കൊവിഡില്‍ അടിപതറി ദുബായ് സമ്പദ് ഘടന, 2021 ബജറ്റ് വെട്ടിക്കുറച്ചു, ടൂറിസം അടക്കം പൊളിഞ്ഞു!!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുബായ്: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി ദുബായ് സമ്പദ് ഘടന. അടുത്ത വര്‍ഷത്തെ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അവര്‍. 15.5 ബില്യണായി ബജറ്റ് കുറയ്ക്കുമെന്നാണ് ദുബായ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ലോക വിപണിയുടെ തന്നെ കേന്ദ്രമാണ് ദുബായ്. അവിടെ തന്നെ പ്രതിസന്ധി നേരിടുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ടൂറിസം മേഖലയില്‍ അടക്കം വലിയ തകര്‍ച്ചയാണ് ദുബായ് നേരിട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

 

കൊവിഡില്‍ അടിപതറി ദുബായ് സമ്പദ് ഘടന, 2021 ബജറ്റ് വെട്ടിക്കുറച്ചു, ടൂറിസം അടക്കം പൊളിഞ്ഞു!!

യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഒന്നായ ദുബായ് 2020ല്‍ 18.1 മില്യണിന്റെ ബജറ്റാണ് ഒരുക്കിയത്. അതില്‍ രണ്ടര മില്യണിന്റെ ഇടിവാണ് ഇത്തവണ ഉണ്ടാവുന്നത്. ആഗോള വിപണിയിലുണ്ടായ തിരിച്ചടി ദുബായിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. അതേസമയം ധനക്കമ്മിയും ദുബായിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ധനക്കമ്മി ദുബായിക്കുണ്ടാവുമെന്ന് അധികൃതര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. 1.3 ബില്യണിന്റെ ധനക്കമ്മിയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഈ വര്‍ഷം 700 മില്യണ്‍ ഡോളറിന്റെ ധനക്കമ്മിയാണ് ദുബായ് പ്രതീക്ഷിക്കുന്നു. ദുബായ് സമ്പദ് ഘടന മുന്നോട്ട് ചലിക്കുന്നത് ടൂറിസം മേഖലയെ കേന്ദ്രീകരിച്ചാണ്. റീട്ടെയില്‍ സര്‍വീസുകളും സമ്പദ് ഘടനയുടെ പ്രധാന ശക്തിയാണ്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് അതിര്‍ത്തികളും വിമാനത്താവളങ്ങളും എല്ലാം ദുബായ് അടച്ചുപൂട്ടിയിരുന്നു. മാസങ്ങളോളം അടച്ചിട്ടത് വലിയ തിരിച്ചടിയായി മാറി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 10.8 ശതമാനം ജിഡിപി ഇടിവാണ് ദുബായില്‍ രേഖപ്പെടുത്തിയത്.

ഈ വര്‍ഷം വളര്‍ച്ച ഇനിയും കുറയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. അതേസമയം 2021ല്‍ നാല് ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം പുതിയ ബജറ്റ് പ്രതീക്ഷകളും സമ്മാനിക്കുന്നുണ്ട്. പ്രതിസന്ധിയെ മറികടക്കാന്‍ ദുബായിക്ക് സാധിക്കുമെന്ന് വ്യക്തമാണ്. സാമ്പത്തിക വളര്‍ച്ചയും അവശ്യ സര്‍വീസുകളും പഴയത് പോലെ തന്നെയാവുമെന്നാണ് പ്രതീക്ഷ. ദുബായ് എക്‌സ്‌പോ നേരത്തെ വൈകിയിരുന്നു. അതില്‍ വലിയ പ്രതീക്ഷയുണ്ട്. ധാരാളം സന്ദര്‍ശകര്‍ അതിനായി എത്തുമെന്നാണ് കരുതുന്നത്. കൊവിഡിന് മുമ്പ് 16 മില്യണ്‍ സന്ദര്‍ശകരാണ് കഴിഞ്ഞ വര്‍ഷം എത്തിയത്. ഈ വര്‍ഷം അത് 20 മില്യണ്‍ ആക്കാനാണ് ശ്രമം.

English summary

Dubai cuts 2021 budget, covid hit hard its economy

dubai cuts 2021 budget, covid hit hard its economy
Story first published: Sunday, December 27, 2020, 23:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X