74% വരെ നേട്ടം ലഭിക്കും; ആകര്‍ഷക വിലയിലേക്കെത്തിയ 4 മിഡ്കാപ്പ് സ്റ്റോക്കുകള്‍ വാങ്ങാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒക്ടോബര്‍ പകുതിയോടെ സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയ ശേഷം പ്രധാന സൂചികകളില്‍ 8 ശതമാനത്തോളം ഇടിവ് നേരിട്ടിരുന്നു. ഉയര്‍ന്നു നില്‍ക്കുന്ന വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഓഹരികളുടെ മൂല്യത്തിലുണ്ടായ ശോഷണവും പണപ്പെരുപ്പവും കോവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച ആശങ്കകളുമൊക്കെയാണ് ഇടിവിനുള്ള കാരണമായി പൊതുവേ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ നിലവില്‍ ഓഹരികളില്‍ തിരുത്തല്‍ സംഭവിച്ചതിനാല്‍ ദീര്‍ഘകാലയളവ് കണക്കാക്കിയുളള നിക്ഷേപത്തിന് മികച്ച ഓഹരികള്‍ പരിഗണിക്കാമെന്ന നിര്‍ദേശവുമായി പ്രമുഖ ധനകാര്യ സ്ഥാപനമായ എംകേ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് രംഗത്തെത്തി. അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ 4 ഇടത്തരം/ ചെറുകിട കമ്പനികളുടെ ഓഹരികള്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

1). ആദിത്യ ബിര്‍ള ഫാഷന്‍ & റീട്ടെയില്‍

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ റീട്ടെയില്‍ കമ്പനിയാണ് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡ് (BSE:535755, NSE: ABFRL). 3000-ത്തിലധികം സ്റ്റോറുകള്‍ നേരിട്ട് കമ്പനിയുടെ കീഴിലും 25,000-ഓളം മറ്റ് കടകളിലൂടെയും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നു. ലൂയിസ് ഫിലിപ്പ്, വാന്‍-ഹുസൈന്‍, അലന്‍ സോളി, പീറ്റര്‍ ഇംഗ്ലണ്ട് എന്ന ബ്രാന്‍ഡ് നാമങ്ങളിലാണ് പുരുഷന്‍മാര്‍ക്കു വേണ്ടിയുള്ള കമ്പനിയുടെ തുണിത്തരങ്ങള്‍ അറിയപ്പെടുന്നത്. 1988-ല്‍ ആരംഭിച്ച മധുര ഗാര്‍മെന്റ്സിനെ 1999-ലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ഏറ്റെടുത്തത്. തുടര്‍ന്ന് 2010-ലാണ് മധുര ഗാര്‍മെന്റ്സിന്റെ പേരുമാറ്റി ആദിത്യ ബിര്‍ള ഫാഷന്‍ എന്നാക്കി മാറ്റിയത്. ഏകദേശം, നാനൂറോളം ബ്രാന്‍ഡുകളിലാണ് കമ്പനിയുടെ തുണിത്തരങ്ങള്‍ വിപണിയിലെത്തുന്നത്.

ലക്ഷ്യ വില 340

ലക്ഷ്യ വില 340

നിലവില്‍ 264 രൂപ നിലവാരത്തിലാണ് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീറ്റെയില്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 340 രൂപ ലക്ഷ്യമാക്കി കമ്പനിയുടെ ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ 2022 ഡിസംബര്‍ മാസത്തിനകം 28 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 277 രൂപ നിലവാരത്തില്‍ എബിഎഫ്ആര്‍എല്ലിന്റെ ഓഹരികള്‍ നില്‍ക്കുമ്പോഴാണ് വാങ്ങാമെന്നുള്ള നിര്‍ദേശം എംകെ ഗ്ലോബല്‍ പുറത്തിറക്കിയത്.

Also Read: താമസിയാതെ 1,000 തൊട്ടേക്കും; ഈ ധനകാര്യ ഓഹരിയില്‍ നിന്നും 30% ലാഭം നേടാം

ഭാരത് ഫോര്‍ജ്

2). ഭാരത് ഫോര്‍ജ്

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കു പ്രശസ്ത ഫോര്‍ജിങ് സ്ഥാപനമാണ് ഭാരത് ഫോര്‍ജ് (BSE:500493, NSE: BHARATFORG). വാഹന, ഊര്‍ജ, വ്യോമയാന, പ്രതിരോധ മേഖലയില്‍ ഗുണമേന്മയുളള ഉപകരണങ്ങളുടെ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഭാരത് ഫോര്‍ജ്. ജര്‍മനി, സ്വീഡന്‍, ഫ്രാ്ന്‍സ്, വടക്കേ അമേരിക്ക എിന്നിവടങ്ങളിലും ഭാരത് ഫോര്‍ജ് കമ്പനിക്ക് ബിസിനസ് പ്രവര്‍ത്തനങ്ങളുണ്ട്. 2001 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 33 തവണയാണ് ഓഹരി ഉടമകള്‍ക്ക് കമ്പനി ലാഭവിഹിതം നല്‍കിയിട്ടുള്ളത്.

