ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ഐപിഒ മാര്‍ച്ച് എട്ടിന് ആരംഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ എജന്‍സികളിലൊന്നായ ഈസി ട്രിപ്പ് പ്‌ളാനേഴ്‌സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഇനിഷ്യല്‍ പബ്‌ളിക് ഓഫര്‍) മാര്‍ച്ച് എട്ടിന് ആരംഭിച്ച് 10-ന് അവസാനിക്കും. രണ്ടു രൂപ മുഖലവിലയുള്ള ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 186-187 രൂപയാണ്.

 

കുറഞ്ഞത് 80 ഓഹരികള്‍ക്ക് അപേക്ഷിക്കണം. ഓഹരികള്‍ എന്‍എസ്ഇ, ബിഎസ്ഇ എന്നീ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്യും. ഡിസംബര്‍ 31 ന് അവസാനിച്ച ഒമ്പത് മാസങ്ങളിലെ ബുക്കിംഗ് കണക്കിലെടുത്താല്‍, ഈ വിഭാഗത്തില്‍ കമ്പനിക്ക് ഇന്ത്യയില്‍ രണ്ടാം സ്ഥാനമുണ്ട്. 2018-2020 കാലയളവില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ട്രാവല്‍ എജന്‍സികളില്‍ ഏറ്റവും കൂടുതല്‍ വരുമാന വളര്‍ച്ച നേടിയ കമ്പനികൂടിയാണിത്.

ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ഐപിഒ മാര്‍ച്ച് എട്ടിന് ആരംഭിക്കും

മാർച്ച്, ഏപ്രിൽ മാസങ്ങളിലായി വിപണിയിൽ ഒരുപിടി ഐപിഓകൾ നടക്കാനിരിക്കുകയാണ്. അടുത്ത മൂന്നു മുതല്‍ അഞ്ചാഴ്ച്ച കൊണ്ട് 12,000 കോടി രൂപയുടെ ഐപിഓകൾ നടക്കും. ഈസി ട്രിപ്പ് പ്ലാനേഴ്‌സിന് പുറമെ കല്യാണ്‍ ജ്വല്ലേഴ്‌സ് (1,750 കോടി രൂപ), ലക്ഷ്മി ഓര്‍ഗാനിക്‌സ് (800 കോടി രൂപ), ക്രാഫ്റ്റ്‌സ്മാന്‍ ഓട്ടോമേഷന്‍ (150 കോടി രൂപ), അനുപം റസായന്‍ (760 കോടി രൂപ), സൂര്യോദയ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്, ആധാര്‍ ഹൗസിങ് ഫൈനാന്‍സ് (7,300 കോടി രൂപ) എന്നീ കമ്പനികളും വൈകാതെ പൊതു വിപണിയില്‍ ധനസമാഹരണത്തിന് ഇറങ്ങും.

ഈ വർഷം രാജ്യത്തെ പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയും ഐപിഓയ്ക്ക് ഇറങ്ങുമെന്നാണ് സൂചന. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 750 മില്യൺ മുതൽ 1 ബില്യൺ ഡോളർ വരെ സമാഹരിക്കുകയാണ് സൊമാറ്റോയുടെ ലക്ഷ്യം. ഇതേസമയം, സാധാരണ ഐപിഓ പോലെ നിലവിലുള്ള നിക്ഷേപകർ കമ്പനിയുടെ ഓഹരി വിറ്റ് പിന്മാറാൻ സാധ്യതയില്ല.

'നിലവിലെ നിക്ഷേപകർ ആരും കൈവശമുള്ള ഓഹരി വിൽക്കില്ല. അടുത്ത 5 വർഷം കൊണ്ട് 50 ബില്യൺ ഡോളർ കമ്പനിയായാണ് സൊമാറ്റോയെ വിപണി കാണുന്നത്. അതുകൊണ്ട് കയ്യിലുള്ള ഓഹരികൾ വിട്ടുകൊടുക്കുന്നത് ശരിയായ തീരുമാനമായിരിക്കില്ല', സൊമാറ്റോയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ദീപിന്ദർ ഗോയൽ അടുത്തിടെ പറഞ്ഞു. ഇൻഫോ എഡ്ജ് (ഇന്ത്യ), സെക്കോയ ക്യാപിറ്റൽ, ടെമാസ്ക് ഹോൾഡിങ്സ്, ടൈഗർ ഗ്ലോബൽ തുടങ്ങിയ വൻകിട നിക്ഷേപകർക്ക് സൊമാറ്റോയിൽ ഓഹരി പങ്കാളിത്തമുണ്ട്.

Read more about: ipo
English summary

Easy Trip Planners Limited IPO to open on March 8, 2021

Easy Trip Planners Limited IPO to open on March 8, 2021. Read in Malayalam.
Story first published: Thursday, March 4, 2021, 8:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X