പുതിയ വൈറസ് വകഭേദവും അതുകാരണമുള്ള പുതിയ കോവിഡ് തരംഗത്തിന്റെ ഭീഷണിയിലും ആഗോള വിപണികളില്‍ ഇടിവ് തുടരുകയാണ്. അതിന്റെ സ്വാധീനമെന്നോണം ഇന്ത്യന്‍ വിപണികളിലും വെള്ളിയാഴ്ച കടുത്ത തിരിച്ചടിയാണ് ഉണ്ടായത്. എങ്കിലും ഇത്തരം തിരുത്തലുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണിക്ക് ഗുണകരമാണ്. പ്രമുഖ കമ്പനികളുെ ഓഹരികളിലെല്ലം തന്നെ 10 മുതല്‍ 30 ശതമാനത്തിലേറെയുള്ള തിരുത്തലുകള്‍ നേരിട്ട് ആകര്‍ഷകമായ വിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ സമീപഭാവിയിലേക്ക് 32 ശതമാനം നേട്ടം ലക്ഷ്യമാക്കി വാങ്ങാന്‍ പരിഗണിക്കാവുന്ന ഒരു ലാര്‍ജ്കാപ്പ് ഓഹരി നിര്‍ദേശിച്ച് പ്രമുഖ ധനകാര്യ സ്ഥാപനമായ എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് രംഗത്തെത്തി.

എബിഎഫ്ആര്‍എല്‍
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ റീട്ടെയില്‍ കമ്പനിയാണ് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡ് (എബിഎഫ്ആര്‍എല്‍). മൂവായിരത്തിലധികം സ്റ്റോറുകള്‍ നേരിട്ട് കമ്പനിയുടെ കീഴിലും 25,000 മറ്റ് കടകളിലൂടെയും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നു. ലൂയിസ് ഫിലിപ്പ്, വാന്‍-ഹുസൈന്, അലന് സോളി, പീറ്റര്‍ ഇംഗ്ലണ്ട് എന്ന ബ്രാന്‍ഡ് നാമങ്ങളിലാണ് പുരുഷന്മാര്ക്കു വേണ്ടിയുള്ള കമ്പനിയുടെ തുണിത്തരങ്ങള്‍ അറിയപ്പെടുന്നത്.
Also Read: വിപണിയിലെ തകർച്ചക്കിടയിലും 42 % ലാഭം; ഈ ഐടി സ്റ്റോക്ക് വാങ്ങാമെന്ന് മോത്തിലാല്‍ ഒസ്വാള്

ചരിത്രം
1988-ല്‍ ആരംഭിച്ച മധുര ഗാര്‍മെന്റ്സിനെ 1999-ലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ഏറ്റെടുത്തത്. തുടര്‍ന്ന് 2010-ലാണ് മധുര ഗാര്‍മെന്റ്സിന്റെ പേരുമാറ്റി ആദിത്യ ബിര്‍ള ഫാഷന്‍ എന്നാക്കി മാറ്റിയത്. പുരുഷന്മാരുടെ കൂടാതെ കുട്ടികളുടേയും സ്ത്രീകളുടെയും വിഭാഗങ്ങളിലും കമ്പനി വസ്ത്രങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഏകദേശം, നാനൂറോളം ബ്രാന്‍ഡുകളിലാണ് കമ്പനിയുടെ തുണിത്തരങ്ങള്‍ വിപണിയിലെത്തുന്നത്.

സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍, പ്രതീക്ഷിച്ചതില്‍ നിന്നും മികച്ച രീതിയിലാണ് ആദിത്യ ബിര്‍ള ഫാഷന്‍സ് ആന്‍ഡ് റീറ്റെയില്‍സ്, കോവിഡാനന്തര വിപണിയില്‍ തിരിച്ചു വരുന്നത്. വിപണിയിലെ മറ്റ് എതിരാളികളേക്കാള്‍ 80 ശതമാനം വരെ വേഗത്തില്‍ ആണ് ബിസിനസ് തിരിച്ചു പിടിക്കുന്നത്. ഉത്സവ സീസണുകള്‍ ആരംഭിച്ചതും ഷോപ്പിങ് മാളുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചതുമൊക്കെ കമ്പനിയെ മികച്ച പ്രകടനം നടത്താന്‍ സഹായിച്ചു. ഇതിലൂടെ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയില്‍, കമ്പനിയുടെ വളര്‍ച്ച വേഗത്തിലാകുമെന്നാണ് അനുമാനം.
Also Read: ഈ വര്‍ഷം 200% നേട്ടം, ഇനിയുള്ള 3 മാസത്തില്‍ 50% ലാഭം കൂടി ഈ കുഞ്ഞന്‍ സ്റ്റോക്ക് നല്‍കും

വെല്ലുവിളി
അതേസമയം, പുതിയ ഷോറൂമുകള്‍ തുറക്കുന്നതിലെ എണ്ണത്തില്‍ കമ്പനി കുറവ് വരുത്തിയിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തനത്തില്‍ നേരിടുന്ന ചില വെല്ലുവിളികളും പാന്റലൂണ്‍സ് ഷോറൂമുകളുടെ നവീകരണവും കാരണമാണ് പുതിയ ഷോറൂമുകള്‍ തുറക്കുന്നത് കമ്പനി കുറച്ച് പിറകിലോട്ടായത്. എന്നാല്‍ അടുത്ത 12 മാസത്തിനകം 100 മുതല്‍ 250 വരെ പുതിയ ഷോറൂമുകള്‍ വിവിധ വിഭാഗങ്ങളിലായി തുറക്കാന്‍ പദ്ധതിയിടുകയാണെന്നും എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാകുന്നത്.

ലക്ഷ്യ വില 340
നിലവില്‍ 259 രൂപ നിലവാരത്തിലാണ് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീറ്റെയില്‍സ് ലിമിറ്റഡ് (എബിഎഫ്ആര്‍എല്‍) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 340 രൂപ ലക്ഷ്യമാക്കി കമ്പനിയുടെ ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 32 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 277 രൂപ നിലവാരത്തില്‍ എബിഎഫ്ആര്‍എല്ലിന്റെ ഓഹരികള്‍ നില്‍ക്കുമ്പോഴാണ് വാങ്ങാമെന്നുള്ള നിര്‍ദേശം എംകെ ഗ്ലോബല്‍ പുറത്തിറക്കിയത്.
Also Read: 6 മാസത്തിനുള്ളില്‍ 20 % നേട്ടം; ജനങ്ങള്‍ പ്രമോട്ടര്‍മാരായ കമ്പനിയെ കുറിച്ച് അറിയാം

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.