എസ്ബിഐ ഉപഭോക്താക്കൾ ഈ തട്ടിപ്പിൽ വീഴരുത്; സൂക്ഷിക്കുക, ബാങ്കിന്റെ മുന്നറിയിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കൾക്ക് പുതിയ ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ). വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് അവരുടെ വായ്പ ഇഎംഐകൾ നീട്ടുന്നതിന് ഒടിപി പങ്കിടാൻ ആവശ്യപ്പെടുന്ന വ്യാജ കോളുകൾ ലഭിക്കുന്നുണ്ടെന്ന് ബാങ്ക് അറിയിച്ചു. എന്നാൽ ഇഎംഐ നീട്ടുന്നതിന് ഒടിപി പങ്കിടേണ്ട ആവശ്യമില്ലെന്നും ഉപഭോക്താക്കൾ ഒടിപി ആരുമായും പങ്കിടരുതെന്നും എസ്ബിഐ ട്വീറ്റിൽ പറഞ്ഞു.

ഒടിപി തട്ടിപ്പ്
 

ഒടിപി തട്ടിപ്പ്

ഒ‌ടി‌പി പങ്കിട്ടു കഴിഞ്ഞാൽ ഉടൻ തന്നെ അക്കൌണ്ടിൽ നിന്ന് തുക തട്ടിപ്പുകാർ സ്വന്തമാക്കും. അതുകൊണ്ട് തന്നെ ഒ‌ടി‌പി പങ്കിടരുതെന്ന് എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. സൈബർ തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കാൻ പുതിയ വഴികൾ കണ്ടെത്തി കൊണ്ടിരിക്കുകയാണ്. സൈബർ കുറ്റവാളികളെ തോൽപ്പിക്കാനുള്ള ഏക മാർഗം ജാഗ്രത പാലിക്കുക എന്നത് മാത്രമാണെന്നും എസ്ബിഐ ട്വിറ്ററിലൂടെ പറഞ്ഞു. ഇ‌എം‌ഐ മൊറട്ടോറിയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബാങ്കിന്റെ സൈറ്റ് സന്ദർശിക്കാനും എസ്ബിഐ ട്വീറ്റ് ചെയ്തു.

ഇഎംഐ മൊറട്ടോറിയം

ഇഎംഐ മൊറട്ടോറിയം

കൊവിഡ് 19 ലോക്ക്ഡൌണിനെത്തുടർന്ന് വായ്പക്കാരെ സഹായിക്കുന്നതിന്, വ്യക്തിഗത, ബിസിനസ് വായ്പക്കാർക്കാണ് ആർ‌ബി‌ഐ ഇ‌എം‌ഐ മൊറട്ടോറിയം വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രതിമാസ പേയ്‌മെന്റുകൾ 3 മാസത്തേക്ക് മാറ്റിവയ്ക്കാനുള്ള സൗകര്യം ഇഎംഐ മൊറട്ടോറിയത്തിലൂടെ ലഭിക്കും. മൊറട്ടോറിയം നേടാൻ താൽപ്പര്യമില്ലെങ്കിൽ ഉപഭോക്താക്കൾ തിരഞ്ഞെടുക്കേണ്ടതില്ലെന്നും എസ്‌ബി‌ഐ ഉപഭോക്താക്കളെ അറിയിച്ചു.

അപേക്ഷ

അപേക്ഷ

മൊറട്ടോറിയം നേടാൻ ആഗ്രഹിക്കുന്നവർ ഇമെയിൽ വഴി ബാങ്കിലേക്ക് ഒരു അപേക്ഷ അയയ്‌ക്കേണ്ടതാണ്. മൊറട്ടോറിയം കാലയളവിൽ പലിശ തുടർന്നും ലഭിക്കുമെന്നും ഇത് ചെലവ് വർദ്ധിപ്പിക്കുമെന്നും എസ്‌ബി‌ഐ ഉപഭോക്താക്കളോട് വ്യക്തമാക്കി. മോറട്ടോറിയം ആവശ്യമുള്ളവർക്ക് https://bit.ly/2UUEorp എന്ന ലിങ്കിൽ കയറി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്. https://bit.ly/3bJc4yK എന്ന ലിങ്കിൽ പോയാൽ നിങ്ങൾ അപേക്ഷ നൽകേണ്ട അതത് എസ്‌ബിഐ ശാഖയുടെ ഇമെയിൽ ഐഡിയും ലഭിക്കും.

പലിശ കൂടും

പലിശ കൂടും

തിരിച്ചടവ് തവണ നീളുന്നതിനൊപ്പം ഇപ്പോൾ മാറ്റി വയ്ക്കുന്ന പലിശതുക കൂടി പിന്നീട് അടയ്ക്കണം എന്നതിനാലാണ് കൂടുതൽ തുക പലിശയായി അടയ്ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുന്നത്. ഉദാഹരണത്തിന് 30 ലക്ഷത്തിന്റെ ഭവന വായ്‌പയ്‌ക്ക് 15 വർഷം തിരിച്ചടവ് കാലാവധി ബാക്കിയുണ്ടെങ്കിൽ 2.34 ലക്ഷം രൂപ അധികം അടയ്‌ക്കേണ്ടിവരും. എസ്‌ബി‌ഐ നിലവിൽ 30 ലക്ഷം രൂപയുടെ വായ്‌പയ്‌ക്ക് 7.20 ശതമാനമാണ് പലിശ ഈടാക്കുന്നത്. 6 ലക്ഷത്തിന്റെ വാഹനവായ്‌പയ്‌ക്ക് 54 തവണ തിരിച്ചടവ് ബാക്കിയുണ്ടെങ്കിൽ 19000 രൂപ അധികമായി പലിശയിനത്തിൽ നൽകേണ്ടിവരും.

English summary

EMI deferment does not require OTP: SBI | എസ്ബിഐ ഉപഭോക്താക്കൾ ഈ തട്ടിപ്പിൽ വീഴരുത്; സൂക്ഷിക്കുക, ബാങ്കിന്റെ മുന്നറിയിപ്പ്

SBI said in an tweet that it does not need to share the OTP to extend the EMI. Read in malayalam.
Story first published: Monday, April 6, 2020, 14:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X