മൂന്നാം പാദത്തില്‍ തകര്‍പ്പന്‍ കച്ചവടം; ഈ ടാറ്റ ഗ്രൂപ്പ് സ്റ്റോക്ക് കുതിച്ചുചാടും; റിപ്പോര്‍ട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ പ്രവര്‍ത്തന ഫലം ഈയാഴ്ച മുതല്‍ പുറത്തുവന്നു തുടങ്ങും. 68 കമ്പനികളാണ് ജനുവരി രണ്ടാം വാരത്തില്‍ സാമ്പത്തിക ഫലം പ്രഖ്യാപിക്കുന്നത്. വന്‍കിട ഐടി കമ്പനികളുടെയെല്ലാം ഫലം ഈയാഴ്ച പുറത്തു വരുന്നുണ്ട്. ഇതിനിടെ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍സ് ടാറ്റ ഗ്രൂപ്പിലെ ലാര്‍ജ് കാപ് കമ്പനിയുടെ മൂന്നാം സാമ്പത്തിക പാദത്തിലെ പ്രവര്‍ത്തനഫലം സംബന്ധിച്ച റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തിറക്കി. ഇതില്‍ കമ്പനിക്ക് ഡിസംബര്‍ പാദത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായെന്നും അതിലൂടെ ഓഹരി വിലയില്‍ 15 ശതമാനമെങ്കിലും വര്‍ധന ഇടക്കാലയളവില്‍ പ്രതീക്ഷിക്കാമെന്നും വ്യക്തമാക്കി.

 

ടെറ്റന്‍ കമ്പനി

ടെറ്റന്‍ കമ്പനി

സ്വര്‍ണവും രത്‌നവും ഉള്‍പ്പെടെയുള്ള ജൂവലറി വിഭാഗവും വാച്ച്, കണ്ണട ഉള്‍പ്പെടെയുളള നിത്യോപയോഗ ഫാഷന്‍ വസ്തുക്കളും നിര്‍മിക്കുന്ന രാജ്യത്തെ പ്രശസ്ത സ്ഥാപനമാണ് ടൈറ്റന്‍ കമ്പനി ലിമി്റ്റഡ്. ടാറ്റ ഗ്രൂപ്പിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെ വ്യവസായ വികസന സമിതിയായ ടിഡ്‌കോയുടേയും സംയുക്ത സംരംഭമായി 1984-ലാണ് തുടക്കം. ടൈറ്റന്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ വാച്ച് നിര്‍മിച്ചു കൊണ്ടാണ് തുടക്കം. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സംയോജിത വാച്ച് നിര്‍മാതാക്കളായി വളര്‍ന്നു. 1994-ല്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി തനിഷ്‌ക് എന്ന ബ്രാന്‍ഡ് നാമത്തില്‍ ജൂവലറിയും പി്‌നീട് ഐപ്ലസ് എന്ന ബ്രാന്‍ഡിന് കീഴില്‍ കണ്ണടകളും 2005-ല്‍ ഫാസ്റ്റ് ട്രാക്ക് എ്‌ന ബ്രാന്‍ഡില്‍ യുവാക്കള്‍ക്കു വേണ്ടിയുള്ള ഫാഷന്‍ വസ്തുക്കളും വിപണിയിലെത്തിക്കുന്നു. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡഡ് ജ്വല്ലറിയാണ് തനിഷ്‌ക്.

ഓഹരി വിശദാംശങ്ങള്‍

ഓഹരി വിശദാംശങ്ങള്‍

നിലവില്‍ ടൈറ്റന്‍ കമ്പനിയില്‍ 52.9 ശതമാനവും പ്രമോട്ടര്‍മാരുടെ കൈവശമാണ്. ഇതില്‍ പ്ലഡ്ജ് (ഈട് നല്‍കുക) ഓഹരികളില്ല്. വിദേശ നിക്ഷേപകരുടെ പക്കല്‍ 19.06 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ 10.26 ശതമാനം ഓഹരികളുമുണ്ട്. സെപ്റ്റംബര്‍ പാദത്തില്‍ 7,493 കോടി രൂപ വരുമാനമായും 641 കോടി രൂപ അറ്റാദായവും നേടി. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 0.16 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 84.45 രൂപയുമാണ്.

