ഗൾഫ് സ്വപ്നം കാണുന്നവർക്ക് തിരിച്ചടി, ദുബായിൽ ഇനി ജോലി കിട്ടാൻ പാട്പെടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിഡിൽ ഈസ്റ്റിലെ വാണിജ്യ കേന്ദ്രമായ ദുബായിൽ കഴിഞ്ഞ 10 വർഷത്തിനിടെ ജോലികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. ദുബായിലെ ബിസിനസ്സ് വളർച്ച സ്തംഭിച്ചതാണ് ജോലികളുടെ എണ്ണം കുറയാൻ കാരണം. ഐ‌എച്ച്‌എസ് മാർ‌ക്കിറ്റിന്റെ കണക്കനുസരിച്ച് ദുബായിലെ എണ്ണ ഇതര സ്വകാര്യ മേഖലയിലെ പ്രവർത്തന സ്ഥിതി ജനുവരിയിൽ തുടർച്ചയായ മൂന്നാം മാസവും മോശമായി. മൊത്തക്കച്ചവടവും ചില്ലറ വിൽപ്പനയും നിർമ്മാണ മേഖലയും മാറ്റമില്ലാത്ത ഇടിവ് രേഖപ്പെടുത്തിയതായി ഐഎച്ച്എസ് മാർക്കിറ്റ് റിപ്പോർട്ട്.

 

കഴിഞ്ഞ 10 വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ തൊഴിലവസരങ്ങളിൽ വേഗത്തിലുള്ള ഇടിവ് കമ്പനികൾ റിപ്പോർട്ട് ചെയ്തതോടെ ദുബായിലെ തൊഴിലിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് ഐഎച്ച്എസ് മാർക്കിറ്റിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡേവിഡ് ഓവൻ തിങ്കളാഴ്ച റിപ്പോർട്ടിലൂടെ വ്യക്തമാക്കി. എന്നാൽ സമീപഭാവിയിൽ നേട്ടമുണ്ടാകുമെന്നാണ് കമ്പനികൾ പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ദുബായിലേയ്ക്ക് കൂടുതൽ എയർ ഇന്ത്യ സർവ്വീസുകൾ ഉടൻ; ബുക്കിം​ഗ് ആരംഭിച്ചു

ഗൾഫ് സ്വപ്നം കാണുന്നവർക്ക് തിരിച്ചടി, ദുബായിൽ ഇനി ജോലി കിട്ടാൻ പാട്പെടും

ദുർബലമായ ഡിമാൻഡിനെത്തുടർന്ന് കമ്പനികൾ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്സ് എൻ‌ബിഡി ആയിരക്കണക്കിന് ജീവനക്കാരെയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. യുഎഇയിലുടനീളം ഇത്തരത്തിലുള്ള പ്രതിസന്ധി വ്യാപകമാണ്.
എന്നാ ദുബായിലെ യാത്രാ, ടൂറിസം വ്യവസായം ജനുവരിയിൽ "മിതമായ പുരോഗതി" കാണിച്ചതായും ഐഎച്ച്എസ് മാർക്കിറ്റ് പറയുന്നു.

സർക്കാർ പ്രസിദ്ധീകരിച്ച 2019 അവസാന പാദത്തിൽ നടത്തിയ ഒരു സർവേയിൽ അടുത്ത 12 മാസത്തിനുള്ളിൽ ദുബായിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ കൊറോണ വൈറസ് ഭീഷണി ഗതാഗതം, ലോജിസ്റ്റിക്സ്, ടൂറിസം മേഖലകളെ മോശമായി ബാധിക്കാനിടയുണ്ട്.

ദുബായിലേയ്ക്ക് സൗജന്യ വിമാന ടിക്കറ്റ്; വാർഷികത്തിന് ഫ്ലൈ ദുബായുടെ കിടിലൻ ഓഫർ

English summary

ഗൾഫ് സ്വപ്നം കാണുന്നവർക്ക് തിരിച്ചടി, ദുബായിൽ ഇനി ജോലി കിട്ടാൻ പാട്പെടും

The number of jobs in Dubai has been declining in the last 10 years. Read in malayalam.
Story first published: Wednesday, February 12, 2020, 7:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X