സർക്കാർ ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിരോധനം നീക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം; സർക്കാരിമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിയന്ത്രണം നീക്കിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു.

നികുതിയും മറ്റ് റവന്യൂ പേയ്‌മെന്റ് സൗകര്യങ്ങളും പെൻഷൻ പേയ്‌മെന്റുകളും ചെറുകിട സമ്പാദ്യ പദ്ധതികളും പോലുള്ള കേന്ദ്രവുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ നടത്താൻ സ്വകാര്യമേഖല ബാങ്കുകളെ നടപടി സഹായിക്കും.

സർക്കാർ ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിരോധനം നീക്കി

 

ഇത് ഉപഭോക്താക്കളുടെ സൗകര്യം കൂടുതൽ വർദ്ധിപ്പിക്കുമെന്നും ഉപഭോക്തൃ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

ഇന്ത്യൻ സമ്പദ് രംഗത്തിന്റെ വളർച്ചയ്ക്കും ഗവൺമെന്റിന്റെ സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രോത്സാഹനത്തിനും സ്വകാര്യ മേഖലാ ബാങ്കുകൾക്കും ഇനി മുതൽ തുല്യപങ്കാളിത്തം ഉണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

നിരോധനം നീക്കിയതോടെ ഇനി മുതൽ ആർ ബി ഐക്ക് ഗവൺമെന്റ് ഇടപാടുകൾ നടത്തുന്നതിന്, പൊതുമേഖലാ ബാങ്കുകൾക്കൊപ്പം സ്വകാര്യ മേഖലാ ബാങ്കുകൾക്കും അധികാരം നൽകാൻ സാധിക്കും.നേരത്തേ തന്നെ പൊതുമേഖല സ്ഥാനപങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഐഡിബിഐ ബാങ്ക് ഉൾപ്പെടെ മൂന്ന് പൊതുമേഖല ബാങ്കുകളുടേയും എൽഐസിയുടേയും ഓഹരികൾ വിറ്റഴിച്ച് തുക കണ്ടെത്താനാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

സർക്കാർ കഴിഞ്ഞ വർഷം 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കിയിരുന്നു. ഇതോടെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 2 27 ൽ നിന്ന് 12 ആയി കുറഞ്ഞു.വിപണിയിലും ഉപഭോക്താക്കളിലും കൂടുതൽ ഇടപെടൽ നടത്തി വളർച്ച കൈവരിക്കലാണു ലക്ഷ്യമിട്ടായിരുന്നു നടപടിയെന്നായിരുന്നു കേന്ദ്രസർക്കാർ വിശദീകരണം.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുമെന്ന് മോദിയുടെ പ്രഖ്യാപനം; ലക്ഷ്യം 2.5 ലക്ഷം കോടി

കൊവിഡ് പ്രതിസന്ധി: വെസ്റ്റേൺ റെയിൽ‌വേയ്ക്ക് 5,000 രൂപയുടെ വാർഷിക നഷ്ടമമെന്ന് അധികൃതർ

ബജാജ് അലയന്‍സ് ലൈഫ് ഗാരണ്ടീഡ് പെന്‍ഷന്‍ ഗോള്‍ പദ്ധതി അവതരിപ്പിച്ചു

English summary

Embargo lifted on grant of Government Business to Private Banks

Embargo lifted on grant of Government Business to Private Banks
Story first published: Wednesday, February 24, 2021, 20:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X