ഇന്ത്യയിലെ പത്തിൽ എട്ട് മികച്ച കമ്പനികൾക്കും വൻ നഷ്ടം; റിലയൻസിന് കനത്ത ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ എട്ട് എണ്ണത്തിനും കഴിഞ്ഞയാഴ്ച വിപണി മൂല്യനിർണ്ണയത്തിൽ കനത്ത നഷ്ടം നേരിട്ടു. 1,37,311.31 കോടി രൂപയാണ് കമ്പനികൾക്ക് നേരിട്ട ആകെ നഷ്ടം. റിലയൻസ് ഇൻഡസ്ട്രീസിനാണ് (ആർ‌ഐ‌എൽ) ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഭാരതി എയർടെല്ലും ഐടിസിയ്ക്കും മാത്രമാണ് നേട്ടത്തോടെ കഴിഞ്ഞ ആഴ്ച അവസാനിപ്പിക്കാൻ കഴിഞ്ഞത്. ആർ‌ഐ‌എല്ലിന്റെ വിപണി മൂലധനം 65,232.46 കോടി രൂപ താഴ്ന്ന് 9,24,855.56 കോടി രൂപയായി.

 

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 22,347.07 കോടി രൂപ കുറഞ്ഞ് 4,87,083.88 കോടി രൂപയായി. ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ മൂല്യം 13,192.26 കോടി രൂപ കുറഞ്ഞ് 4,77,458.89 കോടി രൂപയായി. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 9,770.06 കോടി രൂപ കുറഞ്ഞ് 2,08,900.79 കോടി രൂപയായി. ഇൻ‌ഫോസിസ് മൂല്യം 9,518.84 കോടി രൂപ കുറഞ്ഞ് 2,77,814.09 കോടിയിലെത്തി. എച്ച്ഡി‌എഫ്‌സിയുടെ വിപണി മൂല്യം 9,370.38 കോടി രൂപ ഇടിഞ്ഞ് 2,83,293.70 കോടി രൂപയായി.

ചെറു കമ്പനികളെ ചുളുവിൽ വാങ്ങാൻ ഒരുങ്ങി വമ്പൻ ഐടി ഭീമന്മാർ

ഇന്ത്യയിലെ പത്തിൽ എട്ട് മികച്ച കമ്പനികൾക്കും വൻ നഷ്ടം; റിലയൻസിന് കനത്ത ഇടിവ്

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ എം ക്യാപ് 7,805.2 കോടി കുറഞ്ഞ് 2,25,327.22 കോടി രൂപയായി. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ വിപണി മൂല്യം 75.04 കോടി കുറഞ്ഞ് 7,10,439 കോടി രൂപയായി. എന്നാൽ ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 13,147.89 കോടി രൂപ ഉയർന്ന്. 3,02,292.43 കോടി രൂപയായി. ഐടിസിയുടെ മൂല്യം 7,744.11 കോടി രൂപ ഉയർന്ന് 2,02,330.13 കോടി രൂപയായി.

കഴിഞ്ഞ ആഴ്ച്ച നഷ്ടം നേരിട്ടെങ്കിലും കമ്പനികളുടെ റാങ്കിംഗിൽ ആർ‌ഐ‌എല്ലിനാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ ആഴ്ചയിൽ സെൻസെക്സ് 544.97 പോയിൻറ് അഥവാ 1.72 ശതമാനം ഇടിഞ്ഞു.

ലുലു ഗ്രൂപ്പിൽ ഇനി അബുദാബി രാജകുടുംബാംഗത്തിനും പങ്ക്; 7600 കോടി രൂപയുടെ ഇടപാട്

English summary

Eight of top-10 Indian firms lose ₹1.37 trillion in m-cap | ഇന്ത്യയിലെ പത്തിൽ എട്ട് മികച്ച കമ്പനികൾക്കും വൻ നഷ്ടം; റിലയൻസിന് കനത്ത ഇടിവ്

Eight out of the 10 most valued companies in India suffered heavy losses in market valuation last week. Read in malayalam.
Story first published: Sunday, May 17, 2020, 15:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X