജൂലൈ 14ന് ഓഹരി വിപണി അവസാനിപ്പിക്കുമ്പോഴുള്ള അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഓഹരി വില നിലവാരമാണിത്.

Read more about: adani
English summary

Do You Plan To Invest In adani group? know the share prices of adani group of companies in BSE and NSE | അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കുന്നോ? ബിഎസ്ഇ, എന്‍എസ്ഇ ഓഹരി വിലകള്‍ അറിയാം

Do You Plan To Invest In adani group? know the share prices of adani group of companies in BSE and NSE
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X