ദില്ലി: കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ഇന്ത്യന്‍ സമ്പദ് ഘടന അതിവേഗത്തില്‍ തിരിച്ചുവരുന്നു എന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്ന നിരീക്ഷണങ്ങളും ശക്തമാണ്.
ഈ സാമ്പത്തിക വര്‍ഷം സമ്പദ് ഘടന 25 ശതമാനം ഇടിയാം എന്നാണ് സാമ്പത്തിക വിദഗ്ധനായ അരുണ്‍ കുമാര്‍ പറയുന്നത്. ജിഡിപി കുത്തനെ ഇടിഞ്ഞതിനാല്‍ ബജറ്റ് എസ്റ്റിമേറ്റുകളെല്ലാം താളം തെറ്റിയെന്നും അതുകൊണ്ട് തന്നെ ബജറ്റ് തിരുത്തേണ്ടതില്ല എന്നും കൂടി അദ്ദേഹം പറയുന്നുണ്ട്. വിശദാംശങ്ങള്‍...

എന്തുകൊണ്ട്?
എന്തുകൊണ്ടാണ്, ഇന്ത്യന്‍ സമ്പദ് ഘടന തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തിയിട്ടില്ല എന്ന് അദ്ദേഹം പറയുന്നത്? അസംഘടിത മേഖല ഇപ്പോഴും തിരിച്ചുവരവിന്റെ പാതയില്‍ എത്തിയിട്ടില്ല എന്നതാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ തന്നെ സേവന മേഖലയും. ജെഎൻയുവിലെ സാന്പത്തിക വിഭാഗം മുൻ പ്രൊഫസറാണ് അരുൺ കുമാർ.

അവശ്യ മേഖലയില്‍ മാത്രം
സാമ്പത്തിക വളര്‍ച്ച 25 ശതമാനം ഇടിയുമെന്നാണ് തന്റെ വിലയിരുത്തല്‍ എന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് അവശ്യവസ്തുക്കളുടെ ഉത്പാദനം മാത്രമാണ് നടന്നത്. കാര്‍ഷിക മേഖലയില്‍ പോലും ഒരു വളര്‍ച്ചയും ഉണ്ടായില്ല എന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.

എല്ലാ പ്രവചനങ്ങളും
പ്രധാനപ്പെട്ട എല്ലാ പ്രവചനങ്ങളും പറയുന്നത് സമ്പദ് ഘടന കനത്ത തിരിച്ചടി നേരിടും എന്നാണ്. റിസര്‍വ്വ് ബാങ്കിന്റെ വിലയിരുത്തലില്‍ 7.5 ശതമാനം സമ്പദ് ഘടന ചുരുങ്ങും എന്നാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍എസ്ഒ)വിലയിരുത്തലില്‍ ഇത് 7.7 ശതമാനമാണ്.

കണക്കുകള്‍ ശരിയല്ലേ
2020-21 സാമ്പത്ത് വര്‍ഷത്തിലെ ആദ്യപാദമായ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സമ്പദ് ഘടന 23.9 ശതമാനം ചുരുങ്ങി എന്നാണ് എന്‍എസ്ഒയുടെ കണക്ക്. എന്നാല്‍ ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുവരവുണ്ടായി എന്നും ആയിരുന്നു കണക്കുകള്‍. ഇതില്‍ പുതുക്കലുകളുണ്ടാകുമെന്ന് കൂടി എന്‍എസ്ഒ വ്യക്തമാക്കിയിരുന്നു എന്ന കാര്യവും അരുണ്‍കുമാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ധനക്കമ്മി
ഇന്ത്യയുടെ ധനക്കമ്മിയും കൂടുമെന്നാണ് അരുണ്‍ കുമാറിന്റെ പ്രവചനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായിരിക്കും ധനക്കമ്മി എന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ സംസ്ഥാനങ്ങളുടെ ധനക്കമ്മിയും വളരെയധികം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നുണ്ട്.

പലതുണ്ട് സ്വാധീനിക്കാന്‍
ഓഹരി വിറ്റഴിക്കല്‍ വഴിയുള്ള ഉള്ള വരുമാനം കുറവായിരിക്കുമെന്നും നികുതി, നികുതിയേതര വരുമാനങ്ങള്‍ ഹ്രസ്വമായിരിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നുണ്ട്. ഇന്ത്യന്‍ സമ്പദ് ഘടനയുടെ തിരിച്ചുവരവിന് ഒരുപാട് ഘടകങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറയുന്നുണ്ട്. എത്ര പെട്ടെന്ന് വാക്സിനേഷന് പൂര്‍ത്തിയാകുന്നോ, എത്ര പെട്ടെന്ന് ആളുകള്‍ തൊഴിലിടങ്ങളില്‍ തിരികെ എത്തുന്നോ എന്നതിനെ ആശ്രയിച്ചിരിക്കും അത് എന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്.

വളര്‍ച്ചാനിരക്ക് കൂടും
ഉത്പാദനത്തിന്റെ കാര്യത്തില്‍ 2019 ന്റെ നിലവാരത്തിലേക്ക് 2021 എത്തുകയില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഒരുപക്ഷേ, 2022 ല്‍ അത് സാധ്യമായേക്കും. എന്നാല്‍ വരും വര്‍ഷങ്ങളില്‍ വളര്‍ച്ചാ നിരക്കില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കും. അപ്പോള്‍ പോലും ഉത്പാദന ക്ഷമത 2019 നേക്കാള്‍ കുറവായിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നുണ്ട്.