Also Read: കമ്പനി അടിമുടി പരിഷ്‌കരിക്കുന്നു; 30% വരെ ഓഹരി വില കുതിക്കാം; നോക്കിക്കോളൂ

ലക്ഷ്യവില 950

ലക്ഷ്യവില 950

നിലവില്‍ ഭാരത് ഫോര്‍ജിന്റെ ഓഹരികള്‍ 704 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഈ നിലവരത്തില്‍ നിന്നും 950 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ സമീപ ഭാവിയില്‍ 35 ശതമാത്തോളം നേട്ടം ലഭിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന ഓഹരി വില 847.95 രൂപയും കുറഞ്ഞ വില 492.10 രൂപയുമാണ്.

Also Read: ചൈനയില്‍ ഡിമാന്‍ഡ്; ഈ 2 മെറ്റല്‍ സ്റ്റോക്കുകള്‍ 75% വരെ കുതിക്കും

ബിര്‍ളസോഫ്റ്റ്

3). ബിര്‍ളസോഫ്റ്റ്

രാജ്യത്തെ പ്രമുഖ ബിസിനസ് സംരംഭകരിലൊന്നായ സികെ ബിര്‍ള ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടത്തരം ഐടി കമ്പനിയാണ് ബിര്‍ളസോഫ്റ്റ് (BSE:532400, NSE: BSOFT). വാഹനം, ബാങ്കിംഗ്, വ്യവസായം, ധനകാര്യ സേവന മേഖല, ഉന്നത സാങ്കേതിവിദ്യ, മീഡിയ എന്നീ വിഭാഗങ്ങളിലുള്ള കമ്പനികള്‍ക്ക് ഐടി സംബന്ധമായ സേവനം നല്‍കുന്നതിലാണ് ബിര്‍ളസോഫ്റ്റ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഐടിയുമായി ബന്ധപ്പെട്ട പദ്ധതി നിര്‍വഹണത്തിനു വേണ്ട സാങ്കേതിക ഉപദേശവും മേല്‍നോട്ടവും പൂര്‍ത്തീകരണവും വികസന പ്രവര്‍ത്തനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ലക്ഷ്യവില 550

ലക്ഷ്യവില 550

നിലവില്‍ 483 രൂപ നിലവാരത്തിലാണ് ബിര്‍ളാസോഫ്റ്റിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 550 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 14 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന ഓഹരി വില നവംബറില്‍ രേഖപ്പെടുത്തിയ 513.95 രൂപയും കുറഞ്ഞ വില കഴിഞ്ഞ ഡിസംബറില്‍ രേഖപ്പെടുത്തിയ 185 രൂപയുമാണ്.

Also Read: ഉടന്‍ ലാഭവിഹിതം നല്‍കുന്ന 5 കമ്പനികള്‍; ഇതിലൂടെ രണ്ട് നേട്ടം; ഇവയേതെങ്കിലും നിങ്ങളുടെ പക്കലുണ്ടോ?

സണ്‍ടെക് റിയാല്‍റ്റി

4). സണ്‍ടെക് റിയാല്‍റ്റി

മുംബൈ ആസ്ഥാനമായി റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് സണ്‍ടെക് റിയാല്‍റ്റി (BSE:512179, NSE: SUNTECK). ഇതിനോടകം അന്താരാഷ്ട്ര നിലവാരമുള്ള രണ്ട് കോര്‍പ്പറേറ്റ് ബിസിനസ് സെന്ററുകള്‍, രാജ്യത്ത് ഏറ്റവും വിലമതിക്കുന്നതും വലിപ്പമേറിയതുമായ വാണിജ്യ കേന്ദ്രമായ ബാന്ദ്ര- കുര്‍ള കോംപ്ലക്സില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സണ്‍ടെക് സെന്‍ട്രാകോ, സണ്‍ടെക് സെര്‍ട്ടനിറ്റി എന്നാണ് ഇവ നാമകരണം ചെയ്തിരിക്കുന്നത്. നിര്‍മാണ മേഖലയുമായി ചേര്‍ന്നു കിടക്കുന്ന ഷോപ്പിങ് മാള്‍, മള്‍ട്ടിപ്ലക്‌സ്, ഹോട്ടല്‍ പോലെയുള്ള മറ്റു വിഭാഗങ്ങളിലെ ബിസിനസുകളിലേക്കും വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പുതിയ സംരംഭങ്ങള്‍ക്ക് കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്.

ലക്ഷ്യവില 740

ലക്ഷ്യവില 740

നിലവില്‍ 426 രൂപ നിലവാരത്തിലാണ് സണ്‍ടെക് റിയാല്‍റ്റിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 740 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകേ ഗ്ലോബല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ 74 ശതമാനത്തോളം നേട്ടം അടുത്ത 12 മാസത്തിനകം സ്വന്തമാക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 524.40 രൂപയും കുറഞ്ഞ വില 250 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Also Read: ഇനിയും 50% കുതിക്കും, ഈ മള്‍ട്ടിബാഗര്‍ കെമിക്കല്‍ സ്റ്റോക്കിനെപ്പറ്റി അറിയേണ്ടതെല്ലാം

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Emkay Global Suggests To Buy ABFRL Bharat Forge And Two Small Cap Stocks For 74 Percent Gain

Emkay Global Suggests To Buy ABFRL Bharat Forge And Two Small Cap Stocks For 74 Percent Gain In ! Year
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X