Also Read: ഓരോ വിലയിടിവിലും മേടിക്കാവുന്ന 3 നിഫ്റ്റി സ്റ്റോക്കുകള്‍ ഇതാ

അനുകൂല ഘടകം

അനുകൂല ഘടകം

അടുത്തിടെ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ ടൈറ്റന്‍ കമ്പനിയെ കുറിച്ചുള്ള ഒരു റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ഇതില്‍ കമ്പനിക്ക് ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാനായെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. മൂന്നാം പാദത്തില്‍ താരതമ്യേന ഉയര്‍ന്ന വരുമാന വളര്‍ച്ച നേടി. വിപിണി വിഹിതം വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ കാലയളവിലെ വരുമാന വളര്‍ച്ച 37 ശതമാനമാണെന്നാണ് അനുമാനം. ഉത്സവ സീസണ്‍ പ്രമാണിച്ചുള്ള ജ്വല്ലറി ബിസിനസിലെ ഉണര്‍വാണ് കാരണം. ഇതിലൂടെ മൂന്നാം പാദത്തില്‍ 9,500 കോടി രൂപ വരുമാനവും അറ്റാദായം 860 കോടി രൂപയായി വര്‍ധിക്കുമെന്നുമാണ് വിലയിരുത്തല്‍.

ലക്ഷ്യ വില 3,000

ലക്ഷ്യ വില 3,000

മൂന്നാം പാദത്തിലെ ടൈറ്റന്‍ കമ്പനിയുടെ മികച്ച പ്രകടനം കൊണ്ടു തന്നെ ഓഹരി വിലയില്‍ 15 ശതമാനം കുതിപ്പിന് സാധ്യതയുണ്ടെന്നും എംകെ ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വെളളിയാഴ്ച 2,571 രൂപ നിലവാരത്തിലാണ് ടൈറ്റന്‍ കമ്പനിയുടെ ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇടക്കാലയളവില്‍ ഓഹരി 3,000 കടന്നേക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഇടക്കാലയളവിലേക്കുള്ള സപ്പോര്‍ട്ട് മേഖല 2,280 നിലവാരത്തിലും ഹ്രസ്വകാല സപ്പോര്‍ട്ട് മേഖല 2,450 നിലവാരങ്ങളിലുമാണ്.

കഴിഞ്ഞകാല പ്രകടനം.

കഴിഞ്ഞകാല പ്രകടനം.

കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില, ഈ വെള്ളിയാഴ്ച വ്യാപാരത്തിനിടെ രേഖപ്പെടുത്തിയ 2,687.25 രൂപയും കുറഞ്ഞ വില 1396 രൂപയുമാണ്. ഒരു മാസത്തിനിടെ 8 ശതമാനവും ഒരു വര്‍ഷത്തിനിടെ 67 ശതമാനവും 3 വര്‍ഷത്തിനിടെ 173 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. നിലവിലെ കമ്പനിയുടെ വിപണി മൂലധനം 2,28,400 കോടി രൂപയാണ്.

Also Read: ലക്ഷാധിപതിയാകണോ? 11 രൂപ മാത്രം; 350% ലാഭം; ഈ വര്‍ത്തെ മള്‍ട്ടിബാഗര്‍ പെന്നിസ്റ്റോക്ക് ഇതാ

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Emkay Global Says That Titan Company Had A Good 3rd Quarter Business And Expecting Jump In Revenue Profit

Emkay Global Says That Titan Company Had A Good 3rd Quarter Business And Expecting Jump In Revenue Profit
Story first published: Sunday, January 9, 2022, 23:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X